Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഈദ് ആശംസകൾ നേർന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി.

21 Mar 2026 03:54 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഖത്തറിലെ പൗരന്മാർക്കും പ്രവാസികൾക്കും ലോകമെമ്പാടുമുള്ള ഇസ്ലാംമത വിശ്വാസികൾക്കും അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി

ഈദ് അൽ ഫിത്ർ ആശംസകൾ നേർന്നു.


എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ പങ്കുവച്ച സന്ദേശത്തിൽ, ഈദ് അൽ ഫിത്ർ ആശംസകൾ അറിയിച്ച അമീർ, ഈ പുണ്യ ദിനം എല്ലാവർക്കും നന്മയും സമൃദ്ധിയും അനുഗ്രഹങ്ങളും കൊണ്ടുവരട്ടെയെന്ന് ആശംസിച്ചു.


രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കാൻ മുൻനിരയിൽ നിൽക്കുന്ന സായുധ സേനയും സുരക്ഷാ ഏജൻസികളും ജാഗ്രതയോടെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് ഈ വർഷത്തെ ഈദ് എത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ തുടർച്ചയായ സുരക്ഷയ്ക്കായി പ്രാർത്ഥിക്കുകയും ഖത്തറിന് സമാധാനവും സുരക്ഷയും പുരോഗതിയും തുടർന്നും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.


Follow us on :

More in Related News