Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊല്ലം ജില്ലയിൽ നിന്നും വിജയിച്ച യുഡിഎഫ് എം എൽ എ മാർക്ക് ആശംസകൾ അറിയിച്ച് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി.

21 May 2026 03:47 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ: കൊല്ലം ജില്ലയിൽ നിന്നും വിജയിച്ച യുഡിഎഫ് എം എൽ എ മാർക്ക് ആശംസകൾ അറിയിച്ചു കൊണ്ട് ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി യോഗം സംഘടിപ്പിച്ചു. സി.ആർ മഹേഷ് (കരുനാഗപ്പള്ളി), ഉല്ലാസ് കോവൂർ(കുന്നത്തൂർ ), പി.സി വിഷ്ണുനാഥ്(കുണ്ടറ),ഷിബു ബേബി ജോൺ(ചവറ), ബിന്ദു കൃഷ്ണ(കൊല്ലം),വിനു മോഹൻ (ഇരവി പുരം), എം.എം നസീർ(ചടയമംഗലം), ജ്യോതി കുമാർ ചാമക്കാല(പത്തനാപുരം) എന്നിവർക്ക് ആശംസകൾ അറിയിച്ചു കൊണ്ടാണ് ഇൻകാസ് ഖത്തർ കൊല്ലം ജില്ല യോഗം സങ്കടിപ്പിച്ചത്.


വിജയിച്ച എം എൽ എമാർ ഓൺലൈനിൽ മീറ്റിങ്ങിൽ സന്തോഷം പങ്കുവച്ചു. യോഗത്തിൽ കൊല്ലം ജില്ലാ നേതാവ് ഹാഷിം അപ്സര അദ്ധ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി നേതാക്കളായ അനിൽ കുണ്ടറ, മുഹമ്മദ്റാഫി, ജില്ലാ നേതാക്കളായ നൗഷാദ്, ഷിബു ഇബ്രാഹിം കുട്ടി, നിഷാദ് നിസാർ, അനസ്, ഫിറോസ്, ജേക്കബ്പത്തനാപുരം, വെട്ടൂർ റിയാസ്, മുഖ്യ രക്ഷാധികാരി ജോസ് ചവറ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഷാ നന്ദിയും പറഞ്ഞു.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി 

https://enlightmedia.in/news/category/gulf


ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി 

 വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക  

https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

Tags:

More in Related News