Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വോയ്സ് ഓഫ് മീഡിയ കേരള സംസ്ഥാന ഘടകം വിപുലീകരിക്കും

08 Aug 2026 10:37 IST

PEERMADE NEWS

Share News :


ന്യൂഡൽഹി: വോയ്സ് ഓഫ് മീഡിയയുടെ

കേരള സംസ്ഥാന ഘടകം കൂടുതൽ വിപുലീകരിക്കുമെന്ന് കേരള ചീഫ് പ്രസിഡന്റ് ജോയ് വർഗീസ് ഇരു മേട അറിയിച്ചു. ജൂലൈ 27, 28, 29 തീയതികളിൽ ന്യൂഡൽഹി ചാണക്യപുരിയിലെ വിശ്വ യുവ കേന്ദ്രയിൽ നടന്ന മൂന്ന് ദിവസത്തെ ദേശീയ കൺവൻഷനിലാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

വോയ്സ് ഓഫ് മീഡിയ കേരള സംസ്ഥാന കമ്മിറ്റിയുടെ ചീഫ് പ്രസിഡന്റായി ജോയ് വർഗീസിനെയും ജനറൽ സെക്രട്ടറിയായി ഗിന്നസ് സുനിൽ ജോസഫിനെയും തെരഞ്ഞെടുത്തു. കേരളത്തെ ദക്ഷിണ, ഉത്തര മേഖലകളായി തിരിച്ച് സൗത്ത് പ്രസിഡന്റായി ജോസി തുമ്പാനത്തെയും നോർത്ത് പ്രസിഡന്റായി ജോഷി ജോസഫിനെയും ചുമതലപ്പെടുത്തി.

മാധ്യമപ്രവർത്തകരുടെ അവകാശ സംരക്ഷണം, മാധ്യമ സ്വാതന്ത്ര്യം, സാമൂഹിക സുരക്ഷ തുടങ്ങിയ വിഷയങ്ങളിൽ സംഘടനയുടെ പ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിനൊപ്പം കേരളത്തിലെ സംസ്ഥാന ഘടകം വിപുലീകരിക്കുമെന്നും ജോയ് വർഗീസ് പറഞ്ഞു.

ദേശീയ കൺവൻഷനിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വോയ്സ് ഓഫ് മീഡിയ ഭാരവാഹികളും പ്രതിനിധികളും പങ്കെടുത്തു. “ഒരുമിച്ച് സത്യത്തിനായി, ഒരുമിച്ച് സമൂഹത്തിനായി” എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് സംഘടനയുടെ പ്രവർത്തനം മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow us on :

More in Related News