Tue Dec 12, 2023 10:56 PM 1ST
Location
Sign In
23 Jan 2026 02:03 IST
Share News :
ദോഹ :അഞ്ചാം ലോക കേരള സഭയിൽ ഐ എം സി സി ( ഇന്ത്യൻ മൈനോറിറ്റീസ് കൾച്ചറൽ സെൻ്റർ ) പ്രതിനിധികളായി പി. പി. സുബൈർ ( ഖത്തർ), സത്താർ കുന്നിൽ ( കുവൈറ്റ്), മൊയ്തീൻകുട്ടി പുളിക്കൽ ( ബഹറൈൻ), ഷെരീഫ് കൊളവയൽ( ഒമാൻ) എന്നിവർ പങ്കെടുക്കും.
ഐ എം സി സി ഖത്തർ കമ്മറ്റി പ്രസിഡൻ്റ് പി. പി. സുബൈർ, ജിസിസി കമ്മറ്റി ചീഫ് പാട്രൺ സത്താർ കുന്നിൽ എന്നിവർ രണ്ടാം തവണയാണ് ലോക കേരള സഭയിൽ പങ്കെടുക്കുന്നത്.
2026 ജനവരി 29ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്ന പൊതു സമ്മേളനത്തോടെയാണ് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. സഭ നടപടി ക്രമങ്ങൾ
30,31 തിയ്യതികളിൽ കേരള നിയമ സഭ മന്ദിരത്തിലെ ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ കേരള മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ ആരംഭിക്കും.
7 മേഖല അടിസ്ഥാന ചർച്ചകളും, 8 വിഷയാടിസ്ഥാന ചർച്ചകളും പ്രസ്തുത ദിവസങ്ങളിൽ സംഘടിപ്പിക്കും. കേരളത്തിൻ്റെ നയ രൂപീകരണത്തിൽ ഇദംപ്രഥമമായി പ്രവാസികളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും കേൾക്കാൻ സർക്കാർ തയ്യാറായി എന്നതാണ് ലോക കേരള സഭയുടെ പ്രത്യേകത. അഞ്ചാം ലോക കേരള സഭ സമ്മേളനത്തിൽ
125 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളി പ്രതിനിധികൾ പങ്കെടുക്കും.
കേരള പ്രവാസി സമൂഹത്തിൻ്റെ അടിസ്ഥാന വിഷയങ്ങൾ ചർച്ച ചെയ്യുന്ന ലോക കേരള സഭയിൽ പങ്കെടുക്കാനുള്ള സർക്കാരിൻ്റെ ക്ഷണം, ഗൾഫ് രാജ്യങ്ങളിൽ
ഐ എം സി സി നടത്തുന്ന ക്രിയാത്മകമായ പ്രവർത്തനത്തിൻ്റെ പ്രതിഫലനമാണെന്ന് ഐ എം സി സി ജിസിസി കമ്മറ്റി അഭിപ്രായപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.