Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Aug 2026 22:47 IST
Share News :
കൊച്ചി: ഓണ നാളുകളെ വരവേൽക്കാൻ പൂക്കൾക്ക് പകരം ആയിരക്കണക്കിന് സാരികൾ കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ 'സാരി പൂക്കളം' ഒരുക്കി തൊടുപുഴ മഹാറാണി വെഡ്ഡിങ് കളക്ഷൻസ്. 2,100-ലധികം വരുന്ന വർണ്ണാഭമായ കാഞ്ചീപുരം-സിൽക്ക് സാരികൾ കൊണ്ട് തീർത്ത ഈ വിസ്മയക്കാഴ്ച യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറത്തിന്റെ (URF) ലോക റെക്കോർഡിൽ ഇടംപിടിച്ചു. ഓഗസ്റ്റ് 2-ന് കൊച്ചി മരടിലുള്ള ഫോറം മോളിൽ വച്ചായിരുന്നു ഈ റെക്കോർഡ് പ്രകടനം നടന്നത്. മഹാറാണി വെഡ്ഡിങ് കളക്ഷൻസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ റിയാസ് വി.എ. യുടെ സങ്കൽപ്പത്തിൽ വിരിഞ്ഞ ഈ ആശയം പ്രശസ്ത കലാകാരൻ ഡാവിഞ്ചി സുരേഷിന്റെ നേതൃത്വത്തിലാണ് പകർത്തിവച്ചത്. മഹാറാണി ടീമിലെ അംഗങ്ങളും ഇതിനായി അഹോരാത്രം പ്രവൃത്തിച്ചു. കാഞ്ചീപുരം, ബനാറസി സിൽക്കുകളുടെ പട്ടുശോഭയിൽ ഒരുക്കിയ സാരി പൂക്കളം കാണാൻ വൻ ജനത്തിരക്കാണ് ഫോറം മോളിൽ അനുഭവപ്പെട്ടത്.
യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം ചീഫ് എഡിറ്റർ ഗിന്നസ് സുനിൽ ജോസഫ്
ഔദ്യോഗിക റെക്കോർഡ് സർട്ടിഫിക്കറ്റ് മഹാറാണി മാനേജ്‌മെന്റിന് കൈമാറി.
Follow us on :
More in Related News
Please select your location.