Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Sep 2025 21:11 IST
Share News :
ഫാറൂഖ് കോളേജ്: ഫാറൂഖ് ഹൈസ്കൂളിലെ മുൻ അധ്യാപകനും സാഹിത്യകാരനുമായ കാസിം വാടാനപ്പള്ളി (86) ഫാറൂഖ് കോളെജിന് സമീപത്തെ വസതിയിൽ അന്തരിച്ചു.
തൃശ്ശൂർ ജില്ലയിലെ വാടാനപ്പള്ളിയിൽ
എ കെ ബുഖാരിയുടെയും പിഎസ് സൈനബയുടെയും മകനായി ജനിച്ചു. ഗണേശമംഗലം പ്രൈമറി സ്കൂൾ ,
തൃത്തല്ലൂർ അപ്പർ പ്രൈമറി സ്കൂൾ, ഏങ്ങണ്ടിയൂർ നാഷണൽ ഹൈസ്കൂൾ,പാവറട്ടി എസ് ഡി സംസ്കൃത കോളേജ്, രാമവർമ്മപുരം ഗവൺമെൻറ് ട്രെയിനിങ് കോളേജ് എന്നീ സ്ഥാപനങ്ങളിൽ പഠനം .
ഫാറൂഖ് കോളേജ് ഹൈസ്കൂളിൽ അധ്യാപകനായിരുന്നു. ഏറെ വർഷങ്ങളായി സാഹിത്യ സാംസ്കാരിക രംഗങ്ങളിൽ സജീവമായിരുന്നു.
ആകാശവാണി വിദ്യാഭ്യാസ പരിപാടിയുടെ കൺസൾട്ടറേറ്റീവ് പാനലിൽ കോഴിക്കോട് നിലയത്തിൽ നിന്നുള്ള പ്രതിനിധിയായി പ്രവർത്തിച്ചു. നാടകങ്ങളും ചിത്രീകരണങ്ങളും പ്രഭാഷണങ്ങളും ആകാശവാണിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. ഉദയശങ്കർ ട്രൂപ്പിൽ ഉണ്ടായിരുന്ന പ്രസിദ്ധ നർത്തകി ശ്രീമതി അന്നം ചൗധരി സംവിധാനം ചെയ്തു അവതരിപ്പിച്ച ഭഗവദ്ദൂത്, ഷാജഹാന്റെ സ്വപ്നം, ചിലമ്പിന്റെ കഥ തുടങ്ങിയ ബാലേകളുടെ രചയിതാവ് ആണ്.
പുസ്തകങ്ങൾ - അഭിനിവേശം, അവസ്ഥാ ഭേദം ,കുങ്കുമം നോവൽ അവാർഡ് നേടിയ ആവർത്തം, എല്ലാം ഒരു സ്വപ്നം പോലെ ,കിളിമകൾ , മുൻവിധികളുടെ നിഷേധം, മൗനം മഹാരവം , ഉണ്ണികളുടെ കവി സാന്ത്വനസ്പർശം ,
ഭാര്യ: പി.എ ജമീല (അധ്യാപിക). മക്കൾ: ജാസി കാസിം, സാജൻ കാസിം, സിറാജ് കാസിം (അധ്യാപകൻ, ഫാറൂഖ് ഹൈസ്കൂൾ), ജസി കാസിം (അധ്യാപിക).
മരുമക്കൾ: ഷംസുദ്ദീൻ ( KNPC കുവൈറ്റ്), സിന്ധു സാജൻ (കാരറ ഗവ യു പി സ്കൂൾ പ്രധാനാധ്യാപിക) , ഡോ. മെഹർ അൽ മിന്നത്ത് (അധ്യാപിക, മമ്പാട് എം.ഇ.എസ് കോളെജ്).
കബറടക്കം ഇന്ന് (വെള്ളി) രാവിലെ 9.30 ന് ഫാറൂഖ് കോളജ് പള്ളി കബറിസ്ഥാനിൽ നടക്കും.
Follow us on :
Tags:
More in Related News
Please select your location.