Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

27 Apr 2026 14:53 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ : ഹമദ് മെഡിക്കൽ കോർപ്പറേഷനുമായി ചേർന്ന് ഫ്രണ്ട്‌സ് ഓഫ് കോഴിക്കോട് (ഫോക്ക്) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ചരിത്ര വിജയമായി. 200ന് മുകളിൽ ആളുകളാണ് രക്തദാനം ചെയ്തത് . എച്ച് എം സിയുടെ കണക്കനുസരിച്ച് ഒറ്റ ദിവസം ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് രക്തദാന കേമ്പ് സംഘടിപ്പിച്ച ഇന്ത്യൻ സംഘടനകളിൽ ഫോക്കിന് നാലാംസ്ഥാനമാണ് എന്നത് ഫോക്ക് എന്ന സംഘടനക്ക് ഒരു അഭിമാനകരമായ കാര്യമാണ്.


ഹമദ് മെഡിക്കൽ കോർപ്പറേഷൻ ബ്ലഡ് ഡൊനേഷൻ സെന്ററിൽ നടന്ന ക്യാമ്പ് ഇന്ത്യൻ അംബാസിഡർ വിപുൽ ഉദ്ഘാടനം ചെയ്തു. ഖത്തർ ചാരിറ്റി മുൻ പ്രതിനിധി എഞ്ചിനീയർ ഖാലിദ് അഹമദ് ഫഖ്‌റൂ മുഖ്യാഥിയായ ചടങ്ങിൽ ഫോക്ക് പ്രസിഡണ്ട് കെ.കെ.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി രൺജിത് ചാലിൽ സ്വാഗതം പറയുകയും ട്രഷറർ മൻസൂർ നന്ദി പ്രകടനം നടത്തുകയും ചെയ്തു. അംബാസിഡർ വിപുൽ ഫോക്ക് നടത്തുന്ന ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു. ഖാലിദ് ഫക്രു ഇന്ത്യയും ഖത്തറുമായുള്ള ബന്ധത്തെ അനുസ്മരിച്ചതോടൊപ്പം ഇന്ത്യൻ സമൂഹത്തിൻ്റെ സാമൂഹിക പ്രതിബദ്ധതയെ പറ്റി പ്രത്യേകം പരാമർശിച്ചു. ഐ സി സി പ്രസിഡൻ്റ് എ.പി. മണികണ്ഠൻ ആശംസാ പ്രസംഗം നടത്തി.

രക്തദാന ക്യാമ്പിൻ്റെ വൻ വിജയത്തിന് നേതൃത്വം നൽകിയ ഓർഗനൈസിംഗ് സിക്രട്ടറി എം. വി മുസ്തഫക്ക് അംബാസിഡർ ഉപഹാരം സമർപ്പിച്ചു. കൂടുതൽ പേരെ രക്തദാന ക്യാമ്പിൽ പങ്കാളികളാക്കിയ റംലാബഷീർ, റംലാ സമദ് എന്നിവർക്കുള്ള സർട്ടിഫിക്കറ്റുകൾ യഥാക്രമം എഞ്ചി.ഖാലിദ് അഹമദ് ഫക്രു, ഐസിസി പ്രസിഡണ്ട് മണികണ്ഠൻ എന്നിവർ കൈമാറി. ഫോക്കിൻ്റെ ഭാരവാഹികളും പ്രവർത്തകരുമായ ഫൈസൽ മൂസ, ഫരീദ് തിക്കോടി, ശരത് സി.നായർ, ബിജു കൈവേലി, അഷ്റഫ് വടകര, നൗഷാദ് മതയോത്ത്, റിയാസ് വക്കീൽ, സാജിദ് ബക്കർ, സമീർ, ഷക്കീർ ഹല, സിറാജ് സിറു, റിയാസ് ബാബു, മുസ്തഫ എലത്തൂർ, വനിതാ വിഭാഗം പ്രതിനിധികളായ ഫാസിനാ ഷഫീക്ക്, സീനത്ത്, രശ്മീ ശരത്, ദീപ്തി രൂപേഷ്, റസിയാ അഷ്റഫ്, എന്നിവർ ക്യാമ്പ് വിജയിപ്പിക്കാൻ നേതൃത്വം നൽകി.


ഫോക്ക് ഫൌണ്ടർ മെമ്പർമാരായ വെൽകെയർ അഷ്റഫ്, ഇ.പി അബ്ദുറഹിമാൻ എന്നിവർക്ക് പുറമെ ഐസിസിയുടേയും ഐസിബി എഫിൻ്റേയും ഭാരവാഹികൾ ഇന്ത്യൻ കമ്മ്യൂണിറ്റി നേതാക്കൾ സംഘടനാ പ്രതിനിധികൾ വ്യവസായ പ്രമുഖർ എന്നിവരും പങ്കെടുത്തു. വളണ്ടിയേഴ്സ് ആയി സേവനമനുഷ്ടിച്ച മനോജ്‌, ആഷിഖ് മാഹി, ഫെല്ലാ ഫാതിമ, മഹേഷ്, അസ്ലം, ആബിദ് പൂക്കാട്, ഷൌഖത്ത്, അസീസ് പേരാമ്പ്ര, റോഷ്നി, ഷബീനാ ബഷീർ, ഗുൽഷൻ ബാനു, ഷബീനാ ഷബാദ്, സഫിയാ അസ്ലം, നസറിയാ, സഫാ എന്നിവർ ക്യാമ്പ് വളരെ നല്ല നിലയിൽ നടത്താൻ ഏറെ സഹായിച്ചു. ഉച്ചക്ക് രണ്ട് മണിയോടെ രക്തദാന ക്യാമ്പ് സമാപിച്ചു.

Follow us on :

Tags:

More in Related News