Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫാത്തിമാ തഹ് ലിയയും ആലിക്കോയ വക്കീലും 'രണ്ടു ' വിജയങ്ങളുടെ നിറവിൽ ചാലപ്പുറം 'കൊടക്കാട്ടകത്ത്' വീട്;

16 Dec 2025 09:00 IST

Fardis AV

Share News :

എ.വി. ഫർദിസ്



കോഴിക്കോട് :

മൂന്ന് ദിവസത്തിൽ രണ്ടു വലിയ വിജയങ്ങളുടെ നിറവിൽ ചാലപ്പുറം പോസ്റ്റോഫീസിനു സമീപത്തെ 'കൊടക്കാട്ടകത്ത്' വീട്.

കേരളത്തിലെ അറിയപ്പെടുന്ന അഭിഭാഷകരിൽ ഒരാളായ അഡ്വ കെ. ആലിക്കോയ ഗൃഹനാഥനായ വീടാണ് 'കൊടക്കാട്ടകത്ത്' .

ഇവിടേക്കാണ്

 കഴിഞ്ഞ ശനിയാഴ്ച വിജയം കയറിവന്ന് ഏറെ ആഹ്ലാദം പടർന്നു നല്കിയത്. കോഴിക്കോട് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കുറ്റിച്ചിറ വാർഡിൽ നിന്ന് യു.ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച അഡ്വ. ഫാത്തിമ തഹ്‌ലിയയാണ്, ആദ്യം അതിനു കാരണക്കാരിയായത്. ആലിക്കോയ വക്കീലിൻ്റെ മകൻ അഡ്വ. ഷെഹസാദിൻ്റെ ഭാര്യയാണ്, ഹരിതയുടെ മുൻ ഭാരവാഹി കൂടിയായിരുന്ന തഹ് ലിയ. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ എഴുപത്തിയാറ് വാർഡുകളിൽ ഭൂരിപക്ഷത്തിൽ മൂന്നാം സ്ഥാനമാണ് തഹ്‌ലിയക്കുണ്ടായിരുന്നത്. 2273 വോട്ടായിരുന്നു ഭൂരിപക്ഷം.

ഈ ആഹ്ലാദ നിറവിൻ്റെ അന്തരീക്ഷത്തിലേക്കാണ് തിങ്കളാഴ്ച കോഴിക്കോട് ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ പ്രസിഡൻ്റ് ആയി മത്സരിച്ച കൊടക്കാട്ടകത്ത് വീട്ടിലെ ഗൃഹനാഥൻ അഡ്വ. ആലിക്കോയയും വിജയിച്ച വാർത്ത വീണ്ടുംആഹ്ലാദം പരത്തി കടന്നുവന്നത്.

നാല്പത്തി മൂന്നു വർഷത്തോളമായി കോഴിക്കോട് കേന്ദ്രീകരിച്ച് നിയമ രംഗത്ത് പ്രവർത്തിക്കുന്ന ആലിക്കോയ വക്കീലിൻ്റെ നേതൃത്വത്തിലുള്ള ആലിഷാസ് ലീഗൽ എൽ.എൽ.പി ഈ രംഗത്തെ കേരള ത്തിലെ പ്രമുഖ സ്ഥാപനങ്ങളിൽ ഒന്നാണ്. കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകൻ, എം. അശോകൻ്റെ ജൂനിയറായിക്കൊ ണ്ടാണ് ഇദ്ദേഹം പ്രാക്ടീസ് തുടങ്ങിയത്. 

ഫാറൂഖ് കോളെജ്, ഗവ. ലോ കോളെജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ചാലിയം ഉമ്പിച്ചി ഹാജി ഹൈസ്ക്കൂൾ, ഫ്രൈഡേ ക്ലബ്ബ് എന്നിവയുടെ മാനേജിംഗ് കമ്മിറ്റിയംഗമായിട്ടുണ്ട്.

കടലുണ്ടിയിലെ കായക്കത്തറയിൽ മോയിൻ മാഷിൻ്റെയും പി.വി. ഫാത്തിമയുടെയും മൂന്നാമത്തെ മകനായി ജനിച്ച ഇദ്ദേഹത്തിൻ്റെ ഭാര്യ പി.ജാസ്മിൻ. മക്കൾ: ഷാഹിദ് (ഖത്തർ), അഡ്വ. ഷഹസാദ്, ഡോ. ഷബ്നം, സാജിദ്, ഹാഷിം സ്മി.

ജൂനിയറായ തൻ്റെ കൂടെ ഇപ്പോഴുള്ള പത്തോളം പേരുടെയും മുൻപ് ഒപ്പമുണ്ടായിരുന്ന പിന്നീട് സ്വതന്തരായ ഇരുപത്തഞ്ചോളം പേരുമടങ്ങിയ ടീമിൻ്റെയും ജനാധിപത്യവിശ്വാസികളായ ഏവരുടെയും പിന്തുണയിൽ നേടിയതാണീ വിജയമെന്നാണ് - ഇതിനെക്കുറിച്ച് ആലിക്കോയ വക്കീലിന് പറയാനുള്ളത്.


Foto caption:


അഡ്വ. കെ. ആലിക്കോയയും അഡ്വ. ഫാത്തിമാ തഹ് ലിയയും ചാലപ്പുറത്തെ കൊടക്കാട്ട കത്ത് വീട്ടിൽ

Follow us on :

More in Related News