Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അഞ്ചാം കളിയിൽ കൊമ്പനെ തോല്പിച്ച് നാലാം സ്ഥാനത്തെത്തി കാലിക്കറ്റ് എഫ് സി

03 Nov 2025 08:15 IST

Fardis AV

Share News :



കോഴിക്കോട് : സൂപ്പർ ലീഗ് കേരളയിൽ കാലിക്കറ്റ് എഫ്സിക്ക് ജയം. അഞ്ചാം റൗണ്ടിലെ ആദ്യ മത്സരത്തിൽ

കാലിക്കറ്റ്‌ എഫ്സി,

തിരുവനന്തപുരം കൊമ്പൻസിനെ ഒരുഗോളിന് തോൽപ്പിച്ചു. ആദ്യപകുതിയിൽ

അലക്സിസ് സോസ നേടിയ ഗോളിനാണ് കാലിക്കറ്റ്‌ എഫ്സി നിർണായക വിജയം നേടിയത്. അഞ്ച് കളികളിൽ എട്ട് പോയന്റുള്ള കാലിക്കറ്റ്‌ എഫ്സി പട്ടികയിൽ നാലാം സ്ഥാനത്താണ്. അഞ്ച് കളികളിൽ നാല് പോയന്റുള്ള കൊമ്പൻസ് അഞ്ചാം സ്ഥാനത്തും നിൽക്കുന്നു.

ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യപകുതിയുടെ പതിമൂന്നാം മിനിറ്റിലാണ് കളിയുടെ വിധിയെഴുതിയ ഗോൾ പിറന്നത്. കാലിക്കറ്റ്‌ ക്യാപ്റ്റൻ പ്രശാന്ത് എടുത്ത കോർണർ കിക്ക് കൃത്യം ഹെഡ് ചെയ്ത് കൊമ്പൻസിന്റെ വലയിൽ എത്തിച്ചത് അർജന്റീനക്കാരൻ അലക്സിസ് സോസ 1-0. പിന്നീട് നിരന്തരം ആക്രമണങ്ങൾ കണ്ട ആദ്യപകുതിയിൽ പക്ഷെ, കൊമ്പൻസിന് ലക്ഷ്യബോധം ഇല്ലാതെ പോയി. മുപ്പത്തിയാറാം മിനിറ്റിൽ വീണ്ടും പ്രശാന്തിന്റെ കോർണറിൽ പരേരയുടെ ഹെഡർ ചെറിയ വ്യത്യാസത്തിൽ പുറത്തുപോയി. 

രണ്ടാം പകുതിയുടെ തുടക്കത്തിൽ ശരീഫ് ഖാൻ, റിനാൻ അർജാവോ എന്നിവരെ എത്തിച്ച കൊമ്പൻസ് ആക്രമണത്തിന് മൂർച്ചകൂട്ടി. പക്ഷെ ഗോൾ നേടാൻ കഴിഞ്ഞില്ല. 13083 കാണികൾ ഇന്നലെ മത്സരം കാണാൻ എത്തി. 

അഞ്ചാം റൗണ്ടിലെ രണ്ടാം മത്സരത്തിൽ ചൊവ്വാഴ്ച ( നാളെ) ഫോഴ്‌സ കൊച്ചി എഫ്സി, മലപ്പുറം എഫ്സിയെ നേരിടും. എറണാകുളം മഹാരാജസ് സ്റ്റേഡിയത്തിൽ രാത്രി 7.30 ന് കിക്കോഫ്. 


ഫോട്ടോ: കാലിക്കറ്റ് എഫ് സിക്ക് വേണ്ടി ഗോൾ നേടിയ അലക്സിക്ക സോസയുടെ ആഹ്ലാദം

ലൈവ്:

_മത്സരം സോണി ടെൻ 2, ഡി ഡി മലയാളം, സ്പോർട്സ്. കോം എന്നിവയിൽ തത്സമയം ലഭിക്കും. യു എ ഇയിൽ ഇത്തിസാലാത്തിന്റെ ഇ വിഷൻ ചാനലിൽ (നമ്പർ 742) മത്സരം കാണാം._

അഞ്ചാം കളിയിലൂടെ നാലാം സ്ഥാനത്തെത്തി

കാലിക്കറ്റ്‌ എഫ്‌സി

Follow us on :

More in Related News