Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു.

18 Jan 2026 03:05 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢമായ സമാപനം. ഒരു വർഷത്തിലധികം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികൾ നിറഞ്ഞ സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്കാണ് തിരശീല വീണത്. ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ ചിത്രരചനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. സമാപന സമ്മേളനം രാജ്യസഭ അംഗം ഡോ. വി. ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്തു.


സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ.എം. സുധീർ, സംസ്‌കൃതി സ്ഥാപക അംഗങ്ങളായ കെ.കെ. ശങ്കരൻ, സമീർ സിദ്ദിഖ്, രഘുരാജ്, പ്രമോദ് ചന്ദ്രൻ, സംസ്‌കൃതി വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ സംസാരിച്ചു. സംസ്‌കൃതി രജതജൂബിലി സുവനീർ കവർ പേജിന്റെ പ്രകാശനം ഡോ. വി. ശിവദാസൻ എം.പി നിർവഹിച്ചു.

സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും സംസ്‌കൃതി വനിത വേദി പ്രസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിത സമാഹാരം "ഇല തിരഞ്ഞ മരം" ഡോ. വി. ശിവദാസൻ എം.പി കെ.കെ. ശങ്കരന് നൽകി പ്രകാശനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം സംസ്‌കൃതിയുടെ കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി. സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Follow us on :

More in Related News