Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇനി മുതൽ മലബാർ മാക്സി വിഷൻ ഐ ഹോസ്പിറ്റൽ

20 Apr 2025 16:19 IST

Fardis AV

Share News :


കോഴിക്കോട് :ഇന്ത്യയിലെ സൂപ്പർ സ്പെഷ്യൽ നേത്ര പരിചരണ ശൃംഖലയായ മാക്സ് വിഷൻ ഐ ഹോസ്പിറ്റലും ഉത്തര കേരളത്തിലെ പ്രശസ്ത ഐ ഹോസ്പിറ്റലായ മലബാർ ഐ ഹോസ്പിറ്റലും ഇനി മുതൽ സംയുക്ത സംരംഭമായ 

മലബാർ മാക്സി വിഷൻ ഐ ഹോസ്പിറ്റൽ.

ആശുപത്രി ലോഞ്ചിംഗ് , ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.

എല്ലാ ആതുരാലയങ്ങളും സാധാരണക്കാർക്ക് മികച്ച ചികിത്സ നൽകാൻ സന്നദ്ധരാകണമെന്ന് മന്ത്രി പറഞ്ഞു. 

മാക്സിവിഷൻ ഐ ഹോസ്പിറ്റൽ ചെയർമാൻ ഡോ ജി എസ് കെ വേലു അധ്യക്ഷത വഹിച്ചു.

എം കെ രാഘവൻ 

എം പി മുഖ്യ പ്രഭാഷണം നടത്തി.

ഹോസ്പിറ്റലിൻ്റെ സി എസ് ആർ ഫണ്ട് ഉപയോഗപ്പെടുത്തി നിർദ്ധനരായ രോഗികൾക്ക് ഇൻഷൂറൻസ് പരിരക്ഷ ഉറപ്പ് വരുത്താൻ ശ്രമിക്കണമെന്ന് എം പി എം കെ. രാഘവനും പറഞ്ഞു.

ഓപ്പറേഷൻ തിയേറ്റർ ഉദ്ഘാടനം എം പി നിർവ്വഹിച്ചു.

ഒപ്റ്റിക്കൽസ് വിഭാഗം 

അഹമ്മദ് ദേവർ കോവിൽ എം എൽ എ ഉദ്ഘാടനം ചെയ്തു.

ഡെപ്യൂട്ടി മേയർ സി പി മുസാഫിർ അഹമ്മദ്

ലോഗോ പ്രകാശനം ചെയ്തു.

കോർപ്പറേഷൻ 

സ്ഥിരം സമിതി അധ്യക്ഷന്മാരായ 

സി രേഖ , പി കെ നാസർ , ഡോ. റാണി മാക്സി വിഷൻ ( തൃശൂർ ) ഡയറക്ടർ ഡോ റാണി മേനോൻ, ഗ്ലൂക്കോമ 

സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡണ്ട് ഡോ പി സത്യൻ, 

മലബാർ മാക്സിവിഷൻ ഐ ഹോസ്പിറ്റൽ ഡയറക്ടർ ഡോ . പി എം ഹയാസ് 

എന്നിവർ പ്രസംഗിച്ചു.

മലബാർ മാക്സ് വിഷൻ ഐ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ പി എം റഷീദ് സ്വാഗതവും

ഗ്രൂപ്പ് സി ഇ ഒ - വി എസ് സുധീർ നന്ദിയും പറഞ്ഞു.

അത്യാന്താധുനിക സാങ്കേതിക വിദ്യയും വിദഗ്ദ്ധ ഡോക്ടർമാരും പ്രത്യേകം പരിശീലനം നേടിയ പാരാ മെഡിക്കൽ ജീവനക്കാരും അടങ്ങിയതാണ്

മാക്സിവിഷൻ മലബാർ ഐ ഹോസ്പിറ്റലിൻ്റെയും പ്രത്യേകതയെന്ന് ചെയർമാൻ ഡോ ജി എസ് കെ വേലുവും എം ഡി 

പി എം റഷീദും തുടർന്ന് നടത്തിയ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. '

വി എസ് സുധീർ , ഡോ റാണി മേനോൻ , ഡോ പി സത്യൻ , പി എം ഹയാസ് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



ഫോട്ടോ :

മലബാർ മാക്സി വിഷൻ ഐ ഹോസ്പിറ്റൽ

 ടൂറിസം - പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

ഇടത് നിന്നും കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ

പി കെ നാസർ ,

അഹമ്മദ് ദേവർ കോവിൽ എം എൽ എ , എം കെ രാഘവൻ എം പി , മാനേജിംഗ് ഡയറക്ടർ പി എം റഷീദ് , ചെയർമാൻ ഡോ ജി എസ് കെ വേലു സമീപം

Follow us on :

More in Related News