Tue Dec 12, 2023 10:56 PM 1ST
Location
Sign In
കോഴിക്കോട് : മെക് സെവൻ മാത്തോട്ടം യൂണിറ്റ് നൂറാം ദിനം, ആഘോഷം പുതുമയുടെ പുലരി വിഷു ദിനത്തിൽ നടക്കും. രാവിലെ 6 ന് മീഞ്ചന്ത റെയിൽവെ ഗെയിറ്റിന് സമീപത്തെ അലങ്കാർ ഓഡിറ്റോറിയം ഗ്രൗണ്ടിൽ നടക്കുന്ന Mec 7 മൾട്ടി കോംസിനേഷൻ എക്സെ മോടെ പരിപാടികൾക്ക് തുടക്കമാകും. മെക് സെവൻ ചീഫ് ട്രെയിനർ സെമീർ മാനുവും യൂണീറ്റ് ട്രെയിനർ അബ്ദുൾ കരീമും നേതൃത്വം നല്കും.
കോഴിക്കോട്: സഹജീവി സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാഠങ്ങള് പകര്ന്നു നല്കി ആക്കോട് ഇസ്ലാമിക് സെന്റര് 23ാം വര്ഷത്തിലേക്ക്. ഏപ്രില് 12 മുതല് 16 വരെ വാര്ഷികാഘോഷം നടക്കുമെന്ന് ജനറൽ സെക്രട്ടറി മുസ്തഫ ഹുദവി ആക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട്: നമ്മുടെ ചുറ്റും ചെകുത്താന്മാർ ഭീതിപ്പെടുത്തി വരുമ്പോൾ യഥാർത്ഥ ഗാന്ധിയെ ഉയർത്തിക്കാട്ടുവാൻ കോൺഗ്രസുകാർക്ക് കഴിഞ്ഞാൽ മറുഭാഗത്തുള്ളവർ ബോധം കെട്ടു വീഴുമെന്ന് പ്രശസ്ത ചെറുകഥാകൃത്ത് സുഭാഷ് ചന്ദ്രൻ. അങ്ങനെയൊരാൾ മറുവിഭാഗത്തിലില്ല എന്നുള്ളതുകൊണ്ടും ആ സമയത്ത് അവർ ബ്രിട്ടീഷുകാരുടെ ഷൂസും ചെരിപ്പും നക്കുകയായിരുന്നു എന്നതുകൊണ്ടുമാണത് അദ്ദേഹം പറഞ്ഞു.
കോഴിക്കോട് : പഴയ കോഴിക്കോടിൻ്റെ ഗൃഹാതുരത മുറ്റി നിന്ന ഓർമകളിലേക്ക് അല്പനേരം നീണ്ടു നിന്ന ഒരു തിരിച്ചു പോക്കായി മാറി, ഓർമയിലെ കോഴിക്കോട് അഥവാ കോഴിക്കോടൻ കിസ്സ സായാഹ്നം. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തോടനുബന്ധിച്ച് ഡി സി സി ബീച്ചിൽ സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നില്ക്കുന്ന ത്രിവർണോത്സവത്തോടനുബന്ധിച്ചാണ് കോഴിക്കോടൻ കിസ്സ സംഘടിപ്പിച്ചത്.
കോഴിക്കോട്: നാടിന്റെ സ്പന്ദനങ്ങളായ കലകള്ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച കലാകാരന്മാരെ സംരക്ഷിക്കാന് കേന്ദ്ര-സംസ്ഥാന സര്ക്കാരുകള് പാക്കേജുകളുണ്ടാക്കണമെന്ന് എം.കെ.രാഘവന്.എം.പി ആവശ്യപ്പെട്ടു. ഇന്ഡിപെന്ഡന്റ് ആര്ട്ടിസ്റ്റ്സ് കോണ്ഗ്രസ്സ് (ഐഎസി) ജില്ലാ കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മലയാളത്തിലെ സർഗാത്മക സാഹിത്യത്തിൽ എഡിറ്ററുടെ റോൾ ഇതുവരെ കാര്യമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് പ്രശസ്ത ചെറുകഥാകൃത്ത് ജോസ് പനച്ചിപ്പുറം. കാളാണ്ടിത്താഴം ദർശനം സാംസ്കാരിക വേദി ദർശനം ലൈബ്രറിയിൽ സംഘടിപ്പിച്ച കനൽഘട്ട് നോവൽ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലുണ്ടി : കായക്കത്തറ ആയിഷ ബീവി (70) നിര്യാതയായി പരേതനായ നല്ലളം മുണ്ടോളി അബ്ദുല്ലക്കുട്ടിയുടെ ഭാര്യയുമാണ്
കോഴിക്കോട് : പ്രമുഖ ടെലികമ്മ്യൂണിക്കേഷന് സേവന ദാതാക്കളായ ഭാരതി എയര്ടെല്, തങ്ങളുടെ ഉപഭോക്താക്കള്ക്ക് മികവുറ്റ ബിഗ് സ്ക്രീന് കാഴ്ചാനുഭവവുമായി കേരളത്തിലുടനീളം ഐ പി ടിവി സേവനങ്ങള് ആരംഭിക്കുന്നു.
മേയ്ത്ര ആശുപത്രിയിൽ വിയ ബൈ തുലാ ക്ക് ആരംഭമായി
പുതിയ വീട്ടിൽ പി.വി. മുഹമ്മദ് റാഫി (റഫീക്ക്-60) മാത്തോട്ടം കുത്ത്കല്ല് റോഡ് 'അൽഹംദ്' വസതിയിൽ അന്തരിച്ചു. ഗ്ലോബൽ ഏജൻസീസ് (വട്ടാംപൊയിൽ), ജോക്കി ഗാർമെന്റ് (ഫോക്കസ് മാൾ) എന്നീ സ്ഥാപനങ്ങളുടെ ഉടമയാണ്.
ബേപ്പൂർ : ആർ. എം കൗസല്യ (90)ആശുപത്രിക്ക് സമീപം പരേതനായ കുറ്റിക്കാട്ടിൽ മാധവന്റെ ഭാര്യ കൗസല്യ (90) നിര്യാതയായി. സംസ്കാരം നാളെ വ്യാഴാഴ്ച രാവിലെ 10 ന് ഗോതീശ്വരം ശ്മശാനത്തിൽ.
കോഴിക്കോട്: സ്ട്രോക്ക് കെയറിൽ പുതിയ ചരിത്രം കുറിച്ചു കൊണ്ട് ഇന്ത്യയിലെ ആദ്യത്തെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ (എഎച്ച്എ) അംഗീകൃത കോംപ്രിഹെൻസീവ് സ്ട്രോക്ക് സെൻ്റർ അംഗീകാരം കോഴിക്കോട് ആസ്റ്റർ മിംസിന് ലഭിച്ചു.
കോഴിക്കോട്:: നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ കൺസ്യൂമേ ർസ് അഫേർസ് ഡിപ്പാർട്ടുമെൻറിൻ്റെ ആഭിമുഖ്യത്തിൽ ലോക ഉപഭോക്ത അവകാശ ദിനം സമുചിതമായി ആചരിച്ചു
തിരുവനന്തപുരം : കേരള സർക്കാർ സാംസ്കാരിക വകുപ്പിന്റെ മലയാളം മിഷൻ ഭാഷാ പ്രതിഭയ്ക്കുള്ള സ്പെഷ്യൽ ജൂറി പുരസ്കാരം ജിംസിത്ത് അമ്പലപ്പാടിന് സമ്മാനിച്ചു. തിരുവനന്തപുരം മാനവീയം വീഥിയിൽ നടന്ന പുരസ്ക്കാരദാനച്ചടങ്ങിൽ മലയാള സിനിമാരംഗത്തെ ബഹുമുഖ പ്രതിഭ . ശ്രീകുമാരൻ തമ്പിയാണ് പുരസ്കാരം നൽകിയത്.
കോഴിക്കോട് - പ്രവർത്തനംആരംഭിക്കാനിരിക്കുന്ന പുറക്കാമല ജന്മ്മ്യം പാറ ക്വാറിക്കെതിരെ ഉന്നയിക്കുന്ന വസ്തുതാവിരുദ്ധവും, അശാസ്ത്രീയവുമായ ആരോപണങ്ങൾ തെളിയാക്കാൻ പരസ്യ സാവാദത്തിന് പരിസ്ഥിതി വാദികളെ വെല്ലുവിളിച്ച് കേരള മൈനിംഗ് ആൻ്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ [കെ.എം.സി.ഒ.എ ] സംസ്ഥാന പ്രസിഡൻ്റ് എം. കെ. ബാബു.
കോഴിക്കോട്: ചെറുകിട വനിതാ സംരഭകർക്കായി ന്യൂ ഇന്ത്യ അഷ്വറൻസ് ഏർപ്പെടുത്തിയ മഹിളാ ഉദ്യം ബീമ പോളിസി കല്യാൺ സിൽക്സ് ആൻ്റ് ഹൈപ്പർമാർക്കറ്റിൻ്റെ സഹകരണത്തോടെ നൂറ് പേർക്ക് സൗജന്യമായി നൽകുന്ന പദ്ധതിക്ക് കോഴിക്കോട് തുടക്കമായി. ബിസിനസ്സിനു പുറമെ വരുമാന നഷ്ടവും വ്യക്തിഗത അപകട ഇൻഷുറൻസ് കവറേജും ഉൾപ്പെടുന്നതാണ് ഈ പോളിസി.
കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരിക്ഷാ ബോർഡ് ഫെബ്രുവരിയിൽ ജനറൽ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും സ്കൂൾ കലണ്ടർ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു.
കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് പകരം മുതലാളിത്തം എങ്ങനെ കേരളത്തിൽ പടുത്തുയർത്താം എന്ന് മാത്രം ചർച്ച ചെയ്യുന്നയിടമായി സി.പി. എം സംസ്ഥാന സമ്മേളനങ്ങൾ മാറിയെന്ന് തൃണമൂൽ കോൺഗ്രസ് കോ - ഓർഡിനേറ്റർ പി.വി അൻവർ . കോഴിക്കോട്ട് നടന്ന തൃണമൂൽ കോൺഗ്രസ് നേതൃയോഗത്തിനിടെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പിവി അൻവർ.
കോഴിക്കോട്: അക്കാദമിക മികവിന്റെ പടികൾ നടന്നു കയറിയ ഫാറൂഖ് കോളേജിന് നാക് (NAAC) അക്രെഡിറ്റേഷൻ എ++ അംഗീകാരം. കോളേജിന്റെ അക്കാദമികവും അടിസ്ഥാന സൗകര്യപരവുമായ മികവുകൾ വിലയിരുത്തിയയതിൽ 3.64 സിജിപിഎ സ്കോർ കൈവരിച്ചാണ് കേരളത്തിലെ ഏറ്റവും മികച്ച റാങ്കുള്ള സ്ഥാപനങ്ങളുടെ പട്ടികയിലേക്ക് ഫാറൂഖ് കോളേജ് ചേക്കേറിയത്.
കോഴിക്കോട്: കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റൽ വാസ്കുലർ സർജറി വിഭാഗത്തിന്റെ നേതൃത്വത്തിൽ കാലിക്കറ്റ് അനസ്റ്റോമോസിസ് 2.0 ശില്പശാല സംഘടിപ്പിച്ചു. കാലിക്കറ്റ് സർജിക്കൽ ക്ലബ്ബ്, വാസ്കുലർ സൊസൈറ്റി ഓഫ് കേരള എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന ശില്പശാല എമിറേറ്റ്സ് പ്രൊഫസർ ഓഫ് സർജൻ രാജൻ ഉദ്ഘാടനം ചെയ്തു.
കോഴിക്കോട്: മേപ്പയ്യൂർ പുറക്കാമലയിൽ 15 കാരനെ മർദ്ദിച്ച പൊലീസുകാർക്കെതിരെ നടപടി വേണമെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ലാ പ്രസിഡണ്ട് മുസ്തഫ കൊമ്മേരി ആവശ്യപ്പെട്ടു.
തിരുവനന്തപുരം: രാഷ്ട്രീയ വിഷയങ്ങളെ രാഷ്ട്രീയമായി നേരിടുന്നതിന് പകരം മാധ്യമപ്രവർത്തകർക്ക് നേരെ കുതിര കയറാനും അപകീർത്തിപ്പെടുത്താനുമുള്ള നീക്കം അങ്ങേയറ്റം അപലപനീയമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ.
കോഴിക്കോട് : അപസ്മാര രോഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വരുന്നവര്ക്ക് ആശ്വാസമേകിക്കൊണ്ട് കോഴിക്കോട് ആസ്റ്റര് മിംസ് ഹോസ്പിറ്റലില് 'കിരണം' പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റര് വളണ്ടിയേഴ്സിന്റെയും, തണലിന്റെയും സഹകരണത്തോടെ കോഴിക്കോട് ആസ്റ്റര് മിംസ് ഹോസ്പിറ്റലില് വെച്ചാണ് തണല് പദ്ധതി പ്രകാരം സൗജന്യ ശസ്ത്രക്രിയ ലഭ്യമാക്കുന്നത്
കോഴിക്കോട്: വലിയങ്ങാടി സമീന ട്രേഡേഴ്സ് ഉടമ കുറ്റിച്ചിറ കുളങ്ങരകണ്ടി പി.വി. ഇമ്പിച്ചി കോയ (ബിച്ചു-81) പടിഞ്ഞാറെ നടക്കാവ് മേജർ സന്തോഷ് റോഡിലെ 'ബിജാസ്' വസതിയിൽ നിര്യാതനായി.
മുക്കം: ദന്തചികിത്സയും വിദ്യാഭ്യാസവും മികച്ച സാങ്കേതിക വിദ്യകളുമായി സമന്വയിപ്പിച്ച്, മിതമായ നിരക്കിൽ അത്യാധുനിക സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നിർമിച്ച കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പുതുതായി നിർമിച്ച കെ.എം.സി.ടി. സെന്റർ ഫോർ ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം മാർച്ച് 3ന് രാവിലെ 10 മണിക്ക് കെ.എം.സി.ടി. ഡെന്റൽ കോളേജ് മിനി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ പദ്മശ്രീ ഡോ. മഹേഷ് വർമ ഉദ്ഘാടന കർമ്മം നിർവഹിക്കും. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് കൺട്രോളർ ഓഫ് എക്സാമിനേഷൻസ് ഡോ. അനിൽ എസ്. കുമാർ വിശിഷ്ടാതിഥിയാകും.
ഇസ്ലാമിക പ്രമാണങ്ങളുടെ പിൻബലമുള്ള ചാന്ദ്രമാസ - ഹിജ്റ കലണ്ടർ അനുസരിച്ച് റമദാൻ വ്രതം മാർച് ഒന്ന് ശനിയാഴ്ച ആരംഭിക്കുമെന്ന് ഹിജ്റ കമ്മിറ്റി ഇന്ത്യ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട് : നട്ടെല്ല് ചികിത്സയിൽ കേരളത്തിൽ ആദ്യമായി എൻഡോസ്കോപ്പിക് ട്രാൻസ്ഫോറാമിനൽ ലംബർ ഇന്റർബോഡി ഫ്യൂഷൻ (tlif) സാങ്കേതികത ഉപയോഗിച്ച് 3D പ്രിന്റഡ് ടൈറ്റാനിയം കേജ് സ്ഥാപിക്കുന്ന ശസ്ത്രക്രിയ കോഴിക്കോട് സ്റ്റാർകെയർ ഹോസ്പിറ്റലിൽ വിജയകരമായി പൂർത്തിയാക്കി.
കുറ്റ്യാടി: വിദ്യ.ാര്ഥികളുടെ നല്ല സ്വപ്നങ്ങളെയും ആശയങ്ങളെയും പരിപോഷിപ്പിക്കാനും ജീവിതലക്ഷ്യങ്ങള് സാക്ഷാത്കരിക്കാനും മികച്ച പരിശീലനങ്ങളിലൂടെ സാധിക്കുമെന്ന് ഷാഫി പറമ്പില് എംപി.
കോഴിക്കോട്: മാനാഞ്ചിറ സ്ക്വയറിലെത്തുന്ന കാഴ്ചക്കാർക്ക് സംഗീതത്തിൻ്റെ താളത്തിനൊത്ത് തുള്ളുന്ന സംഗീത ജലധാര അഥവാ മ്യൂസിക്കല് ഫൗണ്ടന് മാനാഞ്ചിറയിൽ തുടങ്ങാനായി സംസ്ഥാന ടൂറിസം വകുപ്പിൽ നിന്ന് 2.4 കോടി രൂപ അനുവദിച്ചു. പത്തുമാസത്തിനുള്ളില് പദ്ധതി പൂര്ത്തിയാക്കുമെന്ന് ടൂറിസം വകുപ്പ് പുറത്തിറക്കിയ ഉത്തരവില് വ്യക്തമാക്കി.
കോഴിക്കോട് : മോദി സർക്കാർ ഫാഷിസ്റ്റ് അല്ലെന്ന സി.പി. എം നിലപാട് തിരുത്തേണ്ടി വരുമെന്ന് സി.പി. ഐ സംസ്ഥാന സെകട്ടറി ബിനോയ് വിശ്വം. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിറ്റ്ലറുടെ ഫാഷിസ്റ്റ് ആശയങ്ങളിൽ നിന്ന് പ്രത്യയശാസ്ത്ര ഊർജ്ജം ഉൾക്കൊള്ളുന്നവരാണ് ആർ. എസ്. എസ് ഈ ആർ.എസ്. എസിൻ്റെ ആശയങ്ങളാണ് നരേന്ദ്ര മോദി സർക്കാരിനെ നയിക്കുന്നത്. ഇത്തരമൊരു സർക്കാരിനെ എങ്ങനെ ഫാഷിസ്റ്റ് സർക്കാർ അല്ല എന്ന് പറയുവാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു.
വമ്പിച്ച റംസാൻ ഓഫറുമായി ലുലുമാൾ: കോഴിക്കോട് : റംസാന് മുന്നോടിയായി മലബാറുകാർക്ക് വിലക്കുറവിന്റെ റംസാന് മാര്ക്കറ്റും, വൈവിധ്യങ്ങളുമായി ലുലു മാൾ കോഴിക്കോട്. മാർച്ച് രണ്ട് വരെ നീളുന്ന ഈ ഓഫർ സെയിലിൽ വീട്ടാവശ്യങ്ങൾക്കുള്ള സാധങ്ങളെല്ലാം ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ്.
കേരളത്തിലെ മുസ്ലിം സംഘടനകളുടെ പൊതു വേദിയെ തകർത്ത് ചരിത്രം തിരുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി ആവശ്യപ്പെട്ടു. നവോത്ഥാനം പ്രവാചക മാതൃക എന്ന പ്രമേയത്തിൽ മാർച്ച് മുതൽ മെയ് വരെ കേരളത്തിലെ നൂറ്റി അമ്പത് മണ്ഡലങ്ങളിൽ നടക്കുന്ന നവോത്ഥാന സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ചു
കോഴിക്കോട്: നിയമാനുസൃതമായി പ്രവർത്തനം ആരംഭിക്കാനിരിക്കുന്ന മേപ്പയ്യൂർ പുറക്കാമല ക്വാറിക്കെതിരായി നടക്കുന്ന അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്വാറികൾ ഒന്നാകെ അടച്ചിട്ടുള്ള സമരത്തിന് കേരള മൈനിംഗ് ആന്റ് ക്രഷിംഗ് ഓണേഴ്സ് അസോസിയേഷൻ (കെ.എം.സി.ഒ.എ).
കോഴിക്കോട്: രോഗനിർണയ ചെലവുകൾ 30% കുറയ്ക്കാൻ കഴിയുന്ന എ ഐ rസാങ്കേതിക വിദ്യയുമായി കോഴിക്കോട് ആസ്ഥാനമായുള്ള ഹെൽത്ത് കെയർ സ്റ്റാർട്ടപ്പായ സാർ ഹെൽത്ത് രംഗത്ത്.
കോഴിക്കോട്: മാധ്യമ പ്രവര്ത്തകനും ബ്രാന്റ് സ്ട്രാറ്റജിസ്റ്റുമായ മേപ്പയ്യൂര് എള്ളോഴത്തില് അനൂപ്.ഇ (41 )- എക്സല് ഇന്ത്യ, ഹൈദരാബാദ്) ബെംഗളൂരുവില് വെച്ച് നിര്യാതനായി.
ആദിവാസി നേതാവും ഹരിതസേന സ്ഥാപകാംഗവുമായ വേങ്ങൂര് ശിവരാമന് (59) ഹൃദയാഘാതം മൂലം അന്തരിച്ചു. സ്ട്രോക്ക് വന്ന് ചികിത്സയിലായിരുന്ന ശിവരാമൻ വ്യാഴാഴ്ചയാണ് മരിച്ചത്. രാജ്യാന്തര ശ്രദ്ധ നേടിയ മുത്തങ്ങ സമരത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു ശിവരാമന്
കോഴിക്കോട് : വാഹനങ്ങളിൽനിന്നും സ്ഥിരമായി ബാറ്ററി മോഷണം നടത്തുന്ന പ്രതി പിടിയിൽ
കോഴിക്കോട് :ഹാൽസിയോൺ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലുള്ള പി ടി അബ്ദുൽ കരീം മെമ്മോറിയൽ ഹാൽസിയോൺ ഡയാലിസിസ് സെൻറിൻ്റെ പത്താം വാർഷികം 23 ന് ഞായറാ ഴ്ച നടക്കും. ഇതിന്റെ ഭാഗമായി ആധുനിക സൗകര്യങ്ങളുടെയുള്ള മെഡിക്കൽ ലാബ് നാടിന് സമർപ്പിക്കും. ഞായറാഴ്ച വൈകീട്ട് 4:30 ന് ഫ്രാൻസിസ് റോഡ് ന്യൂ ക്യാസിൽ ( സിസി ഹാൾ ) നടക്കുന്ന ചടങ്ങിൽ പി കെ ഗ്രൂപ്പ് ചെയർമാൻ പികെ അഹമ്മദും മലബാർ ഗ്രൂപ്പ് ഓഫ് കമ്പനി ചെയർമാൻ എം പി അഹമ്മദ് സംയുക്തമായി ഉദ്ഘാടനം നിർവ്വഹിക്കും.
കോഴിക്കോട്: മനോഹരമായ എം.ഏ ബിരുദത്തിന് പോലും എം.ഡി.എം. ഏയുടെ പേരിൽ അറിയപ്പെടേണ്ട പുതിയ കാലമാണിന്നെന്ന് പ്രശസ്ത കവി പി.കെ. ഗോപി .
കൊച്ചി: മാതൃഭൂമി ചീഫ് ന്യൂസ് ഫോട്ടോഗ്രാഫറായിരുന്ന സി.കെ. ജയകൃഷ്ണന്റെ ഓര്മ്മക്കായി മാതൃഭൂമിയിലെ ഫോട്ടോ ജേണലിസ്റ്റുകള് ഏര്പ്പെടുത്തിയ വാര്ത്താചിത്ര അവാര്ഡ് സുപ്രഭാതം കോഴിക്കോട് ബ്യൂറോയിലെ ഫോട്ടോഗ്രാഫര് നിധീഷ് കൃഷ്ണന്.
കോഴിക്കോട് : ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ സംസ്ഥാനഘടകമായ ആൾ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ്റെ 31-ാമത് സംസ്ഥാനസമ്മേളനം 22, 23 (ശനി, ഞായർ) ന് സുമംഗലി കല്യാണമണ്ഡപത്തിൽ നടക്കും. പൊതുമേഖലാ, സ്വകാര്യ-വിദേശ-സഹകരണ-ഗ്രാമീണ ബാങ്കുകളിൽ നിന്നായി ഇരുപത്തി യാറു യൂണിയനുകളെയും സംസ്ഥാനത്തെ പതിനാലു ജില്ലാ കമ്മിറ്റികളേയും പ്രതിനിധീകരി ച്ച് അറുനൂറു പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.
കോഴിക്കോട്: മുച്ചിറി, മുറി അണ്ണാക്ക് ചികിത്സയിൽ 100 സൗജന്യ ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് സ്റ്റാർ കെയർ ഹോസ്പിറ്റൽ. പ്രശസ്ത ക്ലെഫ്റ്റ് ആന്റ് ക്രാന്യോഫേഷ്യൽ സർജൻ ഡോ. നിഖിൽ ഒ ഗോവിന്ദന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ
സവേരിയന് പുരസ്കാരം പ്രൊഫ. വര്ഗീസ് മാത്യുവിനും അല്ഫോണ്സ ടീച്ചര്ക്കും സമ്മാനിച്ചു. സെന്റ് സേവ്യറിന്റെ പേരില് എരഞ്ഞിപ്പാലം സെന്റ് സേവ്യേഴ്സ് കോളേജ് ഏര്പ്പെടുത്തിയ സവേരിയന് പുരസ്കാരദാനം അഭിവന്ദ്യ കോഴിക്കോട് ബിഷപ്പ് ഡോ. വര്ഗീസ് ചക്കാലക്കല് നിര്വ്വഹിച്ചു. കോളേജില് നടന്ന ബിരുദദാന-കോളേജ് ഡേ ചടങ്ങില് പ്രൊഫ. വര്ഗീസ് മാത്യുവും അല്ഫോണ്സ ടീച്ചറും പുരസ്കാരം ഏറ്റുവാങ്ങി.
കോഴിക്കോട് - വാദ്യമേളങ്ങളും ഓംകാര ധ്വനികളും വേദജപവും ഭജനയും മുഴ ങ്ങുന്ന ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ ശ്രീകണ്ഠേശ്വര ക്ഷേത്രത്തിലെ എട്ടു ദിവസത്തെ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷും മേൽശാന്തി ഷിബുവും കൊടിയേറ്റത്തിന് കാർമികത്വം വഹിച്ചു.
കോഴിക്കോട്: ജില്ലാ പോലീസ് കായിക മേളയോട് അനുബന്ധിച്ചുള്ള വോളിബോൾ സന്നാഹ മത്സരം നടന്നു.
കോഴിക്കോട് : തിരുവനന്തപുരം കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ബുക്ക്സ് ആൻഡ് എജുക്കേഷണൽ സപ്ലൈയേഴ്ന് ഏർപ്പെടുത്തിയ രണ്ടാമത് പ്രൊഫ. എരുമേലി പരമേശ്വരൻ പിള്ള സ്മാരക കഥ, കവിത പുരസ്കാരങ്ങൾ 2025 ഫെബ്രുവരി 20 വ്യാഴാഴ്ച വൈകിട്ട് 5 മണിക്ക് കോഴിക്കോട് അളകാപുരിയിൽ വച്ച് സമർപ്പിക്കും.
കോഴിക്കോട്: കലാകാരന്മാർക്ക് തങ്ങളുടെ ആവിഷ്കാരങ്ങൾക്കായി വ്യത്യസ്ത ഇടമൊരുക്കി യൂറോപ്പിലെ ആർട്ടിസ്റ്റുകൾക്കിടയിൽ പോലും കോഴിക്കോടിൻ്റെ യശസ്സുയർത്തി, നാമം അവിസ്മരണീയമാക്കിയ നടുവട്ടം 'തസ റ 'യുടെ ഉടമ വാസുദേവൻ (68) നിര്യാതനായി. അല്പ സമയം മുൻപ് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യമെന്നറിയുന്നു.
കോഴിക്കോട്: മിഠായി തെരുവിലെ പഴയ കാല കച്ചവടക്കാരിലെ അപൂർവങ്ങളിൽ അപൂർവസ്ത്രീ സാന്നിധ്യമായിരുന്ന ടീ ക്കെ ടെക്സ്റ്റയിൽസ് ഉടമ മുംതാസ്ത്ത എന്ന മുംതാസ് അബ്ദുല്ല (79) നിര്യാതയായി. മുസ്ലിം സ്ത്രീകൾ അധികം വാണിജ്യ രംഗത്ത് ഇല്ലാതിരുന്ന സമയത്ത് ഭർത്താവിനോടൊപ്പം കച്ചവട രംഗത്ത് സജീവമായി പ്രവർത്തിച്ച മഹതിയായിരുന്നു മുoതാസ് അബ്ദുല്ല. ഭർത്താവിൻ്റെ മരണശേഷം മിഠായി തെരുവിലെ ടീ ക്കെ ടെക്സ്റ്റയിൽസ് പൂർണമായും നോക്കി നടത്തിയിരുന്നതും ഇവരായിരുന്നു. പഴയ കാല കോഴിക്കോട്ടുകാർക്ക് മിഠായി തെരുവിലൂടെ കടന്നുപോകുമ്പോഴുള്ള കൗതുകകരവും ആശ്ചര്യകരവുമായ കാഴ്ചയായിരുന്നു ടി.കെ ടെക്സ്റ്റയിൽസിൻ്റെ ക്യാഷ് കൗണ്ടറിലിരുന്ന് കച്ചവടം നിയന്ത്രിച്ചിരുന്നു ഈ വനിത സംരംഭക.
കൊണ്ടോട്ടി: ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം നടത്തി. മോയിൻകുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമി മാപ്പിള കലകളുടെ പഠനാ ർത്ഥം സിലബസിന്റെ ഭാഗമായി പുറത്തിറക്കിയ ചരിത്ര ഡോക്യൂമെന്ററിയുടെ പ്രകാശനം മന്ത്രി പി. എ. മുഹമ്മദ് റിയാസ് മുൻ മന്ത്രി ടി. കെ. ഹംസക്ക് നല്കി. നിർവഹിച്ചു ടി. വി. ഇബ്രാഹിം എം. എൽ. എ. അധ്യക്ഷം വഹിച്ചു.
നീതി പൂർവകമായ സമൂഹത്തെ വളർത്തി കൊണ്ടുവരികയാണ് ക്ഷ്യം: ഫൈസൽ കൊട്ടിക്കൊള്ളൻ കോഴിക്കോട്: നീതി നീതി പൂർവകമായ ഒരു സമൂഹത്തെ വളർത്തി കൊണ്ടുവരികയെന്നതാണ്പൂർവകമായ ഒരു സമൂഹത്തെ വളർത്തി കൊണ്ടുവരികയെന്നതാണ് ഫൈസൽ ആൻ്റ്റ് ഷബാന ഫൗണ്ടേഷൻ്റെ ലക്ഷ്യമെന്ന് ഫൈസൽ -ഷബാന ഫൗണ്ടേഷൻ സ്ഥാപകനായ ഫൈസൽ കൊട്ടിക്കൊള്ളൻ പറഞ്ഞു.. കടലുണ്ടി ഗവ.ഫിഷറീസ് എൽ.പി സ്കൂൾ നവീകരണ പ്രവർത്ത നോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കാഴ്ചപ്പാട് മുൻ നിറുത്തിയാണ് നമ്മുടെ പ്രവർത്തനമെങ്കിൽ നമ്മുടെ ലക്ഷ്യത്തിൽ നാം എത്തിയിരിക്കുക തന്നെ ചെയ്യും. ഇതിനുദാഹരണമാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ ഫൗണ്ടേഷൻ്റെ പ്രവർത്തനങ്ങൾ . കേരളത്തിലുടനീളം ആയിരത്തോളം വിദ്യാലയങ്ങളിലാണ് വിദ്യാഭ്യാസ പ്രോത്സാഹന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നാടിനുവേണ്ടി അർഥവത്തായ എന്തെങ്കിലും ചെയ്യണമെന്നതിൽ നിന്നാണ് ഇത്തരമൊരു പ്രവർത്തനത്തിലെത്തിചേർന്നതെന്നും അദ്ദേഹം കൂട്ടി ചേർത്തു. മറ്റൊരു കോ- ഫൗണ്ടറായ ശബാന ഫൈസലും ചടങ്ങിൽ മുഖ്യാതിഥിയായി. നേരത്തെ നവീകരണ പ്രവർത്തനങ്ങളുടെയും 104-ാം വാർഷികാഘോഷത്തിൻ്റെയും ഉദ്ഘാടനം വള്ളിക്കുന്ന് മണ്ഡലം എം.എൽ.എ പി.ഹമീദ് നിർവഹിച്ചു. വിദ്യാഭാസ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയിലെ 'സൗഹൃദ യരുടെ പങ്ക് ലഭിച്ചാലെ ഈ രംഗത്ത് മുന്നേറുവാൻ സാധിക്കുകയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഏ ശൈലജ ടീച്ചർ അദ്ധ്യഷത വഹിച്ചു. കോ- ഫൗണ്ടേർ ശബാന ഫൈസലും സന്നിഹിതയായിരുന്നു. മനോജ് കുമാർ കോട്ടശ്ശേരി, സിന്ധു, സതി തോട്ടുങ്ങൽ , നിസാർ കുന്നുമ്മൽ, പുഷ് പ, കെ.പി ഹനീഫ, കെ.പി. വിജയകുമാർ, കെ.പി. മൊയ്തീൻ കോയ, കെ.പി. ബഷീർ, കെ.പി. കോയമോൻ, മുബഷിറ , അനല. സി എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു, ഹെഡ്മിസ്ട്രസ് പി. റീന സ്വാഗതവും പി.ടി.എ പ്രസിഡൻ്റ് സത്താർ ആനങ്ങാടി നന്ദിയും പറഞ്ഞു. സ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
കോഴിക്കോട്: ജനാധിപത്യ, മതേതര ചേരിയുടെ അഭിമാന ജിഹ്വയായ 'വീക്ഷണം' ദിനപത്രം ഏര്പ്പെടുത്തിയ വിവിധ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. കരുതലും കാവലുമായ് പാവപ്പെട്ട ജനതയ്ക്ക് ഒപ്പം നിന്ന മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയുടെ പേരില് മികച്ച ജീവകാരുണ്യ പ്രവര്ത്തകന് നല്കുന്ന 'വീക്ഷണം ഉമ്മന്ചാണ്ടി കര്മ്മശ്രേഷ്ഠ പുരസ്കാരം' പ്രവാസ ലോകത്ത് സ്തുത്യര്ഹമായ സേവനം ചെയ്ത് മാതൃകയായ അഷ്റഫ് താമരശ്ശേരിക്ക് സമ്മാനിക്കും.
അത്തോളി : മെക് 7 ഹെൽത്ത് ക്ലബ് അത്തോളി യൂണിറ്റ് 100 ആം ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ മെക് 7 മുന്നിലെന്ന് ബിന്ദു രാജൻ പറഞ്ഞു. എല്ലാ വാർഡുകളിലും മെക് 7 ഹെൽത്ത് ക്ലബ് സജീവമാകുന്നത്തോടെ അത്തോളിയിലെ ജനങ്ങളുടെ ജീവിത ശൈലീ രോഗത്തിന് വലിയ മാറ്റം ഉണ്ടാക്കാൻ കഴിയുമെന്ന് അവർ കൂട്ടിച്ചേർത്തു.
അത്തോളി : മെക് 7 ഹെൽത്ത് ക്ലബ് അത്തോളി യൂണിറ്റ് 100 ആം ദിനം ആഘോഷിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ജനതയെ വാർത്തെടുക്കാൻ മെക് 7 മുന്നിലെന്ന് ബിന്ദു രാജൻ പറഞ്ഞു.
വാഴയൂർ: സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡിയുടെ (ഓട്ടോണോമസ്) രണ്ടാമത് ഗ്രാജേഷൻ ഡേ ഇന്ന് ൈ വകുന്നേരം 3 മണി മുതൽ കോളേജ് ക്യാമ്പസിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ അരങ്ങേറും. മുൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ എസ് .വൈ ഖുറൈഷി മുഖ്യാതിഥിയായി പങ്കെടുക്കുന്ന പരിപാടിയിൽ കോഴിക്കോട് സർവ്വകലാശാല രജിസ്ട്രാർ പ്രൊഫ. ദിനോജ് സെബാസ്റ്റ്യൻ ഗ്രാജേഷൻ അഡ്രസ്സ് നടത്തും.
മലപ്പുറം:ആന്ത്രോത്ത് ദ്വീപിലെ അസ്സയ്യിദ് ജലാലുദ്ദീൻ ആറ്റക്കോയ തങ്ങൾ,സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്നിവരെയും ശിഷ്യന്മാരെയും ശംസിയ്യ ത്വരീഖത്തുകാരാണെന്ന് ആരോപിച്ചതിനെതിരെയുള്ള കേസ് ഒത്തു തീർപ്പായി.
കൊണ്ടോട്ടി /കരിപ്പൂർ : വെളിച്ചം നഗരിയിൽ സംഘടിപ്പിച്ച ഇസ്ലാഹീ സംഗമം പ്രൗഢമായി. സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി സംഗമത്തിൽ പങ്കെടുത്തു. കെ. എൻ. എം മർകസുദഅവ സംസ്ഥാന പ്രസിഡൻ്റ് സി.പി ഉമർ സുല്ലമി സമ്മേളനം ഉദ്ഘാടനം ചെയ്തു സ്വന്തം രാജ്യത്തെ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ച് നാട് കടത്തുന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംമ്പ് പലസ്തിനിൽ ഇസ്റയേൽ അധിനിവേശക്കാരെ കുടിയിരുത്തുകയും പലസ്തിനികളെ കുടിയൊഴുപ്പിക്കുമെന്ന ധിക്കാരം നടക്കാൻ പോകുന്നില്ലെന്ന് ഉമർ സുല്ലമി പറഞ്ഞു. പലസ്തീനികളോട് അനീതി ചെയ്താൽ ലോക മനസ്സാക്ഷി ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്നും പറഞ്ഞു.
കോഴിക്കോട്: കൊയിലാണ്ടി കുറുവങ്ങാട് ക്ഷേത്രത്തിൽ ആന ഇടഞ്ഞ് മൂന്നുപേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ കർശന നടപടികളുമായി മുന്നോട്ട് പോകുമെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ.
കോഴിക്കോട് :സ്വർണ്ണാഭരണ വിപണന മേഖലയിൽ കുറഞ്ഞ വർഷം കൊണ്ട് വ്യത്യസ്ത ഡിസൈൻ ഉപഭോക്താക്കൾക്ക് നൽകി പ്രസിദ്ധിയാർജ്ജിച്ച മെറാൾഡ് ജ്വൽസ് കോഴിക്കോട് ഷോറൂം വിപുലീകരിച്ചതിൻ്റെ റീ ലോഞ്ച് ഞായറാഴ്ച നടത്താൻ തീരുമാനിച്ചതായി ചെയർമാൻ ആൻ്റ് മാനേജിംഗ് ഡയറക്ടർ അബ്ദുൽ ജലീൽ ഇടത്തിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കോഴിക്കോട്: കേന്ദ്ര സര്ക്കാര് ആവിഷ്കരിച്ചു നടപ്പാക്കുന്ന ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ അപകടത്തിലേക്ക് നയിക്കുകയാണെന്ന് ചിന്തകനും എഴുത്തുകാരനുമായ ഡോ. രാംപുനിയാനി അഭിപ്രായപ്പെട്ടു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന് (കെഎസ്ടിഎ) സംസ്ഥാന സമ്മേളനം കെ ബാലകൃഷ്ണന് നമ്പ്യാര് നഗറില്(സമുദ്ര ഓഡിറ്റോറിയം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്: ജാമ്യത്തിലറങ്ങി കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന MDMA കേസ്സിലെ പ്രതി പിടിയിൽ. പയ്യന്നൂർ കുഞ്ഞിമംഗലം സ്വദേശി കണവീട്ടിൽ ഷനോജ്, (39 )നെയാണ് ടൌൺ പോലീസ് പിടികൂടിയത്
കോഴിക്കോട്: നൂറ്റാണ്ടുകളായി അറബ് നാടുകളുമായി സുദൃഢമായ വ്യാപാര - വാണിജ്യ - സാംസ്കാരിക ബന്ധം നിലനിർത്തിപ്പോരുന്ന കോഴിക്കോടിൻ്റെ പൈതൃകം തൊട്ടറിഞ്ഞ് തമിഴ് വിദ്യാർഥികളുടെ പഠനയാത്ര
കോഴിക്കോട്: മണക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ മരണപ്പെട്ട മൂന്നുപേരിൽ ഒരാൾ ക്ഷീര കർഷകൻ. പാറക്കുളങ്ങര ക്ഷീര സംഘത്തിൽ വർഷങ്ങളായി പാൽ അളക്കുന്ന ക്ഷീരകർഷകനാണ് മരണപ്പെട്ട രാജൻ കാരയാട്ട്.
കോഴിക്കോട് കൊയിലാണ്ടിയിൽ മണക്കുളങ്ങര ക്ഷേത്ര ഉൽസവത്തിനിടയിൽ ആന ഇടഞ്ഞ സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ജില്ലാ കലക്ടറോടും ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്ററോടും (സോഷ്യൽ ഫോറസ്ട്രി) വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ആവശ്യപ്പെട്ടു.
കോഴിക്കോട് : കൊയിലാണ്ടി കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉല്സവത്തിനെത്തിച്ച രണ്ട് ആനകള് ഇടഞ്ഞ ദുരന്തത്തിൽ മരണം മൂന്നായി. കെട്ടിടം തകർന്ന് ആണ് മൂന്നു പേർക്ക് ദാരുണാന്ത്യമുണ്ടായത്. 35 ഓളം പേർക്ക് പരുക്കുണ്ട്.
മുതിർന്ന കോൺഗ്രസ് നേതാവും വാഗ്മിയും മുൻ കോഴി ക്കോട് കോർപ്പറേഷൻ കൗൺസിലറുമായിരുന്ന ഇ.കെ ഗോപാലകൃഷ്ണൻ (68) അന്തരിച്ചു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ(കെഎസ്ടിഎ) 34ാം സംസ്ഥാന സമ്മേളനം 14, 15, 16 തീയതികളിൽ കോഴിക്കോട്ട് നടക്കും
കോഴിക്കോട് : മേലെ പാളയത്തിൽ നിന്നും ബൈക്ക് മോഷ്ടിച്ച കേസ്സിലെ പ്രതി കല്ലായി സ്വദേശി മരക്കാൻ കടവ് പറമ്പിൽ റിജാസ് അലി (22 ) യെ കോഴിക്കോട് ടൌൺ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് : 500 രൂപയ്ക്ക് ചില്ലറ ചോദിച്ച് നോട്ട് നൽകാതെ മുങ്ങാൻ ശ്രമിച്ചയാൾ പിടിയിൽ . വാഴക്കാട് ഒമാനൂർ സ്വദേശി കുന്നത്ത് വീട്ടിൽ മനോജ് (42 ) ആണ് ചേവായൂർ പോലീസ് പിടിയിലായത്.
കോഴിക്കോട്: ലുലുമാളിൽ പുഷ്പമേളയ്ക്ക് നാളെ തുടക്കമാകും. ആയിരത്തിലധികം വൈവിധ്യം നിറഞ്ഞ പുഷ്പ-ഫല-സസ്യങ്ങളാണ് പ്രദര്ശനത്തിനും വില്പനയ്ക്കുമായി അണിനിരത്തുക. 'ലുലു ഫ്ളവര് ഫെസ്റ്റ് 2025' എന്ന പേരിലാണ് മേള സംഘടിപ്പിക്കുന്നത്
വടകര : കാറിടിച്ച് ഒൻപതു വയസ്സുകാരി കോമയിൽ ആവുകയും മുത്തശ്ശി മരിക്കുകയും ചെയ്ത കേസിലെ പ്രതി കോയമ്പത്തൂർ വിമാനത്താവളത്തിൽ പിടിയിൽ. പുറമേരി മീത്തലെ പുനത്തിൽ ഷെജിലാണ് (35) ഇന്ന് പുലർച്ചെ പിടിയിലായത്.
കിണറ്റില് വീണ കാട്ടുപന്നിയെ കൊന്ന് കറിവച്ചുകാട്ടുപന്നിയെ കൊന്ന് കറിവച്ചു ഭക്ഷിച്ച നാലുപേര് പിടിയില്. കോഴിക്കോട് വളയത്ത് ആണ് സംഭവം. വളയം എലിക്കുന്നുമ്മല് ബിനു, റീനു, ജിഷ്ണു, അശ്വിന് എന്നിവരാണ് വനംവകുപ്പിന്റെ പിടിയിലായത്. ഇവരുടെ വീടുകളില്നിന്ന് കാട്ടുപന്നിയുടെ അവശിഷ്ടങ്ങളും വനംവകുപ്പ് സംഘം പിടിച്ചെടുത്തു.
കോഴിക്കോട് : തിരുവനന്തപുരം ജില്ലയിൽ നിന്നും കാപ്പ ചുമത്തി നാടുകടത്തപ്പെട്ട കിളിമാനൂർ സ്വദേശി കിഴക്കുംകര കുന്നുംപുറത്ത് വീട്ടിൽ സുധീരൻ (42 ) നെ മായനാട് വെച്ച് ഇലക്ട്രിക് വയർ മോഷ്ടിച്ചതിന് മെഡിക്കൽ കോളേജ്
നാല് തലങ്ങളിലെ സ്ത്രീകളാണ് വടക്കൻ വീരഗാഥയിൽ ഉള്ളത് . അവരെയെല്ലാം വിമർശിച്ചു. ഇന്ന് അതുപോലെ സ്ത്രീകളെ വിമർശിക്കാൻ പറ്റുമോ?. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടാക്കും . എം.ടിയുടെ ഉദ്ദേശ ശുദ്ധിയെ പോലും ചിലപ്പോൾ നമ്മൾ ചോദ്യം ചെയ്തെന്ന് വരുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
ലോക മാതൃഭാഷ ദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷൻ നൽകിവരുന്ന മലയാന്മ 2025 മാതൃഭാഷ പുരസ്കാരങ്ങളുടെ ഭാഗമായി ഭാഷാ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്ന മികച്ച ഭാഷാ പ്രതിഭാ പുരസ്കാരത്തിനുള്ള സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് സംവിധായകനും ഫോക്ലോർ ഗവേഷകനുമായ ജിംസിത്ത് അമ്പലപ്പാട് അർഹനായി.
കോഴിക്കോട് : നേതൃ വിമർശനം നടത്തിയെന്നാരോപിച്ച് മുശാവറ അംഗം മുസ്തഫല് ഫൈസിയെ സമസ്ത മുശാവറയില് നിന്ന് സസ്പെന്ഡ് ചെയ്തു. മലപ്പുറത്തെ നവോത്ഥാന സമ്മേളനത്തിലെ പരാമർശത്തിലാണ് നടപടി. വിശദീകരണം തേടാതെ നടപടി എടുത്തതില് പ്രതിഷേധിച്ച് സമസ്ത നൂറാം വാർഷിക സ്വാഗത സംഘ രൂപീകരണ യോഗത്തില് നിന്ന് ലീഗ് അനുകൂല സമസ്ത നേതാക്കള് പങ്കെടുത്തില്ല.
കോഴിക്കോട്: യു എസ് കമ്പനികളിൽ ഏറ്റവും കൂടുതൽ ജോലി സാധ്യതയുള്ള അക്കൗണ്ടിംഗ് കോഴ്സുകളായ സി എം എ ,സി പി എ, ഇ എ (എൻറോൾഡ് ഏജൻ്റ്) തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകൾ ഓൺലൈൻ ആയും ഓഫ് ലൈൻ ആയും നൽകുന്ന സെൻ്ററുകൾ കേരളത്തിൽ തുടങ്ങാനുള്ള ധാരണ പത്രം ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കെ സി ഗ്ലോബെഡ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ ഐ ബി എസ് ഗ്രൂപ്പുമായി ഒപ്പുവെച്ചു.
സംസ്ഥാന വനം- വന്യജീവി വകുപ്പിലെ സോഷ്യൽ ഫോറസ്ട്രി ഉത്തരമേഖലാ വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കോഴിക്കോട് പ്രസ്സ് ക്ലബ്ബിൻ്റെ സഹകരണത്തോടെ മാധ്യമപ്രവർത്തകർക്കായി പ്രകൃതി പഠന ക്യാമ്പ് സംഘടിപ്പിച്ചു.
കോഴിക്കോട്: കേരളത്തിൽ ആദ്യമായി മൈഹാർട്ട് സ്റ്റാർകെയറിൽ ഡ്രൈ ടിഷ്യൂ വാൽവ് ശസ്ത്രക്രിയ കൂടാതെ മാറ്റിവെച്ചു. 70 വയസ്സുള്ള കോഴിക്കോട് സ്വദേശിയ്ക്കാണ് നെഞ്ച് തുറക്കാതെ ഹൃദയത്തിലെ ഇടത് വാൽവായ അയോർട്ടിക്ക് വാൽവ് മാറ്റിവെച്ചത്.
കോഴിക്കോട് : ചെറുകിട-ഇടത്തരം വ്യവസായ വാണിജ്യ സംരംഭങ്ങൾക്ക് ഏറെ ഉത്തേജനവും ഉണർവും നല്കുവാൻ ഉദ്ദേശിച്ചുളള കേന്ദ്ര ബജറ്റിലെ നിർദേശങ്ങൾ ഏറെ ഗുണകരമാകുമെന്ന് സാമ്പത്തിക വിദഗ്ധൻ ജോർജ് മത്തായി നൂറനാൽ പറഞ്ഞു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻ്റ്റ്സ് ഓഫ് ഇന്ത്യ കോഴിക്കോട് ബ്രാഞ്ചും മലബാർ ചേംബർ ഓഫ് കോമേഴ്സും കേന്ദ ബജറ്റിനെക്കുറിച്ച് സംഘടിപ്പിച്ച ചർച്ചയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കോഴിക്കോട്ട് രാമനാട്ടുകരയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഫറോക് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ആളുടെ മുഖം വ്യക്തമാകാത്തത്തതിനാൽ മരിച്ചത് ആരെന്ന് സ്ഥിരീകരിച്ചിട്ടില്ല.
വട്ടക്കിണർ ഗ്രീൻ സ്ക്വയർ റസിഡൻസ് അസോസിയേഷൻ പതിനെട്ടാം വാർഷികം അബൂബക്കർ സാഹിബ് നഗറിൽ നടന്നു.
രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു.
കേരള ഐ.എം.എ കൾച്ചറൽ വിംഗിൻ്റെ സാഹിത്യവിഭാഗം പ്രസിദ്ധ എഴുത്തുകാരൻ യു.കെ. കുമാരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് ഡോ. ശങ്കർ മഹാദേവൻ്റെ ഓട്ടോസ്കോപ്പ് ,ഒരു ഇ.എൻ. ടി. സർജൻ്റെ ഓർമ്മക്കുറിപ്പ് എന്ന ഗ്രന്ഥത്തിൻ്റെ പ്രകാശനവും ഡോ. മെഹ് റുഫ് രാജിൻ്റെ നേതൃത്വത്തിൽ ഗാനമേളയും നടന്നു.
വിദ്യാർഥി–-യുവജന പ്രസ്ഥാനത്തിലൂടെ വളർന്ന് വന്ന് സി.പി. എമ്മിൻ്റെ കോഴിക്കോട് ജില്ലാ അമരത്തെത്തിയ നേതാവാണ് എം മെഹബൂബ് . നാലര പതിറ്റാണ്ടിന്റെ അനുഭവ സമ്പത്തുമായാണ് മെഹബൂബ് പാർടി ജില്ലാ സെക്രട്ടറി പദത്തിലെത്തുന്നത്. യുവജന പോരാട്ടങ്ങളിലൂടെ വളർന്ന് തൊഴിലാളികളുടെയും കർഷകരുടെയും എണ്ണമറ്റ സമരങ്ങൾക്ക് നേതൃത്വം നൽകിയ മെഹബൂബ് കേരളത്തിലെ അറിയപ്പെടുന്ന സഹകാരികളിൽ പ്രമുഖനാണ്.
കോഴിക്കോട് : അന്തരിച്ച മുതിർന്ന ഫോട്ടോ ജേർണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡൻ്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ വാർത്താചിത്ര പുരസ്കാരത്തിന് ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ് കോഴിക്കോട് എഡിഷനിലെ സീനിയർ ഫോട്ടോഗ്രാഫർ ഇ.ഗോകുൽ അർഹനായി.
കോഴിക്കോട് : സി. പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി എം. മെഹ്ബൂബിനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തു. നിലവിൽ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ആണ്. നിലവിൽ കൺസ്യൂമർഫെഡ് ചെയർമാൻ കൂടിയായ അദ്ദേഹം. അറിയപ്പെടുന്ന സഹകാരി കൂടിയാണ്. ടി.പി. ദാസൻ പോലുള്ള മുതിർന്ന പഴയ നേതാക്കൾ ഒഴിവായപ്പോൾ പുതുമുഖങ്ങളടങ്ങിയ 47 ജില്ലാ കമ്മിറ്റിയെയും വടകരയിൽ നടക്കുന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
കോഴിക്കോട്: മുജാഹിദ് പണ്ഡിത സഭയായ കേരള ജംഇയ്യത്തുൽ ഉലമയുടെ സംസ്ഥാന പ്രസിഡണ്ടും കേരള നദ് വ ത്തുൽ മുജാഹിദീൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ എം. മുഹമ്മദ് മദനി (79) അന്തരിച്ചു.
പി. ഇസ്മായിൽ (73).മൂഴിക്കൽ ചെറുവറ്റ പീസ് സ്കൂളിന് സമീപം സ്വ വസതിയിൽ അന്തരിച്ചു... കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് വൈസ് പ്രസിഡന്റ് ആണ്..
കോഴിക്കോട്: മുസ്്ലിംലീഗ് ദേശീയ അധ്യക്ഷനും രാഷ്ട്രീയ മത വൈജ്ഞാനിക രംഗത്തെ അതുല്ല്യ വ്യക്തിത്വവുമായിരുന്ന പരേതനായ സയ്യിദ് അബ്ദുറഹിമാന് ബാഫഖി തങ്ങളുടെ ഭാര്യയും സയ്യിദ് സൈനുല് ആബിദ് ബാല്ഫഖിഹ് (മദീന) തങ്ങളുടെ മകളുമായ സയ്യിദത്ത് ശരീഫ ഫാത്തിമ ബീവി (96) അന്തരിച്ചു.
കോഴിക്കോട്: കോഴിക്കോട്ടെ സാംസ്കാരിക-സാമൂഹിക-വ്യവസായ മേഖലകളിലെ സജീവസാന്നിധ്യമായിരുന്ന പൊറോളി സുന്ദർദാസ് (77) പൂളാടിക്കുന്ന് പെരുന്തുരുത്തി ഭാരതീയ വിദ്യാഭവൻ സ്കൂളിന് സമീപം 'കൃഷ്ണ'യിൽ അന്തരിച്ചു.
കോഴിക്കോട് : തെക്കേപുറത്തുകാർക്ക് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇടംകയ്യൻ ലെഗ്സ്പിന്നറായ (ചൈനമാൻ ) ലുത്ഫി ലബീഷ് അണ്ടർ 14 ജില്ലാ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. നൂറിലധികം പേർ പങ്കെടുത്തതിൽ നിന്നാണ് മികച്ച ബോളറായ ലുത്ഫിയെ തിരഞ്ഞെടുത്തത്.
കോഴിക്കോട്: വിവാദ പ്രസ്താവനയിൽ കാന്തപുരം അബൂബക്കർ മുസല്യാരെ പിന്തുണച്ച് മുജാഹിദ് നേതാവ് ഡോ.ഹുസൈൻ മടവൂരും. കഴിഞ്ഞ ദിവസം ഒരു വാർത്താ ചാനലിലും ഉച്ചക്ക് പാളയം മൊയ്തീൻ പള്ളിയിൽ നടന്ന ജുമുആ ഖുത്വുബയിലുമാണ് അദ്ദേഹം തൻ്റെ നിലപാട് വ്യക്തമാക്കിയത്.
പത്തര കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശികൾ വെള്ളി പറമ്പിൽ പിടിയിൽ
കോഴിക്കോട്: എല പുള്ളിയിൽ മദ്യനിർമാണ ശാലക്ക് അനുമതി നല്കിയതിൽ വൻ അഴിമതിയെന്ന് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എം.എൽ.എ പറഞ്ഞു. കോഴിക്കോട് ഇന്ന് രാവിലെ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരാർ പിൻവലിക്കും വരെ പ്രതിപക്ഷം പ്രക്ഷോഭവുമായി പോകും.
കോഴിക്കോട്: എം.ടി. വാസുദേവൻ നായരുടെ ഓർമ്മകളയും എഴുത്തിനെയും വിലയിരുത്തി കൊണ്ട് കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൻ്റെ ആദ്യ സെഷൻ "എം.ടി. എന്ന അമ്പത്തൊന്നക്ഷരം" നടന്നു. "നാലുകെട്ട്" മുതൽ "രണ്ടാമൂഴം" വരെയുള്ള എം.ടിയുടെ സാഹിത്യ യാത്രയിലെ പരിണാമത്തെ കവിയും നിരൂപകനുമായ കെ. സച്ചിദാനന്ദൻ വിശദീകരിച്ചു. സ്വയം നിരന്തരം പുതുക്കിയ എഴുത്തുകാരനാണ് എംടി എന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് : ഇന്ന് വൈകീട്ട് നടക്കുന്ന വിളംബര ജാഥയോടുകൂടി കോഴിക്കോട് ജില്ലാ ക്ഷീരസംഗമത്തിനു തുടക്കമാകും. മുരുങ്ങംപുറായി ഉദയഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന ജില്ലാ ക്ഷീര സംഗമം, 'ക്ഷീരതാരകം ' 24 നു ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ എട്ടാം പതിപ്പ് ജനുവരി 23 മുതൽ 26വരെ കോഴിക്കോട് ബീച്ചിന്റെ മനോഹരമായ പശ്ചാത്തലത്തിൽ നടക്കും. സാഹിത്യത്തിന്റെയും സംസ്ക്കാരത്തിന്റെയും ചരിത്രസമന്വയത്തിന് സാക്ഷിയാകുന്ന കെ.എൽ. എഫിൽ 15 രാജ്യങ്ങളിൽ നിന്നായി അഞ്ഞൂറിലധികം പ്രഭാഷകർ പങ്കെടുക്കും.
Please select your location.