Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആർ ഐ. ഐ. എഫ്. കെ ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ; ഇന്ന് മലയാള സിനിമകളുടെ ദിനം

09 Aug 2025 07:50 IST

Fardis AV

Share News :


കോഴിക്കോട് :

ആദ്യദിനത്തിൻ്റെ മനം കീഴടക്കി ദി ഗേൾ വിത്ത് ദി നീഡിൽ. 

ലോകമൊന്നാകെയുള്ള ഫിലിം ഫെസ്റ്റിവലുകളുടെ മനം കവർന്ന ചലച്ചിത്രങ്ങളുടെ കാഴ്ചക്കുള്ളതാണ് ആർ. ഐ. ഐ. എഫ്. കെയിലെ ഫെസ്റ്റിവൽ ഫേവറിറ്റ്സ് വിഭാഗം. ഇതിനെ അന്വർഥമാക്കുന്ന രീതിയിലായിരുന്നു, ആദ്യദിനത്തിലെ ഫേവറിറ്റ്സ് വിഭാഗത്തിലെ ഗേൾ വിത്ത് നീഡിൽ പ്രദർശനം. ശ്രീ തീയേറ്ററിലെ തിങ്ങി നിറഞ്ഞ, തറയിൽ വരെ ഇരുന്നാണ് ഒരു മണിക്കൂറും അൻപത്തഞ്ചു മിനിറ്റും നീണ്ടു നിന്ന ചലച്ചിത്രം പ്രേക്ഷകർ ശ്വാസമടക്കിപ്പിടിച്ച് കണ്ടു തീർത്തത്.

ഡാനിഷ് സീരിയൽ കില്ലർ ഡാഗ് മെർ ഓവർ ബൈയുടെ യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി നിർമിച്ച ഈ ഡാനിഷ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്, മാഗ്നസ് വോൺ ഹോൺ ആണ്. 1919- കാലഘട്ടം പശ്ചാത്തലമാക്കി എടുത്ത ഈ ചിത്രത്തെ ഗോദിക്ക് ഹിസ്റ്റോറിക്കൽ സൈക്കോളജിക്കൽ ഹൊറർ ഫീച്ചർ ഫിലിമെന്ന വിശേഷണമാണ് ലോകമെങ്ങും ഉയർന്നത്. 

ദത്തെടുക്കലിൻ്റെ പിന്നിലെ സാമ്പത്തിക തട്ടിപ്പിനായുള്ള റാക്കറ്റിനപ്പുറം, മറ്റൊരു മാനസിക തലത്തിൽ ഈ വിഷയത്തെ അന്വേഷിക്കുന്നുവെന്നതാണ് ഈ ചലച്ചിത്രം കാഴ്ചയിൽ നല്കുന്ന മറ്റൊരു പ്രത്യേകത.

നാഷണൽ ബോർഡ് ഓഫ് റിവ്യൂ മികച്ച അഞ്ച് അന്താരാഷ്ട്ര ചലച്ചിത്രങ്ങളിലൊന്നായും തെരഞ്ഞെടുത്തിട്ടുണ്ടായിരുന്നു. ഗോൾഡൻ ഗ്ലോബ് അവാർഡ്, അക്കാദമി അവാർഡ് കൂടാതെ

കാനിൽ പ്രദർശിപ്പിക്കുകയും പാം ഡി ഓർ മത്സര വിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ സിനിമ.

പ്രദർശിപ്പിച്ച ഫെസ്റ്റിവലുകളിലൊക്കെ അംഗീകാരം നേടിയ ചലച്ചിത്രം കൂടിയാണിത്.

സിനിമയിലെ അപാരമായ അഭിനയത്തെ മുൻനിർത്തി കാർമെൻ മോണെക്ക് സെവല്ലെ യൂറോപ്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച അഭിനേത്രിക്കുള്ള പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്.

ആരാജകത്വം, വ്യവസ്ഥാപിത കുടുംബ ജീവിതം ഇത് രണ്ടിൻ്റെയും ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ അന്വേഷിക്കുന്ന ജെർമ്മൻ - ടർക്കിഷ് ചലച്ചിത്രമായ എൽബോയും ആദ്യദിനത്തിലെ പ്രധാന കാഴ്ചകളിലൊന്നായി, ഉദ്ഘാടന ചിത്രമായ ദി സീഡ് ഓഫ് ദ സ്രേകഡ് ഫിഗ് , ഹോളി കൗ, ലിൻഡ , മൈ ഫേവറിറ്റ് കേക്ക് എന്നിവയും പ്രേക്ഷകരിൽ ഇന്നലെ പ്രതികരണമുണ്ടാക്കിയ ചലച്ചിത്രങ്ങളാണ്.

രണ്ടാം ദിനമായ ഇന്ന് കാമദേവൻ നക്ഷത്രം കണ്ടു, ഗേൾ ഫ്രണ്ട്സ്, പാത്ത്, വിക്ടോറിയ എന്നീ ചലച്ചിത്രങ്ങൾ േവറിട്ട കാഴ്ചയായി മാറുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Follow us on :

More in Related News