Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Aug 2025 08:58 IST
Share News :
കോഴിക്കോട്: കൊട്ടി ഘോഷിക്കപ്പെടുന്ന നഗര വികസനത്തിനപ്പുറം പാർശ്വവല്ക്കരിക്കപ്പെടുന്ന ഗ്രാമീണരുടെ നേർക്കാഴ്ചകളിലേക്ക് മിഴി തുറക്കുന്ന ഒരു കൂട്ടം ചലച്ചിത്രങ്ങൾ ഈ പ്രാവശ്യത്തെ മേഖലാ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തെ ആകർഷകമാക്കും.
ആറ് ഇന്ത്യൻ ഭാഷകളിൽ നിന്നുള്ള ഏഴ് പ്രാദേശിക ചലച്ചിത്രങ്ങളാണ് ഇന്ത്യൻ സിനിമ ഇന്ന് വിഭാഗത്തിൽ പ്രേക്ഷകരോട് സംവദിക്കുക.
ബീഹാറിലെ ചില ഭാഗങ്ങളിൽ സംസാരിക്കുന്ന ബജീക്ക ഭാഷയിലുള്ള ആര്യൻ ചന്ദ്ര പ്രകാശ് സംവിധാനം ചെയ്ത അജൂർ, വികസനത്തിൻ്റെ പൂർണത തേടിയ നഗരവും ഗ്രാമവും തമ്മിലുള്ള അന്തരം വരച്ചുകാട്ടുന്ന സിനിമയാണ്. ഗ്രാമത്തിൽ പഠിക്കുവാനായി ഒരു പത്താം ക്ലാസ്സുകാരി നടത്തുന്ന പോരാട്ടമാണ് പ്രമേയം. ഹിന്ദി ചലച്ചിത്രം ഹുമൺസ് ഇൻ ദ ലൂപ് (2024)
ഓരോൺ ആദിവാസി സമൂഹത്തിലെ നെഹ്മ എന്ന സ്ത്രീയും മക്കളും തങ്ങൾ അംഗീകരിക്കപ്പെടുന്ന ഒരു കാലത്തിനായി പൊരുതുന്ന വിധവയുടെ കഥ പറയുന്നു.
നഗരത്തിൽ പോയി വിദ്യാഭ്യാസം നേടി വന്ന ശേഷം ബ്ലൗസ് ധരിക്കാത്ത തൻ്റെ അമ്മയെ ഒരപരിഷ്കൃതയായി കണ്ട്
ബ്ലൗസ് ധരിപ്പിച്ച് പരിഷ്ക്കാരിയാണെന്ന് തോന്നിപ്പിച്ച് ഭാവി വധുവിൻ്റെ വീട്ടുകാർക്ക് മുന്നിൽ കാണിക്കാൻ ഒരുങ്ങുന്ന മകൻ്റെ കഥ പറയുന്ന അങ്കമ്മാൾ എന്ന തമിഴ് സിനിമയും നഗരത്തിൻ്റെ പൊള്ളത്തരത്തെയും ഗ്രാമത്തിൻ്റെ നൈർമല്യത്തെയും കാണിച്ചുതരുന്നു. വിപിൻ രാധാകൃഷ്ണനാണ് സംവിധാനം.
ഹിമാലയൻ താഴ് വരയിലെ ഒരു ഗ്രാമത്തിൽ നിന്ന് മകൻ താമസിക്കുന്ന പട്ടണത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുവാൻ വന്നിട്ടും അതിന് മുതിരാത്ത ഒരു പിതാവിൻ്റെ കഥ പറയുന്ന ഹിന്ദി ചലച്ചിത്രം ബദീയ ദസൻ , ആസാമീസ് ചലച്ചിത്രം ബഗ്ജാൻ, മാഗി ഭാഷയിലുള്ള സ്വാഹ , ഇംഗ്ലീഷ്- ഹിന്ദി ചിത്രമായ സെക്കൻ്റ് ചാൻസ് എന്നിവയും നാലു ദിവസങ്ങളിലായി പ്രദർശിപ്പിക്കും.
ലോക സിനിമയുടെ സമകാലിക പരിച്ഛേദമായ 58 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.
കൈരളി, ശ്രീ, കോറണേഷൻ എന്നീ തിയേറ്ററുകളിലാണ് പ്രദർശനം. മൂന്നിടങ്ങളിലായി അഞ്ചു പ്രദർശനങ്ങളാണ് ഒരു ദിവസം ഉണ്ടാകുക.
രജിസ്റ്റർ ചെയ്യുന്ന ഡെലിഗേറ്റുകൾക്കാണ് തിയേറ്ററിൽ പ്രവേശനം.
Follow us on :
Tags:
More in Related News
Please select your location.