Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Apr 2026 03:23 IST
Share News :
ദോഹ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക വകുപ്പ് മന്ത്രി ഹർദീപ് സിങ് പുരി ഖത്തറിലെത്തി. ദോഹ അന്താരാഷ്ട വിമാനത്താവളത്തിൽ കേന്ദ്രമന്ത്രിയെ ഖത്തറിലെ ഇന്ത്യൻ അംബാസഡർ വിപുൽ, ഖത്തർ എനർജി ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു.
ഊർജ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഖത്തറിലെ ഉന്നത ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും. പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങൾ ഇന്ത്യയിലേക്കുള്ള എൽ.എൻ.ജി, എൽ.പി.ജി വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇവ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനെക്കുറിച്ച് ഖത്തറുമായി ചർച്ച നടത്തും. ഇന്ത്യയുടെ ഏറ്റവും വലിയ എൽ.എൻ.ജി വിതരണക്കാരാണ് ഖത്തർ.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാക്കാനും സന്ദർശനത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. അമേരിക്കയും ഇറാനും തമ്മിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ സന്ദർശനം നടക്കുന്നത്.
ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങളും ഖത്തറിലെ എൽ.എൻ.ജി പ്ലാന്റുകൾക്കുണ്ടായ കേടുപാടുകളും കാരണം മാർച്ചിൽ ഇന്ത്യയിലേക്കുള്ള ഇന്ധന ഇറക്കുമതി കുറഞ്ഞിരുന്നു. ഇത് പരിഹരിച്ച് വിതരണം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവുമായാണ് കേന്ദ്ര മന്ത്രിയുടെ സന്ദർശനം.
Follow us on :
Tags:
More in Related News
Please select your location.