Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയ കാ​യി​കോ​ത്സ​വ​ത്തി​ന് ഒ​രു​ങ്ങി ഖ​ത്ത​ർ.

09 Feb 2026 22:07 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ : കായികപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഖത്തർ ദേശീയ കായിക ദിനം ചൊവ്വാഴ്ച രാജ്യമൊട്ടാകെ ആഘോഷിക്കും.

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വർഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ചയാണ് രാജ്യം കായിക ദിനമായി ആചരിക്കുന്നത്. രാജ്യത്തുടനീളമായി കുട്ടികൾ മുതൽ മുതിർന്നവർ വരെയുള്ളവർക്കായി വൈവിധ്യമായ കായിക പരിപാടികളും മത്സരങ്ങളുമാണ് നടക്കുക.


പൊതു, സ്വകാര്യ മേഖല മുഴുവൻ കായിക പരിപാടികളിൽ സജീവമാകും. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ആണ് രാജ്യമെങ്ങും കായിക പരിപാടികൾ നടക്കുന്നത്. വിവിധ മന്ത്രാലയങ്ങളും ജീവനക്കാർക്കായി കായിക പരിപാടികൾ നടത്തുന്നുണ്ട്. പ്രവാസി സംഘടനകളും ഒട്ടനവധി കായിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.


കത്താറ, ഖത്തർ ഫൗണ്ടേഷൻ, ആസ്പയർ പാർക്ക് , ഓൾഡ് ദോഹ പോർട്ട്, 974 സ്റ്റേഡിയം, ലുസൈൽ ബൗളെവാർഡ്, എജ്യൂക്കേഷൻ സിറ്റി സ്റ്റേഡിയം, ഓക്സിജൻ പാർക്ക്, മിഷെരിബ് ഡൗൺടൗൺ ദോഹ തുടങ്ങി രാജ്യത്തിൻറെ പ്രധാന കേന്ദ്രങ്ങളിൽ എല്ലാം ചൊവ്വാഴ്ച വിപുലമായ കായിക പരിപാടികൾ ആണ് നടക്കുക.

കായികക്ഷമത എന്നത് കേവലം ഒരു ദിവസത്തെ ആഘോഷമല്ല, മറിച്ച് അതൊരു ജീവിതചര്യയായി മാറ്റിയെടുക്കണമെന്നാണ് ഈ ദിനം ഓർമ്മിപ്പിക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ മുതൽ തന്നെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കായിക മത്സരങ്ങൾക്ക് തുടക്കമാകും.


Follow us on :

More in Related News