Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2025 00:14 IST
Share News :
കോഴിക്കോട്: നാടിന്റെ സ്പന്ദനങ്ങളായ കലകള്‍ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച കലാകാരന്മാരെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പാക്കേജുകളുണ്ടാക്കണമെന്ന് എം.കെ.രാഘവന്‍.എം.പി ആവശ്യപ്പെട്ടു. ഇന്‍ഡിപെന്‍ഡന്റ് ആര്‍ട്ടിസ്റ്റ്‌സ് കോണ്‍ഗ്രസ്സ് (ഐഎസി) ജില്ലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുനസ്‌കോ കോഴിക്കോടിന് അന്താരാഷ്ട്ര പദവി നല്‍കിയെങ്കിലും സര്‍ക്കാര്‍ രേഖകളിലൊന്നും ഇത് രേഖപ്പെടുത്തിയിട്ടില്ല.ചാനലുകളില്‍ മാത്രമല്ല കലാകാരന്മാര്‍ ഉള്ളതെന്നും, ജൂറിമാര്‍ വിധിക്കുന്നവര്‍ മാത്രമല്ല കലാകാരന്മാരെന്നും ഗ്രാമീണ മേഖലകളിലടക്കം കലാകാരന്‍മാര്‍ക്ക് അവസരം ലഭ്യമാക്കാന്‍ കൂട്ടായ ഇടപെടല്‍ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഐഎസി ജില്ലാ പ്രസിഡന്റ് സുരേന്ദ്രന്‍ പാലേരി അധ്യക്ഷതവഹിച്ചു.കണ്‍വന്‍ഷന് മുന്നോടിയായി ദേശീയ പ്രസിഡന്റ് നൗഫല്‍ മേച്ചരി പതാക ഉയര്‍ത്തി. കെപിസിസി ജന.സെക്രട്ടറി അഡ്വ. പി.എം.നിയാസ് മുഖ്യപ്രഭാഷണം നടത്തി. ഷൈന്‍ കോഴിക്കോട്, രഞ്ജിത്ത് ബാബു ആശംസകള്‍ നേര്‍ന്നു. പ്രവര്‍ത്തന രൂപരേഖ ദേശീയ ജനറല്‍ സെക്രട്ടറി എന്‍.വി മുഹമ്മദലി അവതരിപ്പിച്ചു. മുതിര്‍ന്ന കലാപ്രവര്‍ത്തകരായ ശ്രീകുമാര്‍ നിയതി, സുശീല വേണുഗേപാല്‍, പപ്പന്‍ കാവില്‍, ഹരിദാസ് കോഴിക്കോട്, ദേവദാസ് മീഞ്ചന്ത, പ്രഭാകരന്‍ കൊയിലാണ്ടി, കാര്‍ഷിക മേഖലയിലെ സുദീര്‍ഘമായ സേവനത്തിന് ഡോ.അബു കുമ്മാളി എന്നിവരെ ആദരിച്ചു. 70ഓളം കലാകാരന്മാര്‍ക്ക് ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.ഐഎസി ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് ചെറുകുളത്തൂര്‍ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് ജുനൈസ് കണ്ണാടിക്കല്‍ നന്ദിയും പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.