Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jul 2025 12:09 IST
Share News :
കോഴിക്കോട്: മുംബൈയിലടക്കം റിലീസിംഗ് സമയത്ത് ഏറെ പൊതുശ്രദ്ധ പിടിച്ചുപറ്റിയ ഇംഗ്ലീഷ് - ബംഗാളി ഷോര്‍ട്ട് ഫിലിം
റീ റൂട്ടിംഗിൻ്റെ അണിയറ പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് കാലിക്കറ്റ് പ്രസ്സ് ക്ലബ്ബ് ഫിലിം സൊസെറ്റി മീറ്റ് ദ ക്രൂ സംഘടിപ്പിച്ചു.
നല്ല സിനിമകളോട് എപ്പോഴും പ്രോത്സാഹന ജനകമായ നിലപാടെടുക്കുന്നവരാണ് കേരളത്തിലെ പ്രേക്ഷകരെന്നതിനാൽ പരീക്ഷണ സിനിമകൾ മലയാളികൾ എങ്ങനെ കാണുന്നുവെന്നത് കേരളത്തിനു പുറത്തുള്ള സിനിമാപ്രവർത്തകർ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നതെന്ന്
ബോളിവുഡ് ആക്ടറും റീറുട്ടിംഗിൻ്റെ സംവിധായകയുമായ കങ്കന ചക്രവർത്തി പറഞ്ഞു.
യാഥാർത്ഥ കാഴ്ചക്കപ്പുറത്തേക്കുള്ള ക്യാമറയിലൂടെയുള്ള കാഴ്ചയാണ് തൻ്റെ ചലച്ചിത്രത്തിലൂടെ ഉദ്ദേശിച്ചതെന്നും അവർ പറഞ്ഞു.
മീറ്റ് ദ ക്രൂവിൽ പി. നിവേദ് കേശവ് ,സാംബവി, ആയുഷ് , ഋതിക്ക്, ഹെലൻ എന്നിവർ സംസാരിച്ചു.
ഫിലിം സൊസൈറ്റി
കൺവീനർ എ.വി. ഫർദീസ് സ്വാഗതവും അഭിലാഷ് മോഹൻദാസ് നന്ദിയും പറഞ്ഞു.
ശനിയാഴ്ച കേരളത്തിലും പ്രദര്‍ശനത്തിനെത്തുകയാണ് റീ റുട്ടിംഗ്.
അമിതാബ് ബച്ചനോടൊപ്പം ഡോക്യൂമെന്ററിയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കങ്കന ഇതിന് മുന്‍പ് ചെയ്ത റിട്ടേണ്‍ ബൈ, മാര്‍ട്ടിന്‍ തുടങ്ങിയ ഹ്രസ്വ സിനിമകളിലൂടെ നിരവധി പുരസ്‌ക്കാരങ്ങളും നേടിയിട്ടുണ്ട്. റീ റൂട്ടിംഗ് കൊല്‍ക്കത്ത അടക്കമുള്ള നഗരങ്ങളില്‍ മള്‍ട്ടി പ്ലക്‌സിലൂടെ കൊമേഴ്‌സ്യല്‍ സ്‌ക്രീനിംഗ് നടത്തിയ ഹ്രസ്വ സിനിമ കൂടിയാണ്.
Follow us on :
Tags:
More in Related News
Please select your location.