Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലയാളി ബാലിക ഹൃദയസ്‌തംഭനത്തെ തുടർന്ന് ഖത്തറിൽ അന്തരിച്ചു.

13 Mar 2026 02:29 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ആലുവ അശോകപുരം കൊടികുത്തുമല കൂട്ടുങ്കൽ അമീർ അബ്‌ദുൽ ഖാദറിന്റെ മകൾ ഹൈദ മറിയം (8) ആണ് ഹൃദയസ്‌തംഭനത്തെത്തുടർന്ന് മരിച്ചത്. പനിയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലായിരുന്നു മറിയം. ദോഹ ഒലീവ് ഇൻ്റർനാഷണൽ സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ഹൈദ. താജിറയാണ് മാതാവ്. പ്രവാസി വെൽഫെയർ റിപാട്രിയേഷൻ വിങ്ങിൻ്റെ നേതൃത്വത്തിൽ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു. ഖബറടക്കം പിന്നീട് നാട്ടിൽ നടക്കും.


Follow us on :

Tags:

More in Related News