Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വതന്ത്ര ചലച്ചിത്ര മേള; ബോഡി, സ്ളേവ്സ് ഓഫ് ദി എമ്പയർ മികച്ച ഇന്ത്യൻ സിനിമകൾ

15 May 2025 08:44 IST

Fardis AV

Share News :


കോഴിക്കോട്: ഏഴാമത് സ്വതന്ത്ര ചലച്ചിത്ര മേളയിൽ (ഐ.ഇ. എഫ്.എഫ്.കെ) അഭിജിത് മജൂംദാർ സംവിധാനം ചെയ്‌ത ഹിന്ദി സിനിമ ബോഡി, രാജേഷ് ജെയിംസ് സംവിധാനം ചെയ്‌ത മലയാളം ഡോക്യുമെന്ററി സ്ളേവ്സ് ഓഫ് ദി എമ്പയർ എന്നീ ചിത്രങ്ങൾ മികച്ച സിനിമയ്ക്കുള്ള അവാർഡ് പങ്കിട്ടു. 50000 രൂപയും ഫലകവുമാണ് അവാർഡ്. സാർഥക് ജയ്‌സ്‌വാൾ സംവിധാനം ചെയ്ത ബഹുഭാഷാ ഡോക്യുമെന്ററി സിന്ദാ ഹെ മികച്ച ചിത്രത്തിനുള്ള സ്‌പെഷൽ മെൻഷൻ അവാർഡ് കരസ്ഥമാക്കി. 

പി. അഭിജിത് സംവിധാനം ചെയ്ത ഞാൻ രേവതി മികച്ച ചിത്രത്തിനുള്ള ഓഡിയൻസ് പോൾ അവാർഡ് കരസ്ഥമാക്കി. മിഥുൻ മുരളിയാണ് മികച്ച സംവിധായകനും എഡിറ്ററും. ചിത്രം കിസ് വാഗൺ. 

 ബോഡി സിനിമയ്ക്കുള്ള അവാർഡ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച മനോജ് ശർമ്മ ഏറ്റുവാങ്ങി. നിർമ്മാതാവ് ബിനോയ് വരകിൽ, ഛായാഗ്രാഹകൻ ജസ്വത്ത് അയ്യർ എന്നിവർ ചേർന്ന് സ്ളേവ്സ് ഓഫ് ദി എമ്പയറിനുള്ള അവാർഡ് സ്വീകരിച്ചു.

   നൺ ഓഫ് ഹെർ എന്ന കന്നഡ സിനിമയുടെ സംവിധായികയും എഴുത്തുകാരിയുമായ പൂജിത പ്രസാദ് ആണ് മികച്ച തിരക്കഥാകൃത്ത്. 

ശിവരഞ്ജിനി സംവിധാനം ചെയ്ത വിക്ടോറിയ മികച്ച തിരക്കഥയ്ക്കുള്ള സ്‌പെഷൽ മെൻഷൻ അവാർഡ് കരസ്ഥമാക്കി. ബോഡി സിനിമയിലൂടെ വികാസ് അർസ് മികച്ച സിനിമാട്ടോഗ്രാഫർക്കുള്ള അവാർഡ് കരസ്ഥമാക്കി. റിപ് ട്ടൈഡ് എന്ന മലയാളം സിനിമയുടെ ഛായാഗ്രാഹകൻ അഭിജിത് സുരേഷിന് സ്‌പെഷൽ മെൻഷൻ അവാർഡ് ഉണ്ട്. ബോഡിയിലൂടെ അമലാ പോപുരി മികച്ച സൗണ്ട് ഡിസൈനർക്കുള്ള അവാർഡ് നേടി. ആൽബിൻ ആൻഡ്രൂ കൊറെയാ ആണ് മികച്ച സംഗീത സംവിധായകൻ. ചിത്രം സ്ളേവ്സ് ഓഫ് ദി എമ്പയർ. ബോഡിയിലൂടെ മനോജ് ശർമയും വിക്ടോറിയയിലൂടെ മീനാക്ഷി ജയനും മികച്ച അഭിനേതാക്കൾക്കുള്ള അവാർഡിന് അർഹരായി. നൺ ഓഫ് ഹെർ എന്ന കന്നഡ സിനിമയിലെ അഭിനയത്തിന് ഗ്രീഷ്മ ശ്രീധർ പ്രത്യേക പരാമർശത്തിന് അർഹയായി. 


ജൂറി അംഗങ്ങളായ സുധ പത്മജ ഫ്രാൻസിസ്, രാംദാസ് കടവല്ലൂർ അർജുൻ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. രാംദാസ് കടവല്ലൂരിന്റെ സത്യപ്പുല്ല് സിനിമയുടെ പ്രത്യേക പ്രദർശനവും ഉണ്ടായി. നിധി സക്സേന സംവിധാനം ചെയ്ത സാഡ് ലേറ്റേഴ്‌സ് ഓഫ് ആൻ ഇമാജിനറി വുമൺ ആയിരുന്നു സമാപന ചിത്രം.

Follow us on :

More in Related News