Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ ശബരിമല പാതയില്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റേയും കനിവ് 108ന്റേയും ആംബുലന്‍സുകള്‍ക്ക് പുറമേയാണ് ഈ യൂണിറ്റുകള്‍ കൂടി സജ്ജമാക്കിയിരിക്കുന്നത്. പമ്പ സുസജ്ജമായ ആശുപത്രികള്‍ക്ക് പുറമേമുതല്‍ സന്നിധാനം വരെയും കാനനപാതയിലുമായി ആകെ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്‍, ഓക്‌സിജന്‍ പാര്‍ലറുകള്‍ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

വെർച്വൽ ക്യൂ തീർത്ഥാടനം സുഗമമാക്കി:മന്ത്രി വി.എൻ. വാസവൻ

ഭക്തർക്ക് വിശ്രമിക്കാനായി നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിൽ പന്തൽ സജ്ജീകരിച്ചിട്ടുണ്ട്. നിലയ്ക്കലിൽ രണ്ടായിരം പേർക്ക് വിശ്രമിക്കാൻ സൗകര്യമുള്ള 17,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള പന്തലാണൊരുക്കിയിരിക്കുന്നത്. പമ്പയിലെ 20,000 ചതുരശ്ര അടി വിസ്തീർണമുള്ള പന്തലിൽ ഒരേ സമയം 3000 പേർക്ക് വിശ്രമിക്കാം. സന്നിധാനത്ത് ഭക്തർക്ക് വിരിവെക്കാൻ മുൻ വർഷത്തേക്കാൾ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.ദർശനത്തിനായി ക്യൂ നിൽക്കുന്നവർക്ക് ചുക്കു വെള്ളം, ബിസ്‌കറ്റ് എന്നിവ നൽകും. കാനന പാത വഴി വരുന്നവർക്ക് വിശ്രമിക്കാനായി 132 കേന്ദ്രങ്ങൾ ഒരുക്കിയിട്ടുണ്ട്.