Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക പരിസ്ഥിതി ദിനം ആഘോഷിച്ച് മെയ്സ് ഖത്തർ.

08 Jun 2026 02:42 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മെയ്സ് ഖത്തർ സംഘടിപ്പിച്ച പരിപാടിയിൽ പരിസ്ഥിതി സംരക്ഷണത്തിന് ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പരിസ്ഥിതി സംരക്ഷണം ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും പ്രകൃതിയെ സംരക്ഷിക്കുന്ന പ്രവർത്തനങ്ങളിൽ എല്ലാവരും സജീവ പങ്കാളികളാകണമെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.


പരിപാടിയിൽ സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രവർത്തകരും പങ്കെടുത്തു. പ്രകൃതി സംരക്ഷണ സന്ദേശം ഉയർത്തിപ്പിടിച്ച പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. ഹാഷിം അപ്സരയുടെ നേത്രത്തിൽ നടന്ന പരിസ്ഥിതിദിനാചരണ ആഘോഷത്തിൽ നിഷാന്ത്,നിഷാദ് കൊട്ടാരക്കര, ഉമർഫറൂക്ക്, രൂപൻ, കൃഷ്ണേഷ്, ജഗൻ, ഇമ്രാൻ എന്നിവരുടെ നേത്രത്തിൽ നിരവധി പേർ പങ്കെടുത്തു.

Follow us on :

More in Related News