Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ പകൽസമയത്തെ പുറംജോലികൾക്കുള്ള നിയന്ത്രണം ജൂൺ ഒന്ന് മുതൽ.

01 Jun 2026 03:54 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :


ദോഹ: ഖത്തറിൽ വേനൽ ചൂടേറുന്നതിനാൽ പകൽ സമയങ്ങളിൽ പുറം ജോലികൾക്ക് വിലക്കേർപ്പെടുത്തികൊണ്ടുള്ള ഉച്ച വിശ്രമ നിയമം ജൂൺ 1 മുതൽ പ്രാബല്യത്തിൽ ആകുമെന്ന് തൊഴിൽ മന്ത്രാലയം പ്രഖ്യാപിച്ചു.

വേനൽക്കാലത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും സുരക്ഷിതമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായുള്ള ദേശീയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.


ജൂൺ 1 മുതൽ സെപ്റ്റംബർ 15 വരെ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം 3:30 വരെയാണ് പുറം ജോലികൾക്ക് വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ തടയുന്നതിനുള്ള 2021-ലെ മന്ത്രാലയത്തിന്റെ തീരുമാനം

നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എല്ലാ വർഷവും വേനൽക്കാലത്ത് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ചട്ടം ലംഘിക്കുന്ന കമ്പനികൾക്കെതിരെ കർശന നടപടി സ്വീകരിക്കും.


⭕⭕⭕⭕⭕⭕⭕⭕⭕

ഗൾഫ് വാർത്തകൾക്കായി

https://enlightmedia.in/news/category/gulf


ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി

വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS

⭕⭕⭕⭕⭕⭕⭕⭕⭕

Follow us on :

More in Related News