Tue Dec 12, 2023 10:56 PM 1ST
Location
Sign In
09 May 2026 03:25 IST
Share News :
ദോഹ: കേരള നിയമസഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ ഐതിഹാസിക വിജയം ആഘോഷിച്ച് കാസർഗോഡ് ജില്ലയിലെ കെഎംസിസി പ്രവർത്തകർ. കെഎംസിസി ഖത്തർ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ദോഹയിൽ സംഘടിപ്പിച്ച വിജയാഘോഷ സമ്മേളനം വൻ ജനപങ്കാളിത്തത്തോടെ ആഘോഷപൂർവം നടന്നു.
കേരളത്തിൽ യു.ഡി.എഫ് കൈവരിച്ച ചരിത്രനേട്ടം ഈ ആഘോഷത്തിന് പ്രത്യേക മാറ്റ് കൂട്ടി. കാസർഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മുസ്ലിം ലീഗ് നടത്തിയ ശക്തമായ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. യു ഡി എഫിന് ബാലികേറാ മലയായി വിലയിരുത്തപ്പെട്ടിരുന്ന തൃക്കരിപ്പൂരും, ഉദുമയും യു.ഡി.എഫ് സ്വന്തമാക്കിയതോടെ വിജയം കൂടുതൽ ശ്രദ്ധേയമായി.
ജനങ്ങളുടെ അചഞ്ചലമായ വിശ്വാസവും പ്രവർത്തകരുടെ അർപ്പണബോധത്തോടെയുള്ള കഠിനപ്രയത്‌നവും ഒന്നിച്ചുചേർന്നതാണ് ഈ അഭൂതപൂർവ നേട്ടത്തിന് പിന്നിലെന്ന് യോഗം വിലയിരുത്തി.
ജില്ലാ കമ്മിറ്റി പ്രസിഡന്റ് ലുഖ്മാൻ ഹക്കീമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് വേൾഡ് കെഎംസിസി വൈസ് പ്രസിഡന്റ് എസ്.എം.എ. ബഷീർ ഉദ്ഘാടനം ചെയ്തു. ഐക്യവും സമർപ്പണ മനോഭാവവുമാണ് ഈ വിജയത്തിന്റെ യഥാർത്ഥ അടിത്തറയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
ആദം കുഞ്ഞി തളങ്കര, സാദിഖ് പാക്യാര, എം.വി. ബഷീർ എന്നിവർ സമ്മേളനത്തെ അഭിസംബോധന ചെയ്തു. ജില്ലാ ഭാരവാഹികളായ നാസർ കൈതക്കാട്, അലി ചേരൂർ, കെ.ബി. മുഹമ്മദ് ബായാർ, മൊയ്ദീൻ ബേക്കൽ, സഗീർ ഇരിയ എന്നിവർ ആശയങ്ങൾ പങ്കുവച്ചു.
മണ്ഡലം നേതാക്കളായ റസാഖ് കല്ലട്ടി, നാസർ ഗ്രീൻലാൻഡ്, ഹാരിസ് എരിയാൽ, ഷഫീഖ് ചെങ്കള, മാക് അടൂർ, അൻവർ തായനൂർ, സലാം ഹബീബി, അൻവർ കാടങ്കോട്, അബി മർശാദ്, അബ്ദുൽ റഹ്‌മാൻ എരിയാൽ, മൻസൂർ തൃക്കരിപ്പൂർ, ഹാരിസ് ചൂരി, റഹീം ഗ്രീൻലാൻഡ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജില്ലാ ജനറൽ സെക്രട്ടറി സമീർ ഉടുമ്പുന്തല സ്വാഗതവും ജില്ലാ ട്രഷറർ സിദ്ദിഖ് മാണിയംപറ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.