Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വേൾഡ് മലയാളി ഫെഡറേഷൻ ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

17 May 2026 02:55 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ഖത്തർ നാഷണൽ കൗൺസിലിന്റെ നേതൃത്വത്തിൽ ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡോണർ സെന്ററിൽ മെയ് 15-ന് വിപുലമായ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് മികച്ച ജനപങ്കാളിത്തവും സംഘാടക മികവും കൊണ്ട് ശ്രദ്ധേയമായി.


ഡബ്ല്യു.എം.എഫ് ഗ്ലോബൽ വൈസ് പ്രസിഡന്റ് റിജാസ് ഇബ്രാഹിം ആദ്യമായി രക്തദാനം നൽകി ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു. ഖത്തർ നാഷണൽ കൗൺസിൽ പ്രസിഡന്റ് അജാസ് അലി, കോർഡിനേറ്റർ രാജേഷ് മണിക്കോത്ത്, ജനറൽ സെക്രട്ടറി ജോസഫ് ജോർജ്, ട്രഷറർ അജയ് കുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.


ഇന്ത്യൻ കൾച്ചറൽ സെന്റർ ജനറൽ സെക്രട്ടറി എബ്രഹാം കെ.ജോസഫ്, വൈസ് പ്രസിഡന്റ് ശന്തനു ദേശ്പാണ്ഡെ, എം.സി അംഗങ്ങളായ രാകേഷ് വാഘ്, രവീന്ദ്ര പ്രസാദ്, ഐസിബി എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐബിപിസി വൈസ് പ്രസിഡന്റും ഡബ്ല്യു.എം.എഫ് ഖത്തർ സ്ഥാപക പ്രസിഡന്റുമായ അബ്ദുൽ സത്താർ, ഐസിസി, ഐസിബി എഫ് മുൻ പ്രസിഡന്റും നിലവിലെ ഐസിസി അഡ്വൈസറി കമ്മിറ്റി ചെയർമാനുമായ പി.എൻ. ബാബുരാജ്, മുൻ വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു എന്നിവർ ക്യാമ്പ് സന്ദർശിച്ച് ആശംസകൾ നേർന്നു.


ഡബ്ല്യു.എം.എഫ് ഗ്ലോബൽ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പൗലോസ് തേപ്പാല, ഗ്ലോബൽ ടൂറിസം ഫോറം കോർഡിനേറ്റർ മനോജ് പി.ടി., ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗം സുനിൽ മാധവൻ, മിഡിൽ ഈസ്റ്റ് കോർഡിനേറ്റർ റൂഷാര റിജാസ്, മിഡിൽ ഈസ്റ്റ് ഫോറം കോർഡിനേറ്റർമാരായ ശ്രീകല പ്രകാശൻ, മൻസൂർ മൊയ്തീൻ, സുരേഷ് ബാബു പി. എന്നിവരും ക്യാമ്പിന്റെ ഭാഗമായി.


രക്തദാന നടപടികൾ സുഗമമാക്കുന്നതിനായി നാഷണൽ വൈസ് പ്രസിഡന്റ് അനീഷ് ഇബ്രാഹിം, ജോയിന്റ് സെക്രട്ടറി ദിലീഷ് ചേലക്കാട്, ജോയിന്റ് ട്രഷറർ പ്രമോദ് വാമദേവൻ, വിവിധ ഫോറം കോർഡിനേറ്റർമാരായ പ്രണവ് പ്രകാശൻ (യൂത്ത് ഫോറം), മൻസൂർ മജീദ് (ഇവന്റ് ഫോറം), മനോജ് ഹരിഹരൻ (അഗ്രികൾച്ചർ ആൻഡ് എൻവയോൺമെന്റ് ഫോറം), അർഷാദ് നാടമ്പാടി (മെമ്പർഷിപ്പ് ഫോറം), ഷാജി മാത്യു (ആർട്ട് ആൻഡ് കൾച്ചർ ഫോറം), ഷമീർ എടവലത്ത് കുനിയിൽ (ടൂറിസം ഫോറം), സിതാര മനോജ് (വിമൻസ് ഫോറം), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയശ്രീ സുരേഷ് എന്നിവർ സജീവമായി പ്രവർത്തിച്ചു.


മാനവികതയുടെ ഉദാത്ത മാതൃക കാട്ടി രക്തദാനത്തിനായി മുന്നോട്ട് വന്ന എല്ലാ ദാതാക്കൾക്കും, ക്യാമ്പ് വൻ വിജയമാക്കാൻ സഹകരിച്ച ഏവർക്കും നാഷണൽ കൗൺസിൽ കോർ കമ്മിറ്റി ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. വരും ദിവസങ്ങളിലും കൂടുതൽ വിപുലമായ സാമൂഹിക സേവന പദ്ധതികളുമായി സംഘടന മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.



⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf


ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി 

 വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക  

https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

⭕⭕⭕⭕⭕⭕⭕⭕⭕

For: News & Advertisments

+974 55374122 / +968 95210987

⭕⭕⭕⭕⭕⭕⭕⭕⭕
















Follow us on :

Tags:

More in Related News