Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഖത്തറിൽ ഹെൽത്ത് കാർഡിന് പകരം ഇനി ഖത്തർ ഐഡി.

18 Apr 2026 02:56 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: പ്രവാസികൾക്കുള്ള ആരോഗ്യ സേവനങ്ങളിൽ സുപ്രധാന മാറ്റവുമായി ഖത്തർ.

ഖത്തറിലെ താമസക്കാർക്ക് ഇനി മുതൽ ആരോഗ്യ സേവനങ്ങൾ തേടുന്നതിനായി ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി ഉപയോഗിക്കാം.

ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ ഉൾപ്പെടെയുള്ള സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടുന്നതിന് ഹെൽത്ത് കാർഡിന് പകരം ഖത്തർ ഐഡി ഉപയോഗിക്കാമെന്നാണ് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കിയത്. അച്ചടിച്ച കാർഡ് ഇല്ലാതാകുന്നതോടെ ഹെൽത്ത് കാർഡ് നമ്പർ ഖത്തർ ഐഡിയുമായി സംയോജിപ്പിക്കും.

ഹെൽത്ത് കാർഡിനുള്ള ഫീയും പ്രതിവർഷം അതു പുതുക്കുന്ന രീതിയും മാറ്റമില്ലാതെ തുടരും.

ചികിത്സാ കേന്ദ്രങ്ങളിൽ ഐഡി കാർഡ് ഹാജരാക്കുമ്പോൾ സിസ്റ്റം വഴി ഹെൽത്ത് നമ്പർ പരിശോധിച്ച് സേവനങ്ങൾ ഉറപ്പാക്കുന്നതാണ്. ഖത്തരി പൗരന്മാർക്ക് 2025 സെപ്റ്റംബർ മുതൽ ഈ സൗകര്യം ലഭ്യമാക്കിയിരുന്നു.

ആരോഗ്യരംഗത്തെ നടപടിക്രമങ്ങൾ ലളിതമാക്കുക, രോഗികൾക്ക് മികച്ച ചികിത്സാ സൗകര്യം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് മന്ത്രാലയത്തിന്റെ തീരുമാനം. ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ താമസക്കാരും പൗരന്മാരും നിർബന്ധമായും ഖത്തർ ഐഡി കൈവശം വെക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു.


Follow us on :

More in Related News