Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൃശ്ശൂർ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ഫെബ്രുവരി 13 ന്.

08 Feb 2026 03:02 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: “സേവ് ദി ഡേറ്റ് ടു സേവ് എ ലൈഫ്” എന്ന മുദ്രാവാക്യവുമായി ഖത്തറിലെ ഹമദ് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ തൃശൂർ ജില്ലാ സൗഹൃദവേദി സംഘടിപ്പിക്കുന്ന 33-ാമത് രക്തദാന ക്യാമ്പ് 2026 ഫെബ്രുവരി 13-ന് (വെള്ളിയാഴ്ച) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.


രാവിലെ 7.30 മുതൽ ഉച്ചകഴിഞ്ഞ് 3 മണി വരെ ഖത്തർ നാഷണൽ ബ്ലഡ് ഡോണേഷൻ സെന്ററിലാണ് ക്യാമ്പ് സംഘടിപ്പിക്കുക. ദേശം, ഭാഷ, ലിംഗം എന്നീ വ്യത്യാസങ്ങളില്ലാതെ എല്ലാ സുഹൃത്തുക്കളെയും പങ്കാളികളാക്കിക്കൊണ്ടാണ് ക്യാമ്പ് നടത്തുന്നത്.


രക്തദാനത്തിനായി രജിസ്റ്റർ ചെയ്യാൻ 974 33576448 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് കോ-ഓർഡിനേറ്റർമാർ അറിയിച്ചു. ഏറ്റവും കൂടുതൽ രക്തദാതാക്കളെ നൽകുന്ന സംഘടന എന്ന നിലയിൽ ഹമദ് ഹോസ്പിറ്റലിന്റെ അംഗീകാരം സ്ഥിരമായി നേടിയിട്ടുള്ള സൗഹൃദവേദിയുടെ ഈ രക്തദാന ക്യാമ്പ് വിജയകരമാക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു.








Follow us on :

Tags:

More in Related News