Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2025 07:37 IST
Share News :
എ.വി. ഫർദിസ്
കോഴിക്കോട് : ശിഷ്യൻ്റെ സിനിമക്ക് മുൻപിൽ വാക്കുകളില്ലാതെ കണ്‌ഠമിടറി , ഗുരുനാഥൻ പ്രതികരിച്ചപ്പോൾ അത് മേഖലാ ചലച്ചിത്രോത്സവത്തിലെ വേറിട്ട അപൂർവ കാഴ്ചകളിലൊന്നായി.
സമകാലിക ഇന്ത്യൻ സിനിമാ വിഭാഗത്തിലെ അങ്കമ്മാൾ ശനിയാഴ്ച
രാവിലെയാണ് പ്രദർശിപ്പിച്ചത്. ശേഷം പ്രേക്ഷകർക്ക് ചോദ്യങ്ങൾ ചോദിക്കുവാനുള്ള സമയത്താണ്, സിനിമയെക്കുറിച്ച് ,പ്രതികരിച്ചുകൊണ്ട്
വൈകാരികമായി
ഒരാൾ സംസാരിച്ചത്.
അദ്ദേഹം അതവസാനിപ്പിച്ചതാകട്ടെ തീർത്തും കണ്ണുനീർ തുള്ളികളോടെ
ടെയായിരുന്നു.
വാക്കുകൾ പൂർത്തിയാക്കാതെ അദ്ദേഹത്തിൻ്റെ കണ്ഠമിടറിയതോടെ സദസ്സൊന്ന് അൽപ്പനേരം നിശബ്ദമായി. എന്നാൽ തുടർന്ന് സംവിധായകൻ വിപിൻ രാധാകൃഷ്ണൻ.
മൈക്കെടുത്ത്
ഇതിൽപ്പരം ഒരഭിനന്ദനം എനിക്കു 'കിട്ടാനില്ല, കാരണം ആ സംസാരിച്ചത്
എൻ്റെ ഗുരുവാണെ
ന്നു പറഞ്ഞപ്പോഴാണ്
സദസ്സ് വീണ്ടും ആളെ ശ്രദ്ധിച്ചത്, പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കർ രാമകൃഷ്ണനായിരുന്നത്!.
എന്നാൽ സംവിധായകനടക്കം പലരും സ്റ്റേജിലേക്കു എത്ര ക്ഷണിച്ചിട്ടും അതിനു നില്ക്കാതെ ഈറനണിഞ്ഞ കണ്ണുകളുമായി ' തീയേറ്ററിനു പുറത്തേക്കു പോകുകയായിരുന്നു ശങ്കർ രാമകൃഷ്ണൻ.
പിന്നീട് പുറത്തു നില്ക്കുന്ന ഇദ്ദേഹത്തെ സംവിധായക നടക്കമുള്ള അണിയറ പ്രർത്തകർ തന്നെ തേടി വരികയായിരുന്നു.
2010 മുതൽ പത്തു വർഷത്തോളമാണ് ശങ്കർ രാമകൃഷ്ണൻ്റെ
അസിസ്റ്റൻ്റായി വിപിൻ പ്രവർത്തിച്ചത്.
അദ്ദേഹത്തിൻ്റെ സിനിമകളായ ഐലൻഡ് എക്സ്പ്രസ്സ്, നത്തോലി ഒരു ചെറിയ മീനല്ല തുടങ്ങി മിക്ക സിനിമകളിലും
പ്രധാന
സഹായിയായിരുന്നു വിപിൻ.
മനോഹരമായി ചെയ്ത അങ്കമ്മാൾ കണ്ടപ്പോഴുള്ള
ശങ്കർ രാമകൃഷ്ണൻ്റെ മാത്രമല്ല, മറ്റു പല പ്രേക്ഷകരുടെയും പ്രതികരണം പെട്ടെന്ന് അസ്വഭാവികമെന്ന് നമുക്ക് തോന്നുന്ന
രീതിയിലായിരുന്നു. കണ്ണൂരിൽ നിന്നുള്ള ഒരു ഡോക്ടർ, കണ്ണട ഊരി തൻ്റെ കണ്ണുനീർ കൈകളിലാക്കി അതുകൊണ്ട് സംവിധായകനെ അനുഗ്രഹിക്കുകയായിരുന്നു. കർണാടകയിൽ നിന്ന് താൻ വിവാഹം കഴിച്ചപ്പോഴുള്ള സമാനമായ അവസ്ഥയാണ് മലയാളിയായ ഒരു യുവതി സംവിധായകനോട് പങ്കു വെച്ചത് !.
ചലച്ചിത്രോത്സവത്തിലെ പല മലയാള ചിത്രങ്ങളും പരീക്ഷണ ചിത്രങ്ങൾ ആയപ്പോൾ, ഹൃദയസ്പൃക്കായ ആഖ്യാനത്തിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്കിറങ്ങുന്ന രീതിയിലായിരുന്നു അങ്കമാളിൻ്റെ കാഴ്ചാ സഞ്ചാരം.
പെരുമാൾ മുരുകൻ്റെ കോടിത്തുണിയുടെ സിനിമാഖ്യാനമാണ്, 'അങ്കമ്മാൾ .
അണു കുടുംബത്തിൻ്റെ ശേഷിപ്പായി കടന്നു വന്ന ബന്ധങ്ങളിലെ അകൽച്ച
എന്ന പ്രശ്നത്തെ മനോഹരമായി ദൃശ്യവല്ക്കരിക്കുകയായിരുന്നു.
ഈ സിനിമ തമിഴ് സംസാരിക്കുമ്പോഴും നടന്മാരും ഗായകരും സംഭാഷണ , ഗാന രചയിതാവുമടക്കം
95 ശതമാനത്തിലധികം
അണിയറ പ്രവർത്തകരും മലയാളികളായിരുന്നുവെന്നത് കൂടി കേൾക്കുമ്പോൾ ഏറെ കൗതുകം പകരുന്ന ഈ സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളിലൊന്നു കൂടിയാണ്.
സിനിമയുടെ നിർമാതാവ് ഫിറോസ് റഹീം , ക്യാമറമാൻ അൻജോയ് സാമൂവൽ എന്നിവരും ചോദ്യോത്തരവേളയിൽ പങ്കെടുക്കുവാൻ സംവിധായകൻ്റെ കൂടെ എത്തിയിരുന്നു.
Foto caption: അങ്കമ്മാൾ പ്രദർശനം കഴിഞ്ഞിറങ്ങിയ സംവിധായകനും തൻ്റെ ശിഷ്യനും കൂടിയായ വിപിൻ രാധാകൃഷ്ണനെ
ആർ. ഐ .ഐ. എഫ് കെ പ്രധാന വേദിയായ കൈരളി തീയേറ്ററിൻ്റെ പുറത്തു വെച്ച്
നിറകണ്ണുകളോടെ ആശ്ളേഷിക്കുന്ന സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കർ രാമ കൃഷ്ണൻ.
Follow us on :
Tags:
More in Related News
Please select your location.