Tue Dec 12, 2023 10:56 PM 1ST
Location
Sign In
പ്രമുഖ മലയാള ചലച്ചിത്ര സംവിധായകന് തുളസീദാസ് പുരസ്കാരങ്ങള് വിതരണം ചെയ്തു.
ഖത്തറിലെ മലപ്പുറം ജില്ലക്കാരായ പ്രവാസി വനിതകളെ ഒരുമിച്ചുചേർക്കുക, പരസ്പരം പരിചയപ്പെടാനും ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുക, വനിതകളുടെ കഴിവുകളും നേതൃത്വപാടവവും വികസിപ്പിക്കുക എന്നിവയാണ് ലേഡീസ് വിംഗിന്റെ പ്രധാന ലക്ഷ്യങ്ങൾ.
കൂട്ടായ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പിലേക്കുള്ള അംഗത്വ രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചതായി സംഘാടകർ.
സംരംഭകത്വം, ബിസിനസ് മികവ്, സാമൂഹിക-സാംസ്കാരിക പ്രവര്ത്തനം എന്നീ മേഖലകളിലെ സംഭാവനകള് പരിഗണിച്ച് നാല് വ്യക്തികള്ക്ക് ബിസിനസ് എക്സലന്സ് പുരസ്കാരങ്ങള് നല്കും.
ഓണപ്പൂക്കളം, ഓണപ്പാട്ട്, ഓണക്കളികൾ കൂടാതെ സമന്വയ അംഗങ്ങളുടെ ഗാനങ്ങൾ, കവിത, രേഷ്മ ശ്രീകുമാർ അവതരിപ്പിച്ച ക്ലാസ്സിക്കൽ ഡാൻസ് എന്നിവ നയന മനോഹരമായിരുന്നു.
അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ ഒക്ടോബർ 24 മുതൽ 30 വരെയാണ് ഫിഫ അണ്ടർ-15 ലോകകപ്പ് മത്സരങ്ങൾ നടക്കുന്നത്.
ചികിത്സയിലായിരുന്ന മൂന്നര വയസ്സുകാരി മരിച്ചു.
സംഗീതവും ദൃശ്യഭാഷയും സാമൂഹിക സന്ദേശവും സമന്വയിപ്പിച്ചാണ് ‘ഉയിർപ്പാട്’ ഒരുക്കിയിരിക്കുന്നത്.
മുൻ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. നയീം മുള്ളുങ്കൽ മുഖ്യപ്രഭാഷണം നടത്തി.
സത്യത്തിന്റെയും അഹിംസയുടെയും മാനവികതയുടെയും സന്ദേശം ലോകത്തിന് പകർന്ന മഹാത്മാഗാന്ധിയുടെ ജന്മദിനത്തിൽ, രക്തദാനത്തിലൂടെ മറ്റൊരാളുടെ ജീവൻ രക്ഷിക്കാൻ കഴിയുമെന്ന മഹത്തായ സന്ദേശം സമൂഹത്തിലെത്തിക്കാൻ ക്യാമ്പിലൂടെ സാധിച്ചു.
ജാതി, മത, വർഗ്ഗ, വർണ്ണ ഭേദമില്ലാതെ എല്ലാവരേയും സ്നേഹിക്കുകയും, അവരുടെ വിഷമങ്ങളിൽ അവരോടൊപ്പം ചേർന്നു നില്ക്കുകയും ചെയ്തിരുന്ന, കാരുണ്യത്തിൻ്റെ വറ്റാത്ത നീരുറവയായിരുന്നു അഡ്വ. സി.കെ.മേനോൻ എന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
സാമൂഹിക പ്രവർത്തനത്തിന് ഡോ. അബ്ദുൽ റൗഫ് കൊണ്ടോട്ടി, വിദ്യാഭ്യാസത്തിന് ഡോ. അമാനുള്ള വടക്കാങ്ങര, കലാരംഗത്തിന് അബ്ദുൽ കരീം (കരീം ഗ്രാഫി), കായികരംഗത്തിന് ജസാ മറിയം എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
ഹൃദയസംബന്ധമായ രോഗങ്ങള് നേരത്തെ തിരിച്ചറിയുകയും അപകടസാധ്യതാ ഘടകങ്ങള് കണ്ടെത്തുകയും പ്രതിരോധ നടപടികള് സ്വീകരിക്കുകയും ചെയ്യുന്നതിന് സമൂഹത്തില് കൂടുതല് അവബോധം വളര്ത്തേണ്ടതുണ്ടെന്ന് ഡോ. രാധാകൃഷ്ണന്
ദോഹ ബ്യൂട്ടി സെന്റര് മാനേജിംഗ് ഡയറക്ടര് ഡോ.ഷീല ഫിലിപ്പോസിന് പോസ്റ്റര് നല്കി മുതിര്ന്ന കമ്മ്യൂണിറ്റി ലീഡറും സംരംഭകനുമായ കെ.കെ. ഉസ്മാന് ലോഞ്ചിംഗ് നിര്വഹിച്ചു.
പൊതുപ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവും ചിറക്കൽ പഞ്ചായത്തിലെ മുൻ ജനപ്രതിനിധിയെന്ന നിലയിലുള്ള സേവനങ്ങളും പരിഗണിച്ചാണ് എ.വി. രവീന്ദ്രനെ ആദരിച്ചതെന്ന് ഭാരവാഹികൾ.
ഖത്തർ സമന്വയ പ്രസിഡണ്ട് സുരേഷ് ബാബു പണിക്കരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്ഥാപക അംഗം അരുൺ സരസ് ശിവപ്രിയയ്ക്ക് മെമൻ്റോ നൽകി.
ഇൻകാസ് ഖത്തർ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിവിധ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായാണ് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മൽഹാർ സീസൺ ത്രീയുടെ ഭാഗമായി ഏർപ്പെടുത്തിയ നാല് മേഖലകളിൽ മികവ് നേടിയ മലപ്പുറം ജില്ലക്കാരായ ഖത്തർ പ്രവാസികൾക് ഡോം എക്സലൻസ് അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.
ഇൻകാസ് വേദികളിലെ സ്ഥിരം സാന്നിധ്യവും, ഏഷ്യനെറ്റ് സ്റ്റാർ സിംഗർ സീസൺ 10 ജേതാവുമായ ശിവപ്രിയ സുരേഷ്, ഇൻകാസ് അംഗവും, ഖത്തർ എയർവേയ്സിൽ നിന്നും കേഡറ്റ് പൈലറ്റ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ നോയൽ കെ.ബോബനെയും ചടങ്ങിൽ അനുമോദിച്ചു.
സംഗീതവും കലയും സൗഹൃദവും ഒരുമയും സമന്വയിപ്പിക്കുന്ന പരിപാടിയിൽ അക്ബർ ഖാനും അനുശ്രീയും അവതരിപ്പിക്കുന്ന ഗാനവിരുന്ന് പ്രധാന ആകർഷണമാകും.
ദോഹയിൽ ജനിച്ചു വളർന്ന ശിവപ്രിയ തൻ്റെ ഇതുവരെയുള്ള സംഗീത യാത്രയുടെ അനുഭവങ്ങളും ലക്ഷ്യങ്ങളും സദസുമായി പങ്കുവെച്ചു.
വേൾഡ് സ്പീച്ച് ഡേ ഖത്തർ 2026 ന്റെ ഇവന്റ് ഡയറക്ടറായും പ്രവർത്തിച്ചുവരികയായിരുന്നു ശ്വേത.
വിവിധ ജില്ലാ കമ്മിറ്റി ഭാരവാഹികളും, യൂത്ത് വിംഗ്- ലേഡീസ് വിംഗ് പ്രവർത്തകരും അടക്കം നൂറ് കണക്കിന് ഇൻകാസ് പ്രവർത്തകർ മന്ത്രിയെ സ്വീകരിക്കുവാൻ എയർപോർട്ടിൽ എത്തിയിരുന്നു.
കല, കായികം, വിദ്യാഭ്യാസം/പ്രൊഫഷണൽ നേട്ടങ്ങൾ, മാനവിക പ്രവർത്തനങ്ങൾ എന്നീ നാല് വിഭാഗങ്ങളിലാണ് പുരസ്കാരം നൽകുന്നത്.
2026 ജൂണിൽ ആരംഭിച്ച തൃശൂർ ജില്ലാ സൗഹൃദവേദിയുടെ സിൽവർ ജൂബിലി ആഘോഷങ്ങൾ വരും മാസങ്ങളിലും തുടരും.
ചടങ്ങിന്റെ ഭാഗമായി മണികണ്ഠനുള്ള മൊമന്റോ ചാപ്റ്റർ പ്രസിഡണ്ട് ഫരീദ് തിക്കോടി നൽകി.
18 മുതൽ 70 വയസ്സ് വരെയുള്ള പ്രവാസികൾക്കും 80 വയസ്സ് വരെ പ്രായമുള്ള മാതാപിതാക്കളെയോ പങ്കാളിയുടെ മാതാപിതാക്കളെയോ ഉൾപ്പെടുത്തി അംഗത്വം നേടാനാവും.
ലാളിത്യവും സൗമ്യതയും ജീവിതത്തിന്റെ ഭാഗമാക്കിയ കെ.അച്യുതൻ സാധാരണക്കാരോടും പാർട്ടി പ്രവർത്തകരോടും എന്നും ആത്മബന്ധം പുലർത്തിയ ജനകീയ നേതാവായിരുന്നുവെന്ന് സമ്മേളനത്തിൽ സംസാരിച്ചവർ പറഞ്ഞു.
ഖത്തറിലെ അൽ നഈമി കഫ്റ്റീരിയ ഗ്രൂപ്പിൽ പി.ആർ.ഒ ആയി ജോലി ചെയ്തു വരികയായിരുന്നു.
നോർക്ക കെയർ പ്ലസ് ഇൻഷുറൻസിന് പുറമെ ഐ.സി.ബി.എഫ് ഇൻഷുറൻസിൽ ചേരുന്നതിനുള്ള സൗകര്യവും ക്യാമ്പിൽ ഒരുക്കിയിരുന്നു.
ഐ.സി.സി.ഹാളിൽ നടന്ന ചടങ്ങിൽ ഐ.സി.സി.പ്രസിഡണ്ട് മണികണ്ഠന് ഫോക്ക് വനിതാ വിഭാഗം പ്രസിഡണ്ട് ദീപ്തി സുരേഷിൻ്റെ നേതൃത്വത്തിൽ പുസ്തകങ്ങൾ കൈമാറി.
ആനവണ്ടി ബീറ്റ്സ് അവതരിപ്പിച്ച സംഗീതപരിപാടിയും കുട്ടികളുടെ വിവിധ കലാപരിപാടികളും ഉൾപ്പെടെ നിരവധി പരിപാടികൾ ആഘോഷംത്തിന് മാറ്റുകൂട്ടി.
2026 സെപ്റ്റംബർ 11 വെള്ളിയാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അൽഖോർ സീഷോർ ഓഫീസിലാണ് ക്യാമ്പ് നടക്കുന്നത്.
പ്രവാസികളുടെ ക്ഷേമവും അവകാശങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികള്ക്ക് കൂടുതല് പ്രാധാന്യം നല്കേണ്ടതുണ്ടെന്നു അഡ്വ. വര്ഗീസ് മാമ്മന് എം.എല്.എ.
ഓണം ഒരു ആഘോഷം എന്നതിനപ്പുറം സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുവയ്ക്കലിന്റെയും മാനവികതയുടെയും സന്ദേശമാണ് സമൂഹത്തിന് നല്കുന്നതെന്നും ചടങ്ങില് സംസാരിച്ചവര് ചൂണ്ടിക്കാട്ടി.
നോർക്ക കെയർ പ്ലസ് പദ്ധതിയെയും, അതിൻ്റെ ആനുകൂല്യങ്ങളെക്കുറിച്ചും അബ്ദുൾ റൗഫ് കൊണ്ടോട്ടി വിശദമായി സംസാരിക്കുകയും അംഗങ്ങളുടെ സംശയങ്ങൾക്ക് മറുപടി നല്കുകയും ചെയ്തു.
പെന്ഷന് വിതരണത്തിലുണ്ടായ കുടിശ്ശിക മൂലം ഏറെ ബുദ്ധിമുട്ടുകള് നേരിട്ടുകൊണ്ടിരിക്കുന്ന പ്രവാസി സമൂഹത്തിന് സര്ക്കാര് അനുവദിച്ച ആദ്യഘട്ട തുക വലിയ ആശ്വാസമാണ്.
മറ്റുള്ളവരുടെ വേദന തിരിച്ചറിയാനും അവര്ക്കൊപ്പം നില്ക്കാനും കഴിയുന്ന മനുഷ്യരാണ് സമൂഹത്തിന്റെ യഥാര്ത്ഥ സമ്പത്ത്.
ഡോം ഖത്തർ സംഘടിപ്പിച്ചു വരുന്ന “അമൽ” ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിന്റെ ലക്ഷ്യങ്ങളും വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും യോഗത്തിൽ വിശദീകരിച്ചു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു പ്രമുഖ കലാ-ഡിസൈന് പദ്ധതിയില് യുവ ഇന്ത്യന് ആര്ക്കിടെക്റ്റിന്റെ സൃഷ്ടി തിരഞ്ഞെടുക്കപ്പെട്ടത് പുതിയ തലമുറയിലെ ഇന്ത്യന് പ്രതിഭകള്ക്ക് വലിയ പ്രചോദനമാണ്.
പുതുതലമുറയില് വായനാശീലം വളര്ത്തുന്നതിനും ജീവിതവിജയത്തെക്കുറിച്ച് പോസിറ്റീവായ ചിന്തകള് വളര്ത്തുന്നതിനും ഇത്തരം സംരംഭങ്ങള് നിര്ണായകമാണെന്നും ചടങ്ങില് പങ്കെടുത്തവര് അഭിപ്രായപ്പെട്ടു.
ടൂർണമെന്റിലെ മികച്ച താരമായി അബ്ദുൽ റഹ്മാൻ എരിയാലിനെ തിരഞ്ഞെടുത്തു.
അറബി ഭാഷയുടെ അടിസ്ഥാനപരമായ അറിവുപോലുമില്ലാത്തവര്ക്ക് ദൈനംദിന ജീവിതത്തില് ആവശ്യമായ ആശയവിനിമയത്തിന്റെ അടിസ്ഥാന പാഠങ്ങള് ലളിതമായി മനസ്സിലാക്കാനും പ്രയോഗിക്കാനും സഹായിക്കുന്ന തരത്തിലാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, കലാമ്സ് വേൾഡ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്, നോബിൾ വേൾഡ് റെക്കോർഡ് എന്നിവയാണ് അൽ അമീൻ ബിൻ അഹമ്മദ് ഡാനിഷ് സ്വന്തമാക്കിയ അഞ്ച് ലോക റെക്കോർഡുകൾ.
ഖത്തറിലെ എംഡിസിപിയൻസ് അംഗങ്ങളുടെ മികച്ച പങ്കാളിത്തവും കായിക മികവും ടൂർണമെന്റിന്റെ വിജയത്തിന് കരുത്തേകി.
ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ അവതരിപ്പിച്ച നൃത്തം, സംഗീതം, വിവിധ കലാപരിപാടികൾ എന്നിവ ചടങ്ങിനെ ശ്രദ്ധേയമാക്കി.
ഏകദേശം നൂറ്റമ്പതോളം പേർ രക്തവും, പ്ലേറ്റ്ലെറ്റും ദാനം ചെയ്തു.
തൃത്താല ഉള്ളന്നൂർ സ്വദേശി നൗഷാദ് ആണ് വിജയിയായത്.
മനുഷ്യബന്ധങ്ങളുടെ ആഴങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള് സ്നേഹത്തിന്റെ മുഖംമൂടിയണിഞ്ഞ ചില ഭയാനക യാഥാര്ഥ്യങ്ങളെയാണ് പലപ്പോഴും കാണാന് കഴിയുന്നതെന്ന് നിഷാബ് ഗുരുവായൂര് പറഞ്ഞു. .
ഹമദ് മെഡിക്കൽ കോർപറേഷൻ സർട്ടിഫിക്കറ്റ് നൽകി ഖത്തർ ഇൻകാസ് കുറ്റ്യാടി നിയോജക മണ്ഡലത്തെ പ്രത്യേകം അഭിനന്ദിച്ചു.
കായിക മത്സരങ്ങൾക്കപ്പുറം പരസ്പര ബന്ധങ്ങൾ ദൃഢമാക്കാനും പുതിയ തലമുറയെ കൂട്ടായ്മയുടെ ഭാഗമാക്കാനുമുള്ള അവസരമായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
എയർ സുവിധ 2.0 സേവനങ്ങൾ ഔദ്യോഗിക പോർട്ടലായ civilaviation.gov.in ????✅ വഴി മാത്രം ലഭ്യമാക്കണമെന്നു മന്ത്രാലയം നിർദ്ദേശിച്ചു.
സഹതാപത്തിനപ്പുറം ഭിന്നശേഷിക്കാരുടെ ശാക്തീകരണം, പ്രാപ്യത, തുല്യാവകാശം, അന്തസ്സ് എന്നിവ ഉറപ്പാക്കണമെന്നതാണ് സംരംഭത്തിന്റെ കാതലായ സന്ദേശം .
പ്രവാസികളും സ്വദേശികളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും മെച്ചപ്പെടുത്തുന്നതില് അറബി ഭാഷയ്ക്ക് സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് സത്യേന്ദ്ര പഥക് പറഞ്ഞു.
ആറന്മുള എം.എൽ.എ അഡ്വ. അബിൻ വർക്കി കോടിയാട്ട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ ഫാദർ അമീർ നൽകിയ ദീർഘവീക്ഷണമുള്ള നേതൃത്വവും സമഗ്രമായ സംഭാവനകളും ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
സൈക്കോളജിസ്റ്റ് ആയിഷ സൈബുല് അസ്റ്റ സോള് മുഖ്യപ്രഭാഷണം നടത്തി.
പ്രവാസി സമൂഹത്തെ സംബന്ധിച്ചിടത്തോളം പ്രതിദിനം ബാങ്ക് ഇടപാടുകൾക്കും രാജ്യാന്തര യാത്രകൾകും മറ്റു പൊതുസേവനങ്ങൾക്കെല്ലാം ആധാരരേഖയായി കണക്കാക്കുന്ന ഒന്നാണ് പാസ്പോർട്ട്.
ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എന്ന നിലയിൽ കെ.ബി. കുഞ്ഞാമ്മു ഹാജി സാഹിബ് മത-സാമൂഹിക മേഖലകളിൽ കാഴ്ചവെച്ച നിസ്വാർത്ഥ സേവനങ്ങളെയും നേതൃപാടവത്തെയും ചടങ്ങിൽ അനുസ്മരിച്ചു.
പുതുതലമുറക്കായി തനത് കലാരൂപങ്ങളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ടാക്ക് ഖത്തറിന്റെ പ്രവർത്തനങ്ങളെ ശ്രീമതി ശാന്തി വി. എസ് അഭിനന്ദിച്ചു.
വിവിധ സംഘടനാ പ്രതിനിധികൾ ഡോം ഖത്തറിന്റെ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐക്യദാർഢ്യം അറിയിച്ചു.
2025 ൽ ഫോക്ക് ആരംഭിച്ച ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങൾ പൂർവ്വാധികം ശക്തിയോടെ തുടരാൻ യോഗം തീരുമാനിച്ചു.
ഫോക്കിൻ്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുകയും സഹകരിക്കുകയും ചെയ്തതിന് അദ്ദേഹത്തിന് ഫോക്ക് പ്രത്യേകം നന്ദി അറിയിച്ചു.
നിത്യവും കുറച്ചുസമയമെങ്കിലും വായനക്കായി മാറ്റിവെക്കാനുള്ള സന്നദ്ധതയും പ്രതിജ്ഞയുമാണ് വായനദിനത്തെ അടയാളപ്പെടുത്തേണ്ടത്.
ലോക കേരള സഭ അംഗം അബ്ദുല് റഊഫ് കൊണ്ടോട്ടി പൊന്നാടയണിയിച്ച് ആദരിച്ചു..
തുടര്ച്ചയായി സംപ്രേക്ഷണം ചെയ്യുന്ന സാമൂഹ്യ പ്രതിബദ്ധതയുള്ള നിരവധി പരിപാടികള് പരിഗണിച്ചാണ് പുരസ്കാരം.
തെരഞ്ഞെടുപ്പ് നടപടികൾക്ക് ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ് തിരുത്തിയാട് നേതൃത്വം നൽകി.
ഡോം ഖത്തർ അംഗങ്ങൾ, സ്വമേധയാ രക്തം ദാനം ചെയ്യുമെന്നും സമൂഹത്തിൽ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുമെന്നും പ്രതിജ്ഞയെടുത്തു.
ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധ ബോധവൽക്കരണത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംഘടിപ്പിച്ച ക്യാമ്പ് മുന്നോറോളം പേർ പ്രയോജനപ്പെടുത്തി.
ഇൻകാസ് ഖത്തറിന്റെ സ്ഥാപന ഘട്ടത്തിൽ കെ. സി. വർഗ്ഗീസിനൊപ്പം പ്രവർത്തിച്ച മുതിർന്ന നേതാക്കളായ ജോപ്പച്ചൻ തെക്കെകുറ്റ്, കെ.കെ.ഉസ്മാൻ എന്നിവരെ ആദരിച്ചു.
സലിം കുമാറിൻ്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഇൻകാസ് നിർമ്മിച്ച ഹൃസ്വ വീഡിയോ പ്രദർശനത്തിന് ശേഷം, അദ്ദേഹത്തിൻ്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെയാണ് അനുസ്മരണ യോഗം ആരംഭിച്ചത്.
പ്രവാസി സമൂഹത്തിനും പൊതുജനങ്ങൾക്കും ആരോഗ്യപരിപാലന സേവനങ്ങൾ കൂടുതൽ സുലഭമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്.
മനുഷ്യജീവിതത്തിന്റെ ഗുണനിലവാരം പരിസ്ഥിതിയുടെ ഗുണനിലവാരവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡോ. ടിനു തമ്പി.
ജൂൺ 9, ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് ഐ.സി.സി അശോകാ ഹാളിൽ നടക്കുന്ന ചടങ്ങിൽ ഖത്തറിലെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും.
ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സിദ്ധീഖ് പുറായിൽ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രകൃതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി.
സഫാരി ഗ്രൂപ്പ് വൈസ് ചെയര്മാനും മാനേജിംഗ് ഡയരക്ടറുമായ സൈനുൽ അബിദ്ദീൻ ഇരുപതാം വാർഷികഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
പ്രശസ്ത സാമൂഹ്യ-സാംസ്കാരിക പ്രവര്ത്തകനും സംരംഭകനുമായ മുഹമ്മദ് നൗഷാദ് അബു പരിപാടി ഉദ്ഘാടനം ചെയ്തു.
ക്ളാസിക് ഖത്തറിന്റെ കലാകാരികളായ ഐശ്വര്യയും ലക്ഷ്മിയും നിറഞ്ഞാടിയത് സദസ്സ് ഹര്ഷാരവങ്ങളോടെയാണ് ആസ്വദിച്ചത്.
ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ .
ഗസ്റ്റ് സിംഗര് അല്ത്താഫ് വടകര, ഖ്യൂ ട്രാക് നായകന് റഹീമും, ഖ്യൂ ട്രാക്ക് ഗായകരും ചേര്ന്ന് നടത്തിയ സംഗീത സദസ്സ് ആഘോഷത്തിന് ഏറെ നിറം പകര്ന്നു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്ക്കുന്ന അദ്ദേഹത്തിന്റെ സംഗീത രംഗത്തെ സംഭാവനകള് പരിഗണിച്ചാണ് പുരസ്കാരം.
റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി.
ഹാൻഡി ക്രാഫ്റ്റ്സ്, ലെതർ ഉൽപന്നങ്ങൾ, ആഭരണങ്ങൾ, പരമ്പരാഗത റെഡിമെയ്ഡ് ഇന്ത്യൻ വസ്ത്രങ്ങൾ, വൈവിധ്യമാർന്ന ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ എന്നിവയടങ്ങുന്ന അറുപതിലധികം സ്റ്റാളുകളാണ് ബസാറിൽ ഒരുക്കിയിരുന്നത്.
യോഗത്തിൽ കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്സര അദ്ധ്യക്ഷത വഹിച്ചു.
ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ ആഘോഷം ഉദ്ഘാടനം ചെയ്തു.
ഖത്തറിലെ തുമാമ മാളിൽ സംഘടിപ്പിച്ച ചടങ്ങിൽ മധുരം വിതരണം ചെയ്ത് പ്രവർത്തകരും നേതാക്കളും സന്തോഷം പങ്കുവെച്ചു.
കൊല്ലം ജില്ലയിലെ യുഡിഎഫ് പ്രവർത്തകർ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.
കേരളത്തിലെ രാഷ്ട്രീയ മാറ്റം ജനങ്ങളുടെ വിശ്വാസത്തിന്റെയും ജനാധിപത്യ വിജയത്തിന്റെയും പ്രതിഫലനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു.
നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ശ്രദ്ധേയമായി.
മുഖ്യമന്ത്രി പദത്തിലേക്ക് ഉയർന്ന വി.ഡി. സതീശന് ഖത്തർ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റി ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.
പ്രവാസികളുടെ ക്ഷേമ പ്രവര്ത്തനങ്ങള്ക്ക് പ്രചോദനമാകുന്ന, അവരുടെ പ്രശ്നങ്ങള്ക്ക് വേഗത്തില് പരിഹാരം കാണുന്ന ഒരു മുഖ്യ മന്ത്രിയെയാണ് പ്രവാസികള് പ്രതീക്ഷിക്കുന്നത്.
ഇൻകാസ് ഖത്തർ വർക്കിംഗ് പ്രസിഡന്റ് അൻവർ സാദത്ത് യോഗം ഉദ്ഘാടനം ചെയ്തു.
ചികിത്സയിലായിരുന്ന ഇരുവരും ഞായറാഴ്ച വൈകീട്ടോടെയാണ് മരിച്ചത്.
ഇൻകാസ് ഖത്തർ മുഖ്യ രക്ഷാധികാരി ഹൈദർ ചുങ്കത്തറ അനുസ്മരണ പ്രഭാഷണം നടത്തി.
ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും പ്രവർത്തകരുടെ അർപ്പണബോധത്തോടെയുള്ള കഠിനപ്രയത്നവും ഒന്നിച്ചുചേർന്നതാണ് ഈ അഭൂതപൂർവ നേട്ടത്തിന് പിന്നിലെന്ന് യോഗം വിലയിരുത്തി.
തൊഴിലാളി ദിനം സമൂഹനിര്മാണത്തില് അധ്വാനത്തിന്റെ മഹത്വം ഓര്മ്മപ്പെടുത്തുന്ന ദിനമാണെന്ന് മീഡിയാപ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര.
ഖത്തർ എം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ് ഫനാർ മുഹമ്മദ്.
ഹാഷിം അപ്സര ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Please select your location.