Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 07:38 IST
Share News :
ഇന്ത്യയുടെ പുതിയ നാവികസേനാ മേധാവിയായി വൈസ് അഡ്മിറൽ കൃഷ്ണ സ്വാമിനാഥനെ കേന്ദ്ര സർക്കാർ നിയമിച്ചു. നിലവിൽ വെസ്റ്റേൺ നേവൽ കമാൻഡ് ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ് ആയി സേവനമനുഷ്ഠിക്കുകയാണ് അദ്ദേഹം.നാല് പതിറ്റാണ്ടോളം നീണ്ട വിശിഷ്ട സേവന പാരമ്പര്യമുള്ള അദ്ദേഹം, ഇന്ത്യൻ നാവികസേനയുടെ പ്രവർത്തന മേഖലകളിലും തന്ത്രപരമായ ആസൂത്രണത്തിലും ഉദ്യോഗസ്ഥ മാനേജ്‌മെന്റിലുംവിപുലമായഅനുഭവസമ്പത്തുള്ള ഉദ്യോഗസ്ഥനാണ്. PVSM, AVSM, VSM തുടങ്ങിയ സൈനിക ബഹുമതികൾ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.നിലവിലെ നാവികസേനാ മേധാവി അഡ്മിറൽ ദിനേഷ് കുമാർ ത്രിപാഠി 2026 മെയ് 31-ന് വിരമിക്കുന്നതിനെത്തുടർന്നാണ് അദ്ദേഹം ചുമതലയേൽക്കുക.
Follow us on :
More in Related News
Please select your location.