Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 May 2026 03:21 IST
Share News :
ദോഹ: നീണ്ട പത്ത് വർഷത്തെ കാത്തിരിപ്പിനു ശേഷം കേരളത്തിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് സർക്കാരിന്റെ വിജയം പ്രവാസികളിൽ വലിയ ആവേശം സൃഷ്ടിച്ചു. ഇതിന്റെ ഭാഗമായി ഇൻകാസ് ഖത്തർ കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു.
ചടങ്ങിൽ നിരവധി പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത് വിജയാഘോഷം നടത്തി. കേരളത്തിലെ രാഷ്ട്രീയ മാറ്റം ജനങ്ങളുടെ വിശ്വാസത്തിന്റെയും ജനാധിപത്യ വിജയത്തിന്റെയും പ്രതിഫലനമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. യു.ഡി.എഫ് മുന്നേറ്റത്തിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തി. വി.ഡി സതീശന്റെ കാഴ്ച്ചപ്പാടും, മതേതര നിലപാടുകളും 102 എന്ന മാന്ത്രിക സംഖ്യയിൽ എത്താൻ സഹായിച്ചതായി യോഗം വിലയിരുത്തി. കേരളം മതേതരമായി നിൽക്കാൻ ഉള്ള ശക്തമായ ജനവിധിയാണു ഇത്തവണ നൽകിയത്.
കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി കേരളം അനുഭവിച്ച രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ശക്തമായ ജനവിധിയിലൂടെ നമ്മുടെ നാടിനും പ്രസ്ഥാനത്തിനും ഒരു പുതിയ പ്രതീക്ഷയുടെ വെളിച്ചം ലഭിച്ചിരിക്കുകയാണ്. ഈ വിജയത്തിൽ ഓരോ പ്രവർത്തകന്റെയും ആത്മാർത്ഥമായ പരിശ്രമവും വിശ്വാസവും ത്യാഗവും ചേർന്നിരിക്കുന്നു എന്നത് അഭിമാനകരമാണെന്നും യോഗം വിലയിരുത്തി.
പരിപാടി ഇൻകാസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കെ. ടി. കെ അബ്ദുല്ല ഉദ്ഘാ ടനം ചെയ്തു. ജില്ലാ ഭാരവാഹികളായ ബെന്നി കൂടത്തായ്, റഹീം കൊടുവള്ളി, റഈസ് പുത്തൂർ, മണ്ഡലം ഭാരവാഹികളായ ഷമീർ എരഞ്ഞിക്കോത്ത്, ഷിജാസ് നടമ്മൽപൊയിൽ, ആനന്ദ് കിഴക്കോത്ത്, മോൻസി കൂടത്തായ് എന്നിവർ നേതൃത്വം നൽകി.
⭕⭕⭕⭕⭕⭕⭕⭕⭕
ഗൾഫ് വാർത്തകൾക്കായി
https://enlightmedia.in/news/category/gulf
ഗൾഫ് വാർത്തകൾ തൽസമയം അറിയുന്നതിനായി
വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/LuAKWbcqMtBEg84HNTYqZS
⭕⭕⭕⭕⭕⭕⭕⭕⭕
Follow us on :
Tags:
Please select your location.