Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലിയേറ്റീവ് കെയർ സെൻറർ മേപ്പയൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി.

18 Feb 2026 20:54 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ :പുതുതായി തെരഞ്ഞെടുക്കപ്പെട്ട മേപ്പയൂർ ഗ്രാമപഞ്ചായത്തിലെ മുഴുവൻ അംഗങ്ങൾക്കും മേപ്പയൂർ പാലിയേറ്റീവ് കെയർ സെൻറർ സ്വീകരണം നൽകി.ചടങ്ങിൽ ചെയർമാൻ ഡോ. പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കിപ്പ് ജനറൽ സെക്രട്ടറി എം. കെ. കുഞ്ഞമ്മദ് ആമുഖഭാഷണം നടത്തി.

പാലിയേറ്റീവ് ജനറൽ സെക്രട്ടറി വി. കെ.ബാബുരാജ് ,കൊടുമയിൽ കുഞ്ഞമ്മദ്,കെ. പി. രാമചന്ദ്രൻ ,അസ്ഗർ അലി,വിജയൻ മയൂഖം,ടി. ചന്ദ്രൻ,സിസ്റ്റർ വനജ,എന്നിവർ ചേർന്ന് അംഗങ്ങളെ പൊന്നാട അണിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. നിബിത,

വൈസ് പ്രസിഡണ്ട് സുനിൽ വടക്കയിൽ,

ഇല്ലത്ത് അബ്ദുറഹിമാൻ,

കെ.എം .വിനോദൻ,കെ. കുഞ്ഞിക്കണ്ണൻ, ശ്രേയസ് ബാലകൃഷ്ണൻ,പ്രസന്നകുമാരി ചൂരപ്പറ്റമിത്തൽ,സുനിത ആച്ചി ക്കുളങ്ങര,എൻ. ലിജീഷ്,വി .പി. .ജാഫർ,കെ .ടി.വിനോദൻ,ജസ്‌ല കൊമ്മിലേരി ,ഹന്നത്ത് ടീച്ചർ,കെ. വി. ഉഷ,എം.പി .സുബീറ,രാജീവൻ കായമം കണ്ടി,സിന്ധു,കെ. കെ. അനുജ,നിഷ മേക്കോത്ത് എന്നിവർ സംസാരിച്ചു.

ട്രഷറർ അസ്ഗർ അലി ചടങ്ങിന് നന്ദി പറഞ്ഞു.

Follow us on :

Tags:

More in Related News