Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Nov 2025 19:47 IST
Share News :
ആലപ്പുഴ:26 വർഷം തുടർച്ചയായി നാലു വയസ്സു മുതൽ 10 വയസ്സ് വരെയുള്ള കുട്ടികൾക്കായി മുടക്കം കൂടാതെ സംഘടിപ്പിച്ച റിയാലിറ്റി ടാലന്റ് ഷോയ്ക്ക് യൂണിവേഴ്സൽ റിക്കോർഡ്സ് ഫോറത്തിന്റെ ദേശീയ റിക്കാർഡ് ലഭിച്ചു.
ആലപ്പുഴ വൈ.എം.സി.ഐയിൽ നടന്ന ചടങ്ങിൽ സർട്ടിഫിക്കറ്റ് യു.ആർ. എഫ് ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ് കൃഷ്ണ ട്രസ്റ്റിന് സമ്മാനിച്ചു.കിഡ്ഷോ ആലപ്പുഴ എം.എൽ.എ പി.പി ചിത്തരഞ്ജൻ പരിപാടി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ. ജലജാ ചന്ദ്രൻ, മുൻ എംപി അഡ്വ. എ. എം. ആരിഫ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളായി.ഉജ്ജ്വല ബാല്യ പുരസ്കാര ജേതാവ് പത്മശ്രീ ശിവകുമാർ, കിഡ്ഷോയുടെ മുൻ ജേതാവ് അശ്വതി രാജ്, ട്രസ്റ്റ് പ്രസിഡന്റ് പി. ശശികുമാർ, പോഗ്രാം ഡയറക്ടർ ആനന്ദ് ബാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൃഷ്ണ പബ്ലിക് ചാരിറ്റബിൾ
ട്രസ്റ്റ് കൊച്ചു കുട്ടികൾക്കായി സംഘടിപ്പിച്ച
26-ാം കിഡ്ഷോയിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 450ലധികം കുട്ടികൾ പങ്കെടുത്തു.
സമ്മാനദാന ചടങ്ങിൽ അമ്പലപ്പുഴ എം.എൽ.എ എച്ച്. സലാം, മിനി സ്ക്രീൻ ഡയറക്ടർ രാജീവ് നെടുങ്കണ്ടം, സീരിയൽ താരം മാളവിക നമ്പൂതിരി, റോജസ് ജോസ്, വൈ.എം.സി.എ ജനറൽ സെക്രട്ടറി എബ്രഹാം കുരുവിള, ഗുരുദയാൽ, ടി എസ് സിദ്ധാർത്ഥൻ, ആർ. രാജീവ്, രവിശങ്കർ,റോണിമാത്യുതുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
2025 ലെ
വിജയികൾ :കാറ്റഗറി 1 (LKG & UKG) ൽകിഡ് ഓഫ് ദ ഇയർ വൈഷ്ണവി വിജേഷ്,
സെന്റ് ആന്റണീസ് എൽ.പി സ്കൂൾ, ആലപ്പുഴ,കാറ്റഗറി 2 : (1 & 2 Std.)ൽകിഡ് ഓഫ് ദ ഇയർ 2025 : തേജശ്രീ അശോക്,മാതാ സീനിയർ സെക്കൻഡറി സ്കൂൾ,തുമ്പോളി, ആലപ്പുഴ
കാറ്റഗറി 3 ലെ: (Std. III & lV th) വിജയി റീഗൻ അഭിലാഷ്,ടൈനി ടോട്സ് സ്കൂൾ, ആലപ്പുഴ
Follow us on :
More in Related News
Please select your location.