Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം പത്തനാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി.

24 Mar 2026 03:30 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: കൊല്ലം പത്തനാപുരം സ്വദേശി ഖത്തറിൽ നിര്യാതനായി. പത്തനാപുരം പൗര്‍ണ്ണമിയില്‍ അജയകുമാര്‍ (55) ആണ് മരിച്ചത്. താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് ചികിത്സയിലിരിക്കെ, കഴിഞ്ഞദിവസമാണ് മരിച്ചത്. പിതാവ്: കേശവൻ നായർ. മാതാവ്: സുമതികുട്ടി അമ്മ. ഭാര്യ: ആശാറാണി.


ഇരുപത് വർഷത്തോളമായി ഖത്തറിൽ പ്രവാസിയായ അജയകുമാര്‍ അടുത്തമാസം നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. അവയവദാന കര്‍മ്മം നിർവഹിച്ചാണ്‌ അദ്ദേഹം യാത്രയായത്. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച രാവിലെ നാട്ടിലേക്ക് കൊണ്ടുപോകും.

Follow us on :

Tags:

More in Related News