Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍.

05 Feb 2026 02:58 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: മലേഷ്യയിലെ 23 മുന്‍നിര യൂണിവേര്‍സിറ്റികളുടെ പങ്കാളിത്തത്തോടെ ഖത്തറിലെ മലേഷ്യന്‍ എംബസിയുടെ സഹകരണത്തോടെ റക്‌സ്‌പോ സെന്റര്‍ സംഘടിപ്പിക്കുന്ന യെസ് ടു മലേഷ്യാ വിദ്യാഭ്യാസ പ്രദര്‍ശനം ഫെബ്രുവരി 6,7 തിയ്യതികളില്‍ സിറ്റി സെന്റര്‍ റൊട്ടാന ഹോട്ടലില്‍ നടക്കും. എഞ്ചിനീയറിംഗ്, ബിസിനസ്, ഐടി, ഹോസ്പിറ്റാലിറ്റി , ഹെല്‍ത്ത് കെയര്‍ തുടങ്ങി വിവിധ മേഖലകളിലുള്ള യൂണിവേര്‍സിറ്റി അധികൃതരുമായി നേരിട്ട് സംസാരിക്കാനും പ്രവേശന നടപടികള്‍ ആരംഭിക്കാനും പ്രദര്‍ശനം സൗകര്യമൊരുക്കും.


വൈകുന്നേരം 4 മണി മുതല്‍ 8 മണി വരെയാണ് എക്‌സിബിഷന്‍. വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ ,മലേഷ്യയിലെ ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങളെക്കുറിച്ചറിയാനാഗ്രഹിക്കുന്നവര്‍ തുടങ്ങിയവര്‍ക്കൊക്കെ പ്രയോജനപ്പെടുന്ന തരത്തിലുള്ള എഡ്യൂക്കേഷണല്‍ സെഷനുകളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.


യു.കെ, യു.എസ് സര്‍വകലാശാലകളിലേക്കുള്ള മെഡിക്കല്‍ ഇന്റര്‍വ്യൂവിന് തയ്യാറാകുന്നവര്‍ക്കുള്ള സൗജന്യ വര്‍ക് ഷോപ്പും പ്രദര്‍ശനത്തിന്റെ ഭാഗമാണ്. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും.


ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക സ്‌കോളര്‍ഷിപ്പുകള്‍, വിസ, യൂണിവേര്‍സിറ്റി അപേക്ഷ ഫീ എന്നിവയില്‍ ഇളവുകള്‍, ചില യൂണിവേര്‍സിറ്റികളില്‍ പ്രവേശനമെടുക്കുന്നവര്‍ക്ക് സൗജന്യ വിമാനടിക്കറ്റുകള്‍ ലഭിക്കാനുള്ള സാധ്യത,

പ്രദര്‍ശനത്തില്‍ വെച്ച് ഡിഗ്രി കോഴ്‌സുകള്‍ക്ക് ചേരുന്നവര്‍ക്ക് വ്യവസ്ഥകള്‍ക്ക് വിധേയമായി ഐ ഫോണ്‍ 17 പ്രോ നേടാനവസരം തുടങ്ങി നിരവധി ബെനിഫിറ്റുകളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത്.


ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഈവന്റ് മാനേജര്‍ സര്‍ഫാന്‍ ബിന്‍ ദുല്‍കിഫല്‍, ഡയറക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍ മലേഷ്യാ ഗ്‌ളോബല്‍ അസിസ്റ്റ് സ്റ്റീവ് സന്തോഷ് സമീര്‍, റെക്‌സ്‌പോ ഖത്തര്‍ ഓഫ്‌ഷോര്‍ മാനേജര്‍ സീഷാന്‍ എന്നിവര്‍ പങ്കെടുത്തു.








Follow us on :

More in Related News