Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Sep 2026 06:21 IST
Share News :
പീരുമേട്:
കാട്ടുചെടികൾ വളർന്ന് പെരിയാർ–മ്ലാമല റോഡിന്റെ ഇരുവശങ്ങളും മൂടിയതോടെ യാത്ര ദുഷ്കരമായി. കനത്ത മഴയെ തുടർന്ന് ചെടികളും വള്ളിപ്പടർപ്പുകളും വളർന്ന് റോഡിലേക്ക് ചാഞ്ഞുകിടക്കുകയാണ്.
റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട് വെട്ടിത്തെളിക്കാൻ അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രദേശവാസികൾക്കും വാഹനയാത്രികർക്കും ദുരിതമായി. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെ നിരവധി പേർ ദിവസേന ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.
റോഡിലേക്ക് ചാഞ്ഞുകിടക്കുന്ന കാട്ടുചെടികൾ കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്ത സ്ഥിതിയാണ്. ഇത് അപകടസാധ്യത വർധിപ്പിക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. വളവുകളിലും വീതി കുറഞ്ഞ ഭാഗങ്ങളിലും സ്ഥിതി കൂടുതൽ അപകടകരമാണ്.
അടിയന്തരമായി റോഡിന്റെ ഇരുവശങ്ങളിലുമുള്ള കാട്ടുചെടികൾ വെട്ടിത്തെളിച്ച് ഗതാഗതം സുരക്ഷിതമാക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.