Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 08:33 IST
Share News :
കോഴിക്കോട്:
മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ
ലോക ചലചിത്രകാരന്മാരിലൊരാളായ പെഡ്രോ അൽ മഡോ
വിൻ്റെ സിനിമയും കോഴിക്കോട്ടെ മേഖലാ രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ.
പെഡ്രോ അൽമഡോവിൻ്റെ ഏറ്റവും പുതിയ സ്പാനീഷ് ചലച്ചിത്രമായ ദി റൂം നെക്സ്റ്റ് ഡോർ ആണ് ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗത്തിൽ മേഖലാ അന്തർദേശീയ ചലച്ചിത്രോത്സവത്തിൽ പ്രദർശിപ്പിക്കുന്നത്. വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലയൺ പുരസ്ക്കാരം നേടിയ ഈ ചിത്രം ഇൻഗ്രിഡ്, മാർത്ത തുടങ്ങി രണ്ട് സ്ത്രീകളിലൂടെയാണ് കഥ പറയുന്നത്.
അപൂർവവും വ്യത്യസ്തവുമായ ക്യാമറാ പ്രയോഗത്തിലൂടെ വേറിട്ട കാഴ്ചയൊരുക്കി മലയാളികളെ വിസ്മയിപ്പിച്ച അൽമ ഡ്രോവിനും കിം കീ ദുക്കിനെപ്പോലെ ഏറെ ഇഷ്ടക്കാരുണ്ട് കേരളത്തിൽ.
പെഡ്രോവിൻ്റേതുൾപ്പെടെ, കാനടക്കം ലോകത്തിലെ വലിയ മേളകളിൽ അംഗീകാരം കിട്ടിയ അഞ്ചു ചലച്ചിത്രങ്ങളാണ് ഫെസ്റ്റിവൽ ഫേവറിറ്റ്സ്ൽ പ്രദർശിപ്പിക്കുന്നത്.
കമ്പോഡിയയിൽ നിന്നുള്ള റിത്തി പാൻ്റെയുടെ മീറ്റിംഗ് വിത്ത് പോൾപോട്ട്, കാനിലടക്കം പ്രദർശിപ്പിച്ച ഫ്രഞ്ച് ചലച്ചിത്രം മിസരി കോർഡിയ, സെവല്ലി യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ ഡയറക്ടർ, അഭിനേത്രി, ഛായാഗ്രാഹകൻ പുരസ്ക്കാരങ്ങൾ നേടിയ ഡെൻമാർക്ക് ചലച്ചിത്രം ദി ഗേൾ വിത്ത് ദ നീഡിൽ, വെനീസ് ഫിലിം ഫെസ്റ്റിവലിൽ പ്രേക്ഷക പുരസ്ക്കാരം നേടിയ ആസ്ട്രിയയിൽ നിന്നുള്ള ദി വിറ്റ്നസ്സ് എന്നിവയാണിത്.
മേഖലാ ഐ.എഫ്.എഫ്.കെയിൽ ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദർശനങ്ങളാണ് ഒരു ദിവസം ഉണ്ടാകുക.
Follow us on :
Tags:
More in Related News
Please select your location.