Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2025 20:08 IST
Share News :
കോഴിക്കോട്
ചലചിത്ര അക്കാദമി
എല്ലാ വർഷവും
നടത്തി വരുന്ന IFFK യുടെ സ്ഥിരംവേദികളിൽ കോഴിക്കോടിനെയും പരിഗണിക്കണമെന്ന്
ആർട്ട് ലവേഴ്സ് അസോസിയേഷൻ(കല ) യുടെ 51ാം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് തോട്ടത്തിൽ രവീന്ദ്രൻ, എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ കല, ഹാളിൽ ചേർന്നു.
സെക്രട്ടറി അഡ്വ.കെ.പി.അശോക് കുമാർ പ്രവർത്തന റിപ്പോർട്ടും
,ട്രഷറർ കെ.സുബൈർ. വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. മെമ്പർമാരുടെ ചർച്ചക്ക് ശേഷം അവ അംഗീകരിച്ചു. കെ.വിജയരാഘവൻ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പുതിയ വർഷത്തെ ഭാരവാഹികളായി, തോട്ടത്തിൽ രവീന്ദ്രൻ.എം.എൽ.എ, (പ്രസിഡൻ്റ്) കെ.വിജയരാഘവൻ, എൻ. ചന്ദ്രൻ, വി.എം. ജയദേവൻ, വിനീഷ് വിദ്യാധരൻ, (വൈ.പ്രസിഡണ്ടുമാർ) കെ.സുബൈർ, ( സെക്രട്ടറി, ) സന്നാഫ് പാലക്കണ്ടി, സി.ജെ.തോമസ്, സി.എം. സജീന്ദ്രൻ, അങ്കത്തിൽ അജയ് കുമാർ (ജോ.സെക്രട്ട
റിമാർ) അഡ്വ.കെ.പി.അശോക് കുമാർ (ട്രഷറർ) ആയി 25 അംഗ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു
.ചലചിത്ര അക്കാദമി
എല്ലാ വർഷവും
നടത്തി വരുന്ന IFFK യുടെ സ്ഥിരംവേദികളിൽ കോഴിക്കോടിനെയും പരിഗണിക്കുക,
.കോഴിക്കോട് ബീച്ചിലെ ഓപ്പൺ സ്റ്റേജ് സ്ഥിരം പരിപാടികൾ നടത്തുന്ന കലാ, സാംസ്കാരിക സംഘടനകൾക്ക് സൗജന്യമായി പരിപാടികൾ നടത്താൻ അനുവദിക്കുക,
ടാഗോർ സെന്റിനറി ഹാളിന്റെ പ്രവർത്തി എത്രയും വേഗം പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങളും വാർഷിക ജനറൽ ബോഡി യോഗം സർക്കാരിനോടാവ
ശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.