Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Jul 2026 02:41 IST
Share News :
ദോഹ: ഖത്തറിന്റെ മുൻ അമീറും നിലവിലെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പിതാവുമായ ഫാദർ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽ താനിയുടെ നിര്യാണത്തിൽ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ ) അനുശോചനം രേഖപ്പെടുത്തി.
ഖത്തറിനെ ആധുനികവും പുരോഗമനപരവുമായ രാഷ്ട്രമാക്കി മാറ്റുന്നതിൽ ഫാദർ അമീർ നൽകിയ ദീർഘവീക്ഷണമുള്ള നേതൃത്വവും സമഗ്രമായ സംഭാവനകളും ചരിത്രത്തിൽ എന്നും സ്മരിക്കപ്പെടുമെന്ന് ഡോം ഖത്തർ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖത്തറിന്റെ അമീർ, രാജകുടുംബം, സർക്കാർ, ജനങ്ങൾ എന്നിവരുടെ ദുഃഖത്തിൽ ഡയസ്പോറ ഓഫ് മലപ്പുറം പങ്കുചേരുന്നതായും അദ്ദേഹം അറിയിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികൾക്ക് സുരക്ഷിതമായ ജീവിതവും മികച്ച അവസരങ്ങളും ഒരുക്കിയ ഖത്തറിന്റെ വളർച്ചയിൽ ഫാദർ അമീറിന്റെ ദർശനവും നേതൃത്വവും നിർണായക പങ്കുവഹിച്ചുവെന്നും അദ്ദേഹം അനുസ്മരിച്ചു.
അല്ലാഹു പരേതന് അളവറ്റ കരുണ നൽകുകയും, കുടുംബത്തിനും ഖത്തർ ജനതയ്ക്കും ഈ വേർപാടിന്റെ ദുഃഖം താങ്ങാനുള്ള ക്ഷമയും ശക്തിയും പ്രദാനം ചെയ്യട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഖത്തറിന്റെ മുന്‍ അമീറും രാജ്യത്തിന്റെ ആധുനിക വികസനത്തിന് നേതൃത്വം നല്‍കിയ ഭരണാധികാരിയുമായ ഫാദർ അമീർ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി (74) ഞായറാഴ്ച്ച രാവിലെയായിരുന്നു അന്തരിച്ചത്.
Follow us on :
Tags:
More in Related News
Please select your location.