Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Nov 2025 16:57 IST
Share News :
കോഴി േക്കാട്: അതിരഹസ്യമായ അതിരുവിട്ട ബന്ധങ്ങൾ ചിലർക്ക് ആസ്വാദ്യകരമാകുന്ന സമകാലിക ജീവിതത്തിൽ, അതിന്റെ അനന്തര ദുരന്തങ്ങളെക്കുറിച്ച് ഓർമിപ്പിച്ച് രണ്ടു ഹ്രസ്വചിത്രങ്ങൾ. താരദമ്പതികളും ബഹ്റൈൻ പ്രവാസികളുമായ പ്രകാശ് വടകര, ജയാമേനോൻ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഹ്രസ്വചിത്രങ്ങളായ ഫെെസസ് ഇൻ ഫെയിസസ്, സ്റ്റയിൽമാറ്റ് എന്നിവയാണ് ഞായറാഴ്ച കോഴിക്കോട് ആർ.പി മാൾ സ്ക്രീനിൽ ഹൗസ് ഫുള്ളായി പ്രദർശിപ്പിച്ചത്.
ചിത്രങ്ങളുടെ പ്രദർശനം ചലചിത്ര സംവിധായകൻ വി.എം വിനു ഉദ്ഘാടനം ചെയ്തു. കവി പോൾ കല്ലാനോട്, വിൽസൺ സാമുവൽനടൻ ജയരാജ്, എഴുത്തുകാരി കെ.പി സുധീര, മാധ്യമ പ്രവർത്തകരായ എ.വി. ഫർദിസ്, ഇ.പി ഷെഫീക്ക്, പൊതുപ്രവർത്തകരായ കെ.സലാം ടി.എം.എ ഹമീദ്, സിനിമാ സംവിധായകൻ ഭരതന്നൂർ ഷമീർ, ഷോർട്ട് ഫിലിം ഡയറക്ടർ പ്രകാശ് വടകര തുടങ്ങിയവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.