Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Aug 2026 22:06 IST
Share News :
ന്യൂഡൽഹി: ഇന്ത്യൻ സായുധ സേനയുടെ മെഡിക്കൽ സർവീസിൽ 41 വർഷത്തെ സുദീർഘവും ശ്രദ്ധേയവുമായ സേവനം പൂർത്തിയാക്കി സർജൻ വൈസ് അഡ്മിറൽ ആർതി സരിൻ വിരമിച്ചു. 1985 ഡിസംബർ 26ന് സേവനത്തിൽ പ്രവേശിച്ച അവർ 2026 ഓഗസ്റ്റ് 31ന് 41 വർഷത്തെ സേവനം പൂർത്തിയാക്കിയാണ് പടിയിറങ്ങുന്നത്.
ഇന്ത്യൻ സായുധ സേനയുടെ മെഡിക്കൽ സർവീസസിന് നേതൃത്വം നൽകുന്ന ഡയറക്ടർ ജനറൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവീസസ് (DGAFMS) പദവിയിലെത്തിയ ആദ്യ വനിതയെന്ന ചരിത്രനേട്ടവും ആർതി സരിന്റെ സേവനകാലത്തെ പ്രധാന നേട്ടങ്ങളിലൊന്നാണ്.
സൈനിക മെഡിക്കൽ രംഗത്ത് വിവിധ സുപ്രധാന ചുമതലകൾ വഹിച്ച അവർ രോഗികളുടെ പരിചരണത്തിലും സൈനിക ആരോഗ്യസംരക്ഷണ മേഖലയിലും ശ്രദ്ധേയമായ സംഭാവനകൾ നൽകി. സേവന മികവിനും അർപ്പണബോധത്തിനും നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇന്ത്യൻ സായുധ സേനയിലെ മെഡിക്കൽ സംവിധാനത്തിന്റെ ഏറ്റവും ഉയർന്ന നേതൃത്വ പദവികളിലൊന്നാണ് DGAFMS. മൂന്ന് സ്റ്റാർ റാങ്കിന് തുല്യമായ പദവിയായ DGAFMS, ലെഫ്റ്റനന്റ് ജനറൽ, വൈസ് അഡ്മിറൽ, എയർ മാർഷൽ എന്നീ റാങ്കുകളോട് തുല്യമാണ്. പ്രതിരോധ മന്ത്രാലയവുമായി നേരിട്ട് ബന്ധപ്പെട്ട് സായുധ സേനയുടെ മെഡിക്കൽ സംവിധാനത്തിന് നേതൃത്വം നൽകുന്നതാണ് പ്രധാന ചുമതല.
Follow us on :
Please select your location.