Tue Dec 12, 2023 10:56 PM 1ST

Location  

Sign In

​ഷാർജയിൽ ഗിന്നസ് തിളക്കം; പത്ത് പുസ്തകങ്ങൾ അക്ഷരമാലാക്രമത്തിൽ അടുക്കുന്നതിൽ റെക്കോർഡ് ഭേദിച്ച് മലയാളി വിദ്യാർത്ഥി

11 May 2026 18:48 IST

PEERMADE NEWS

Share News :



ഷാർജ: 10 പുസ്തകങ്ങൾ ഇംഗ്ലീഷ് അക്ഷരമാലക്രമത്തിൽ ക്രമീകരിച്ച് പതിനാറ് വയസ്സിന് താഴെയുള്ളവരുടെ ഇനത്തിൽ തൃശ്ശൂർ സ്വദേശി ആദിത്യ മനോജ് ദാസ് ഗിന്നസ് ലോക റിക്കാർഡ് സ്വന്തമാക്കി. മലപ്പുറം സ്വദേശിനി ആയിഷ സുൽത്താന സ്ഥാപിച്ച 12.81 സെക്കൻഡിന്റെ റിക്കാർഡ് 10.40 സെക്കൻഡാക്കിയാണ് ആദിത്യ മറികടന്നത്. തൃശ്ശൂർ ജില്ലയിലെ ദിവ്യ-മനോജ് ദാസ് ദമ്പതികളുടെ മകനായ ആദിത്യ യു.എ.ഇ

അജ്മാൻ വുഡ്‌ലം പാർക്ക് സ്കൂൾ അൽ ജുർഫ്,

സ്‌കൂളിലെ ആറാംക്ലാസ് വിദ്യാർത്ഥിയാണ്.

ഷാർജ അൽ ക്യുവെസി ഹാളിൽ നടത്തിയ പ്രകടനത്തിലാണ് ആദിത്യ ഗിന്നസ് റിക്കാർഡ് ഭേദിച്ചത്. ഗിന്നസ് സുനിൽ ജോസഫ് മുഖ്യനിരീക്ഷകനായിരുന്നു. ക്രിസ്റ്റോ ജോസഫ് ടൈം കീപ്പറായും അനീഷ് ഷാരോൺ പ്രകടനം ക്യാമറയിൽ പകർത്തുന്നതിനും നേതൃത്വം നൽകി. ക്രമരഹിതമായി നൽകിയിരുന്ന പത്ത് പുസ്തകങ്ങൾ അസാമാന്യ വേഗതയിലും ഏകാഗ്രതയോടെയും അടുക്കിവെച്ചാണ് ആദിത്യ ഈ ചരിത്രനേട്ടം കൈവരിച്ചത്. 2026 ജനുവരി 20-നായിരുന്നു ലോകത്തെ അമ്പരപ്പിച്ച ഈ റെക്കോർഡ് പ്രകടനം നടന്നത്.

Follow us on :

More in Related News