Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോം ഖത്തർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

17 Jun 2026 02:47 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പ്രഥമ കൂട്ടായ്മയായ ഡയസ്പോറ ഓഫ് മലപ്പുറം (ഡോം) ഖത്തറിന്റെ ജനറൽ ബോഡി യോഗവും 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ദോഹയിലെ സ്‌കിൽ ഡെവലപ്‌മെന്റ് സെന്ററിൽ നടന്നു.


സെക്രട്ടറി സുരേഷ് ബാബുവിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡന്റ് ഉസ്മാൻ കല്ലൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.സി.കെ. മൂസ സംഘടനയുടെ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ബിജേഷ് കൈപ്പട സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടുകൾ ജനറൽ ബോഡി അംഗീകരിച്ചു.


തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് നടപടികൾക്ക് ചീഫ് അഡ്വൈസർ വി.സി. മശ്ഹൂദ് തിരുത്തിയാട് നേതൃത്വം നൽകി. 2026-28 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളായി: ഉസ്മാൻ കല്ലൻ (പ്രസിഡന്റ്), സിദ്ദീഖ് വാഴക്കാട് (ജനറൽ സെക്രട്ടറി), സൗമ്യ പ്രദീപ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. വി.സി. മശ്ഹൂദ് തിരുത്തിയാടിനെ ചീഫ് അഡ്വൈസറായും, അച്ചു ഉള്ളാട്ടിലിനെ മുഖ്യ രക്ഷാധികാരിയായും തെരഞ്ഞെടുത്തു.


വൈസ് പ്രസിഡന്റുമാരായി: അബ്ദുൽ അസീസ് സി.കെ., പി.പി. അബ്ദുറഷീദ് തിരൂർ, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, നബ്ഷാ മുജീബ്,

പി.സി നൗഫൽ കട്ടുപ്പാറ, രതീഷ് കക്കോവ്, അഷറഫ് നന്നമുക്ക് എന്നിവരെയും സെക്രട്ടറിമാരായി: യൂസഫ് പഞ്ചിളി, സുരേഷ് ബാബു പണിക്കർ, രാഹുൽ കുണ്ടൂർ, അബി ചുങ്കത്തറ, ഇർഫാൻ പകര, അഹമ്മദ് സാബിർ, ശരത് ചന്ദ്രൻ, ഷംല ജാഫർ എന്നിവരെയും തെരഞ്ഞെടുത്തു.


രക്ഷാധികാരികളായി അബ്ദുൽ കരീം (ടീ ടൈം), എ.പി. ആസാദ്, ഡോ. ഹംസ സുവൈദി, രാജേഷ് മേനോൻ, പി.കെ മുസ്തഫ (സ്റ്റാർ വാഷ്), ബാലൻ ചേളാരി, ഡോ. അമാനുള്ള വടക്കാങ്ങര, അൻവർ ഹുസൈൻ (സിഇഒ, കുഎഫ്‌എം നെറ്റ്‌വർക്ക്), ജലീൽ കാവിൽ, ശ്രീധരൻ, അബൂബക്കർ സഫാരി, മൈമൂന സൈനുദ്ദീൻ എന്നിവരെയും, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായി:

എ.സി.കെ മൂസ, ബിജേഷ് കൈപ്പട, അനീസ് ബാബു മമ്പാട്, നിയാസ് കോട്ടപ്പുറം, അമീൻ അന്നാര, അനീസ് കെ.ടി, നിസാർ താനൂർ, ഷാജി പി.സി കുനിയിൽ, അബ്ദുൽ ഫത്താഹ്, ശ്രീജിത്ത് നായർ, ഉണ്ണി മോയി, വസീം അബ്ദുൽ റസാക്ക്, ഹരിശങ്കർ, അനീഷ് പി.കെ, രാജേഷ് പാണ്ടിക്കടവ്, ഷംല ജാഫർ, പ്രീതി ശ്രീധർ, റസിയ ഉസ്മാൻ, ഹക്കീം കാപ്പൻ, ഷഹനാസ് ബാബു, ഷറഫുദ്ദീൻ, ഡോ. ഫിറോസ് പൂളകുണ്ടൻ, നൗഫൽ എം.പി, ഷാന അരീക്കോട്, നിസാർ ചെട്ടിപ്പടി, സിദ്ദീഖ് ചെറുവള്ളൂർ, ഡോ. ജലീൽ, സലാം യൂണിവേഴ്സിറ്റി, മുഹമ്മദ് ഫത്താഹ്, അക്ബർ വാഴക്കാട്, റസീന ഉമ്മർ, റംഷാദ്, ഡോ. ഷഹന അരീക്കോട്, റംഷാദ്, നിഷാദ് കൊണ്ടോട്ടി

എന്നിവരെയും തെരെഞ്ഞെടുത്തു. തുടർന്ന് നടക്കാൻ പോകുന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തിൽ പ്രവാസി സെൽ, ജോബ് സെൽ എന്നീ സുപ്രധാന വിങ്ങുകൾ രൂപീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


ചടങ്ങിൽ വിവിധ സാമൂഹിക സാംസ്കാരിക സംഘടനാ പ്രതിനിധികൾ പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. നവഭാരവാഹികളുടെ പ്രതിജ്ഞാ ചടങ്ങിനുശേഷം ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാടിന്റെ നന്ദിപ്രസംഗത്തോടെ യോഗം സമാപിച്ചു.

Follow us on :

Tags:

More in Related News