Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Apr 2026 03:26 IST
Share News :
ദോഹ: മേയിൽ ദോഹയിൽ നടത്താനിരുന്ന ദോഹ ഡയമണ്ട് ലീഗ് അത്ലറ്റിക് മീറ്റ് ജൂണിലേക്ക് മാറ്റി. ജൂൺ 19-ന് ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ആയിരിക്കും മീറ്റ് നടക്കുകയെന്ന് ഡയമണ്ട് ലീഗ് സംഘാടകർ അറിയിച്ചു.
നേരത്തെ മെയ് 8-ന് ഖത്തർ സ്പോർട്സ് ക്ലബ്ബിൽ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. ജൂണിൽ ദോഹയിൽ ഉയർന്ന താപനില ആയിരിക്കുമെന്നതിനാൽ മത്സരവേദി ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലേക്ക് മാറ്റിയിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് കളിക്കാരുടെയും കാണികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് തീയതി മാറ്റിയത്.
ഈ വർഷത്തെ ഡയമണ്ട് ലീഗ് പതിപ്പ് മെയ് 16-ന് ഷാങ്ഹായിൽ ആരംഭിച്ച് സെപ്റ്റംബർ 4-5-ന് ബ്രസ്സൽസിൽ നടക്കുന്ന ഫൈനൽ മത്സരത്തോടെ സമാപിക്കും.
Follow us on :
Tags:
More in Related News
Please select your location.