Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 Feb 2026 03:29 IST
Share News :
ദോഹ : ഇൻകാസ് ഖത്തർ പാലക്കാട് ജില്ലാ കമ്മിറ്റി ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ബാഡ്മിൻ്റൺ ടൂർണ്ണമെൻ്റ് "സ്മാഷ് ഫിയസ്റ്റ 2K26 - സീസൺ 02”, 2026 ഫെബ്രുവരി 13ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 1 മണി മുതൽ രാത്രി 10 മണി വരെ മിസൈമീറിലെ ഹാമിൽട്ടൺ ഇന്റർനാഷണൽ സ്കൂൾ – ക്ലോബർ സ്പോർട്സ് സെന്ററിൽ വെച്ച് നടക്കും.
പുരുഷ ഡബിൾസിൽ ഓപ്പൺ, എ,സി,ഡി,ഇ വിഭാഗങ്ങളിലും, മിക്സഡ് ഡബിൾസ് ബി വിഭാഗത്തിലും മത്സരങ്ങൾ നടക്കും. വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസും , സമ്മാനങ്ങളും, ട്രോഫികളും ഉണ്ടായിരിക്കുന്നതാണ്.
ഖത്തറിൽ സ്ഥിരതാമസക്കാരായ എല്ലാ രാജ്യക്കാർക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. രജിസ്ട്രേഷൻ അവസാന തീയതി 2026 ഫെബ്രുവരി 11 ആണെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
5530 5498, 6647 6336, 3330 9332.
Follow us on :
Tags:
More in Related News
Please select your location.