Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2025 14:51 IST
Share News :
പീരുമേട് :‘ഏഴാമത് റെയിൻ ഇന്റർനാഷണൽ നേച്ചർ ഫിലിം ഫെസ്റ്റിവൽ 2025’ നവംബർ 28, 29 തീയതികളിൽ ' കുട്ടിക്കാനം മരിയൻ ഓട്ടോണമസ് കോളേജിൽ സംഘടിപ്പിക്കുന്ന. സമ്മേളനം എം ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ, പ്രഫ. ഡോ. സി. ടി. അരവിന്ദകുമാർ ഉദ്ഘാടനം ചെയ്യും. അഭിനേതാക്കളായ ജോജി ജോൺ, സിദ്ധാർത്ഥ് ഭരതൻ എന്നിവർ ചലച്ചിത്രമേളയിൽ അതിഥികൾ ആയിരിക്കും.
ജയരാജ് ഫൗണ്ടേഷനും ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള നാഷണൽ സർവീസ് സ്കീമും (എൻ എസ് എസ്) തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തിനു ശേഷം നടത്തുന്ന ആദ്യ റെയിൻ ഫെസ്റ്റിവലാണ് ഇത്തവണത്തെ പതിപ്പ്. കുട്ടിക്കാനം മരിയൻ കോളേജിലെ മാധ്യമ പഠന വിഭാഗവും മരിയൻ എൻ എസ് എസ് യൂണിറ്റും ആതിഥേയത്വം വഹിക്കും. പ്രകൃതി, പരിസ്ഥിതി സംരക്ഷണം എന്നിവയെ മുഖ്യവിഷയമാക്കി നടത്തുന്ന അന്തർദേശീയ ചലച്ചിത്രമേളയായ റെയിൻ ഫെസ്റ്റിവൽ ഇതിനകം തന്നെ രാജ്യാന്തര തലത്തിൽ പ്രാധാന്യമാർജ്ജിച്ചിരിക്കുകയാണ്.
കേരളത്തിലെ മൂവായിരത്തിലധികം എൻഎസ്എസ് യൂണിറ്റുകൾ പ്രകൃതി പ്രമേയമായി നിർമ്മിക്കുന്ന 10 മിനിറ്റ് ദൈർഘ്യമുള്ള ഷോർട്ട് ഫിലിമുകളും ഡോക്യുമെന്ററികളും ആകും ഈ റെയിൻ ഫെസ്റ്റിവലിലെ മുഖ്യ ആകർഷണം. മരുവത്കരണം തടയൽ, ഭൂസംരക്ഷണം എന്നിവക്കൊപ്പം ചിത്രശലഭങ്ങളുടെയും തേനീച്ചകളുടെയും പക്ഷികളുടെയും പരിരക്ഷ എന്നതു കൂടി ചേർന്നതാണ് മത്സര തീം. സംസ്ഥാന തലത്തിൽ നടക്കുന്ന സ്ക്രീനിങ്ങിനു ശേഷം തെരഞ്ഞെടുക്കപ്പെടുന്ന നൂറ് ചിത്രങ്ങൾക്കായിരിക്കും പ്രദർശനത്തിന് അവസരം നൽകുക. പ്രകൃതിസംരക്ഷണവും പാരിസ്ഥിതികാവബോധ പ്രവർത്തനങ്ങളും പ്രധാന പരിഗണനയോടെ ഏറ്റെടുത്തിട്ടുള്ള നാഷണൽ സർവീസ് സ്കീമിന്റെ ഈ പ്രവർത്തനവർഷങ്ങളിലെ വ്യതിരിക്തമായ സർഗ്ഗസംഘാടന പരിപാടിയായിരിക്കും ഈ നേച്ചർ ഫിലിം ഫെസ്റ്റിവൽ. പ്രകൃതിയെ അടുത്ത് അറിയാനും സൂക്ഷ്മമായ നിരീക്ഷണത്തിലൂടെയുള്ള കണ്ടെത്തലുകൾ ശ്രദ്ധേയമായ ഷോർട്ട് ഫിലിമുകൾ ആക്കി മാറ്റാനും എൻ എസ് എസ് വോളണ്ടിയർമാർക്ക് ഇതുവഴി അവസരം ലഭിക്കും.
. സുസ്ഥിരവും പ്രകൃതിസൗഹൃദപരവുമായ, പ്രകൃതിയെക്കുറിച്ച് അവബോധമുള്ള തലമുറയെ വളർത്തെടുക്കാനുള്ള കേരള സർക്കാരിന്റെ പ്രതിബദ്ധതയെ വീണ്ടും ഉറപ്പിക്കുന്നതാണ് ഈ ചലച്ചിത്രമേളയുമായുള്ള നാഷണൽ സർവീസ് സ്കീമിന്റെ സഹകരണം. ഡയറക്ടർ ജയരാജ്, കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, മീഡിയ ഡിപ്പാർട്മെന്റ് ഡയറക്ടർ പ്രഫ. എം വിജയകുമാർ, ജനറൽ കൺവീനേഴ്‌സ് ആയ ഡോ. ഹരി ആർ.എസ്, ഫാ. സോബി തോമസ്, ഡോ. ഷീല എസ്, മീനു പി തോമസ്, ഗിൽബർട്ട് എ ആർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Follow us on :
More in Related News
Please select your location.