Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുത്തുകല്ല് റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതി: 1,75,000 രൂപ പിഴയിട്ടതായി നഗരസഭ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു

12 Aug 2025 20:36 IST

Fardis AV

Share News :



കോഴിക്കോട്: പൊതുസ്ഥലത്ത് മാലിന്യം തള്ളാൻ ഉപയോഗിച്ച 

8 വാഹനങ്ങൾ പിടിച്ചെടുത്ത് 

1,75, 000 രൂപ പിഴ ഈടാക്കിയിട്ടുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറി മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥിനെ അറിയിച്ചു. 

ശുചീകരണ പ്രവർത്തനം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ബേപ്പൂർ റോഡിൽ നിന്നും മാറാട് ഒ.എം. റോഡിലെത്തുന്ന കുത്തുകല്ല് റോഡിൽ കക്കൂസ് മാലിന്യം നിക്ഷേപിക്കുകയാണെന്ന പരാതിയിലാണ് നടപടി.

പ്രദേശത്ത് കക്കൂസ് മാലിന്യം നിക്ഷേപിക്കുന്നത് കണ്ടെത്തി നടപടിയെടുത്തായി കോർപ്പറേഷൻ സെക്രട്ടറി കമ്മീഷനെ അറിയിച്ചു. നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

തുടർന്ന് ബേപ്പൂർ സോൺ ഹെൽത്ത് ഇൻസ്പെക്ടറെ കമ്മിഷൻ വിളിച്ചു വരുത്തി കർശന നടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി. കുത്തുകല്ല് റോഡിലെ ഡ്രൈനേജ് പുതുക്കിപണിയാൻ നഗരസഭ 5 ലക്ഷം രൂപ ചെലവിട്ടതായും നഗരസഭയുടെ റിപ്പോർട്ടിൽ പറയുന്നു. 

ബേപ്പൂർ പ്രദേശത്തെ യാത്രാക്ലേശം പരിഹരിക്കാൻ ജില്ലാ കളക്ടർക്ക് പരാതി നൽകാൻ കമ്മീഷൻ പരാതിക്കാരനായ കെ.പി.സക്കീർ ഹുസൈന് നിർദ്ദേശം നൽകി.



Follow us on :

More in Related News