Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു.

26 May 2026 02:08 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ. ഈദുല്‍ അദ്ഹയോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാള്‍ നിലാവ് പ്രകാശനം ചെയ്തു. ഖത്തർ ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഫറൂജ് അല്‍ അഫ് റാശ് സിഇഒ ഫഹദ് അസീസുറഹ് മാന് ആദ്യ പ്രതി നല്‍കി കെബിഎഫ് പ്രസിഡണ്ട് ഷഹീന്‍ മുഹമ്മദ് ഷാഫിയാണ് പ്രകാശനം നിര്‍വഹിച്ചത്.


ആഘോഷങ്ങള്‍ മാനവികതയും സൗഹൃദവും പരിപോഷിപ്പിക്കുകയും കൂടുതല്‍ ഊഷ്മളമായ സാമൂഹിക പരിസരം സൃഷ്ടിക്കുകയും ചെയ്യാന്‍ സഹായകമാകണമെന്നും ഏറെ സമകാലിക പ്രാധാന്യമുള്ള സന്ദേശമാണിതെന്നും ചടങ്ങില്‍ സംസാരിച്ചവര്‍ അടിവരയിട്ടു.

ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, ഈസ്‌റ്റേണ്‍ ഗേറ്റ് ജനറല്‍ മാനേജര്‍ ഹാഷിഫ് ഒളകര, ഗള്‍ഫ് കൂള്‍ ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദലി, ഫറൂജ് അല്‍ അഫ് റാശ് മാനേജര്‍ ഷൗക്കത്ത്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡണ്ട് ബിന്ദു ലിന്‍സണ്‍, ഉപദേശക ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ മിനി ബെന്നി , ഫിന്‍ഖ് പ്രസിഡണ്ട് അമ്പു സെല്‍വി ധനപാലന്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മേരി ജോസഫ്, ജി.ആര്‍.സി.സി അധ്യക്ഷ രോഷ്‌നി കൃഷ്ണന്‍, ദ വേ കോര്‍പറേറ്റ് സര്‍വീസസ് സിഇഒ ഉവൈസ് ഉസ്മാന്‍, ക്യൂ മെലോഡിയ കോര്‍ഡിനേറ്റര്‍ റഊഫ് മലയില്‍, വിജയമന്ത്രങ്ങളുടെ അവതാരകന്‍ റാഫി പാറക്കാട്ടില്‍, പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരം, ഗായികയും കവയിത്രിയുമായ ഷെറിന്‍ പൊയ്‌ലി ,തസീര്‍ ജെന്യൂന്‍ പാര്‍ട്സ് അസിസ്റ്റന്റ് സെയില്‍സ് മാനേജര്‍ ജയകുമാര്‍, സൈക്കോളജിസ്റ്റ് ആയിഷ സൈബൂല്‍ തുടങ്ങിയവര്‍ വിശിഷ്ട അതിഥികളായിരുന്നു.

റഊഫ് മലയിലും സംഘവുമൊരുക്കിയ ഗാനവിരുന്ന് പ്രകാശന ചടങ്ങ് അവിസ്മരണീയമാക്കി.

മീഡിയ പ്ളസ് സിഇഒയും പെരുന്നാള്‍ നിലാവ് ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര സ്വാഗതവും മാര്‍ക്കറ്റിംഗ് മാനേജര്‍ മുഹമ്മദ് റഫീഖ് തങ്കയത്തില്‍ നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News