Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്‌ളാസിക് ഖത്തറിന്റെ പെരുന്നാള്‍ നിലാവ് അവിസ്മരണീയമായി.

01 Jun 2026 17:07 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ: ഹൃദയം തൊടും ഗാനങ്ങളുമായി ക്‌ളാസിക് ഖത്തര്‍ സംഘടിപ്പിച്ച പെരുന്നാള്‍ നിലാവ് സംഘാടക മികവിലും പരിപാടികളുടെ വൈവിധ്യത്തിലും അവിസ്മരണീയമായി. സ്‌കില്‍ ഡവലപ്‌മെന്റ് സെന്ററിലെ നിറഞ്ഞ സദസ്സില്‍ തെരഞ്ഞെടുത്ത ഗാനങ്ങള്‍ക്ക് പുറമേ ക്‌ളാസിക്കല്‍ ഡാന്‍സ്, ഒപ്പന, ഡാന്‍സ് മാഷ് അപ്പ് എന്നിവ കോര്‍ത്തിണക്കിയാണ് സംഘാടകര്‍ പരിപാടി കളറാക്കിയത്.

ഷഫീഖ് അല്‍മാസിന്റെ നേതൃത്വത്തില്‍ ക്‌ളാസിക് ഖത്തറിന്റെ ഗായകരായ

ബിന്ദു ചന്ദ്രന്‍, സുഭാഷ് കന്മഥന്‍, ജാഫര്‍ ജബ്ബാര്‍,ഗഫ്ഫാര്‍, നൗഷാദ് ഇടപ്പള്ളി, ജിനില്‍ കുമാര്‍, ഷരീഫ് വയലത്തൂര്‍, സുരേഷ് കുമാര്‍, ഗിരീഷ് കുമാര്‍, ശരണ്യ എന്നിവര്‍ അവതരിപ്പിച്ച ഗാനങ്ങളോടൊപ്പം സദസ്സൊന്നടങ്കം നൃത്തം വെച്ചപ്പോള്‍ ആഘോഷത്തിന് ചാരുതയേറി. ക്‌ളാസിക് ഖത്തറിന്റെ കലാകാരികളായ ഐശ്വര്യയും ലക്ഷ്മിയും നിറഞ്ഞാടിയത് സദസ്സ് ഹര്‍ഷാരവങ്ങളോടെയാണ് ആസ്വദിച്ചത്. റിഥമിക് മൂവ്‌സ്, ട്വിങ്കിള്‍ ടോസ് ഡാന്‍സ് ടീമുകളും മനോഹരങ്ങളായ നൃത്തങ്ങളവതരിപ്പിച്ച് സദസ്സിന്റെ കയ്യടി നേടി. അരുണ്‍ പിള്ള പ്രവീണും സമീര്‍ മൂസയുമായിരുന്നു അവതാരകര്‍.സന്തോഷ് ദേവിന്റെ സാങ്കേതിക നിര്‍വഹണവും ശ്രദ്ധേയമായിരുന്നു.

Follow us on :

More in Related News