Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Jun 2026 23:26 IST
Share News :
പീരുമേട്: ലോകകപ്പ് ഫുട്ബോൾ ആവേശം ലോകമെമ്പാടും കൊടുമുടിയിലെത്തി നിൽക്കുമ്പോൾ, കാൽപന്തുകളിയുടെ ചരിത്രവും വൈവിധ്യവും വിളിച്ചോതുന്ന അപൂർവ്വ ശേഖരവുമായി ഗിന്നസ് സുനിൽ ജോസഫ് ശ്രദ്ധേയനാകുന്നു. വിവിധ രാജ്യങ്ങൾ ഫുട്ബോൾ ലോകകപ്പുകളുമായി ബന്ധപ്പെടുത്തി പുറത്തിറക്കിയ വൈവിധ്യമാർന്ന സ്മരണികകളാണ് ഇദ്ദേഹത്തിന്റെ ശേഖരത്തിലുള്ളത്.
ഫുട്ബോൾ ചരിത്രത്തിലെ സുവർണ്ണ നിമിഷങ്ങൾ രേഖപ്പെടുത്തിയ വിവിധ രാജ്യങ്ങളുടെ ഫോൺ കാർഡുകൾ, ലോകകപ്പ് ലോഗോകളും ചിഹ്നങ്ങളും പതിച്ച പേപ്പർ കപ്പുകൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ എന്നിവയടങ്ങുന്നതാണ് ഈ വിപുലമായ ശേഖരം. ഓരോ ലോകകപ്പിന്റെയും സാംസ്കാരിക പശ്ചാത്തലം വിളിച്ചോതുന്ന ഈ സാമഗ്രികൾ ഫുട്ബോൾ പ്രേമികൾക്കും ചരിത്ര ഗവേഷകർക്കും ഒരുപോലെ വിജ്ഞാനപ്രദമാണ്. ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് വർഷങ്ങളായുള്ള പ്രയത്നത്തിലൂടെയാണ് സുനിൽ ജോസഫ് ഈ അപൂർവ്വ വസ്തുകൾ സ്വന്തമാക്കിയത്.മാധ്യമപ്രവർത്തകനും നിരവധി അന്താരാഷ്ട്ര റെക്കോർഡുകളുടെ ഉടമയുമായ സുനിൽ ജോസഫിന്റെ ഈ വേറിട്ട ശേഖരം കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. കായിക ചരിത്രത്തെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്ന ഇത്തരം ശേഖരങ്ങൾ ലോകകപ്പ് കാലത്ത് ഏറെ പ്രശംസ പിടിച്ചുപറ്റുന്നു.
— **പ്രത്യേക ലേഖകൻ**
Follow us on :
More in Related News
Please select your location.